അവൾ അയന – 1 4അടിപൊളി  

കുറച്ചു നാളുകൾക്ക് ശേഷം കോളേജിലെ വലിയൊരു ചുവരിൽ അയന ചിരിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കിയിരിക്കുന്ന രംഗം ആരോ വരച്ചിട്ടു ………….. അത് വരച്ചത് ചിലപ്പോൾ ജോബിയോ സിദ്ധുവോ ആയിരിക്കും………. അതിനടിയിൽ ഒരു കുറിപ്പും കുറിച്ചിട്ടു ………..

“ഇവൾ അയന ………. എന്നെങ്കിലും ഒരിക്കൽ ഇവൾ സൂര്യനെ പോലെ ഉദിച്ചുയരും……….. ആ നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം ”

അവൾ പത്താം ക്‌ളാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ………. ഒരു നല്ല പേനയും കുറച്ചു ബുക്കുകളും സിദ്ധു അയനക്കായി വാങ്ങി കൊടുത്തു……….. അവൾ സന്തോഷത്തോടെ ബുക്കുകളുടെ പേജുകൾ പെട്ടെന്ന് മറിച്ചു നോക്കി ആ ബുക്കിനകത്ത് കുറച്ചു കാശും അവൻ വച്ചിരുന്നു …………. കാശു കണ്ട അയന സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി …… ജോബി അടുത്തു നിന്നതിനാൽ കണ്ണുകൊണ്ടു അടച്ചു വയ്ക്കാൻ ആംഗ്യം കാണിച്ചു ………… സിദ്ധുവിന്റെ ഒരു കണ്ണ് എപ്പോയും ജോബിയുടെ വീട്ടിലെത്തിയാൽ അയനയെ തിരയുന്നത് പതിവായി ……….. അവന്റെ മനസ്സിൽ അവളുടെ രൂപം പതിഞ്ഞു കഴിഞ്ഞിരുന്നു ………….
അങ്ങനെ വർഷങ്ങൾ കൂടി കടന്നുപോയി …………. അയനയും പ്ലസ് ടു കഴിഞ്ഞു ജോബിയുടെ കയ്യിൽ നിന്നും ബുക്കുകൾ കിട്ടുമെന്ന് കരുതി ……അവളും ആർക്കിടെക്ചർ എഞ്ചിനീറിങ്ങിനു ജോയിന്റ് ചെയ്തു ………. വേറെ ഒരു സഹായവും റിച്ചാർഡിന്റെയും ഭാര്യയുടെയും ഭാഗത്ത് നിന്ന് കിട്ടില്ലെന്ന്‌ അയനക്കും അറിയാമായിരുന്നു ………….

ആദ്യദിവസം കോളേജിൽ പോകാനായി അയന ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ……… ഒരാൾ ബീഡിയും വലിച്ച് അവളുടെ അടുത്തേക്ക് നടന്നു വരുന്നതവൾ ശ്രെദ്ധിച്ചു ………. അവൻ അവളുടെ മുന്നിലോടെ നടന്നുപോയി ……….. പോകുന്ന സമയത്ത് അയനയുടെ അടുത്തെത്തിയപ്പോൾ അവൻ അയനയോട് പറഞ്ഞു …….. നല്ല മുടിയും നല്ല കുട്ടിയും …കൊള്ളാം ……….. ഇതുപറഞ്ഞുകൊണ്ടാവൻ അയനയുടെ മുഖത്തുനോക്കി ചിരിച്ചു ………. അയനക്കും പെട്ടെന്നു ചിരിവന്നു ……… അവൾ ഒരിക്കലും അത് പ്രേതീക്ഷിച്ചില്ലാ …

ബസ്സിൽ കയറി പോകുന്ന സമയം അവൾ ചിന്തിച്ചു ……… ഇത്ര ചെറുപ്പത്തിലേ ആ ചെക്കൻ ബീഡിയോക്കെ വലിക്കുന്നുണ്ടല്ലോ ……….. ആഹ് ചിലപ്പോൾ വല്ല തല്ലിപ്പൊളിയും ആയിരിക്കും ………. വീണ്ടും അയനക്ക് സംശയം ഈ തല്ലിപ്പൊളി പിള്ളേരല്ലാതെ ജോബിച്ചേട്ടനും വലിക്കുന്നത് കണ്ടിട്ടുണ്ടല്ലോ ……… ജോബിച്ചേട്ടനും ഈ പ്രായമല്ലേ ഉള്ളു ……… അപ്പൊ ഈ പ്രായത്തിൽ ആയിരിക്കും സിഗരറ്റ് വലി തുടങ്ങുന്നത് ……….. ആഹ് എന്തോ ആകട്ടെ എനിക്കെന്താ ………….

കോളേജിൽ എത്തിയ അയനയെ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു ……….. അയന കടന്നു പോയ ഗേറ്റിന്റെ അടുത്തുള്ള ചുവരിൽ അയന അവളുടെ ആ വലിയ ചിത്രം കണ്ടു ………… അയന ആലോചിച്ചു ആരായിരിക്കും ഈ പടം ഇവിടെ വരച്ചത് ……… അതിന്റെ അടിയിൽ എഴുതി ഇട്ടിരുന്ന കുറിപ്പും അവൾ വായിച്ചു ……… അവൾ ക്ലസ്സിലേക്ക് കടന്നു ……… എല്ലാവരും അവളെ വലിയ അദ്‌ഭുതത്തോടെ നോക്കി …….. ഒരു പെൺകുട്ടി അവളെ പരിചയപ്പെട്ടു …..ഹായ് അയന ……. ഞാൻ കാർത്തിക ………

അയന ……. എന്റെ പേരെങ്ങനെ അറിയാം ??????

കാർത്തിക ……… അതല്ലേ ആ മതിലിൽ വലുതായി വരച്ചു വച്ചിരിക്കുന്നത് …….. എവിടെയാ താമസം
അയന …….. ഇവിടെ അടുത്തു തന്നെയാ ………..

കാർത്തിക ………. അച്ഛൻ ‘അമ്മ ………… അനുജൻ അനിയത്തി ചേട്ടൻ ചേച്ചി ??????

അയന ………. ആരുമില്ല ………… അനാഥയാ …………

കാർത്തിക ……… ആർ യു സീരിയസ് ……….

അയന ……….യെസ് ……….

ഒരു അധ്യാപകൻ ക്ലസ്സിലേക്ക് കടന്നു വന്നു …….. അയാൾ സ്വയം പരിചയപ്പെടുത്തി ……… ഞാൻ ശിവാനന്ദൻ നിങ്ങളുടെ ഗ്രാഫിക് അദ്ധ്യാപകൻ ……….. ഇത്തിരി നല്ല പാടുള്ള സബ്ജക്റ്റാ ………. നന്നായി അധ്വാനിച്ചാലേ രക്ഷപെടാൻ പറ്റു ………. നമുക്ക് ആദ്യം എല്ലാവരെയും പരിചയപ്പെടാം …….. പുള്ളിക്കാരൻ എല്ലാവരെയും പരിചയപ്പെട്ടു ……….. ഇനി നിങ്ങൾ പഠിച്ച സ്കൂൾ നിങ്ങളുടെ ടോട്ടൽ മാർക്ക് പെർസെന്റേജ് ………..

അദ്ദേഹം എല്ലാവരുടെയും മാർക്കുകൾ മനസ്സിൽ സൂക്ഷിച്ചു ……… വലിയ ലൂക്കൊന്നും ഇല്ലാത്തതുകൊണ്ട് അയനയോടാണ് അവസാനം ചോദിച്ചത് ……………

Leave a Reply

Your email address will not be published. Required fields are marked *