അവൾ അയന – 1 4അടിപൊളി  

ഒരു ദിവസം ജോബി ഓടി വന്നിട്ട് അയനയെ വിളിച്ചു …….. അയന ഓടി വാ ‘അമ്മ ബാത്റൂമിൽ വീണു …….. അയന നിന്ന നിൽപ്പിൽ ജോബിയോടൊപ്പം അവരുടെ വീട്ടിലേക്ക് ചെന്നു ……… ബാത്ത് റൂമിൽ കുളിച്ചുകൊണ്ടിരുന്ന ഗീത സ്ലിപ്പായി വീണു കിടക്കുന്നു …….. അയന ബാത്ത് റൂമിൽ കയറി ഗീതയെ ക്ലോസെറ്റിൽ പിടിച്ചിരുത്തി ……വേഗം പുറത്തിറങ്ങി അമ്മയുടെ ഡ്രെസ്സുമായി കയറി ഗീതയെ ഡ്രസ്സ്മാറ്റി പുറത്തേക്ക് കൊണ്ടുവന്നു ………. ജോബി കാറെടുത്ത് ഗീതയെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ എത്തിച്ചു ……….. വിവരം അറിഞ്ഞു ജോസാപ്പും അവിടെ എത്തി ………സർക്കാർ ആശുപത്രി ആയതിനാൽ പേ വാർഡൊന്നും കിട്ടിയില്ല …….. കുറച്ചു സമയം കഴിഞ്ഞു ഗീത വീണ വിവരമറിഞ്ഞു റിച്ചാർഡും സിയായും ആശുപത്രിയിലേക്ക് വന്നു ആരോടും ഒന്നും സംസാരിച്ചില്ലെങ്കിലും അയാൾ കുറെ നേരം ഉണ്ടായിരുന്നു …………. അയന ഓടി നടന്ന് ഗീതക്കുവേണ്ടിയുള്ള സഹായങ്ങൾ ചെയ്തുകൊടുത്തു ………… കാലിൽ ചെറിയൊരു പൊട്ടലുണ്ട് പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു …….. ഗീതയുടെ കാലിൽ പ്ലാസ്റ്റർ ഇട്ടു ……… സ്ത്രീകളുടെ വാർഡായതിനാൽ പുരുഷന്മാർക്ക് രാത്രി എട്ടു മാണി കഴിഞ്ഞാൽ പ്രേവേശനം ഇല്ല ……… അതുകൊണ്ടു കൂട്ടിരിക്കുന്നതും അയന തന്നെ ……….. ജോബി വിളിച്ചു പറഞ്ഞതനുസരിച്ച് ……….പിറ്റേന്ന്‌ സിദ്ധുവും അവിടെയെത്തി ………… അപ്പോയെക്കും പേ വാർഡ് കിട്ടിയിരുന്നു ………

ഗീത ……… ഡാ സിദ്ധു നീ ഇവളെ കൂട്ടിക്കൊണ്ട് ക്യാന്റീനിൽ പോയി വല്ലതും വാങ്ങികൊടുക്കെടാ ………..
അയന ……….. വേണ്ടാ ……. ഞാൻ പിന്നെ കഴിച്ചോളാം ………..

സിദ്ധു അയനയുടെ കൈയ്യിൽ പിടിച്ചിട്ടു പറഞ്ഞു വാ വല്ലതും പോയി കഴിച്ചിട്ട് വരാം ……….

സിദ്ധു നിർബന്ധിച്ചതുകൊണ്ട് അയന സിദ്ധുവിനൊപ്പം ക്യാന്റീനിലേക്ക് പോയി …………. ക്യാന്റീനിലെത്തിയ സിദ്ധു അയനക്ക് ഒരു കിടിലൻ ബിരിയാണി വാങ്ങിക്കൊടുത്തു ……….. അയന കഴിക്കുന്നതും നോക്കി സിദ്ധു എതിർ വശത്തിരുന്നു ………. ചേട്ടൻ ചേട്ടൻ കഴിക്കുന്നില്ലേ ????/ ………..

സിദ്ധു ………. നീ വാരി തന്നാൽ കഴിക്കാം ……….

അയന …….. അയ്യേ ഞാൻ കഴിച്ചതിന്റെ ബാക്കിയോ ………

സിദ്ധു ………. എന്താ കഴിക്കാൻ പാടില്ലെന്നാണോ …….. അതോ നീ തരില്ലെന്നാണോ ???????

അയന …….. അയ്യോ ഞാൻ തരാം ……. ഞാൻ കഴിച്ചതിനു ബാക്കി …… എന്റെ ജീവിതത്തിൽ ആർക്കും കഴിക്കേണ്ടി വന്നിട്ടില്ല ……….. വീട്ടിൽ കിടക്കുന്ന പട്ടിക്കുപോലും എന്നെക്കാൾ വിലയുണ്ട് …………തമാശ പറയുന്നതല്ലല്ലോ ഞാൻ വാരി തരട്ടെ ??????

സിദ്ധു വായും തുറന്നു അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു ………. അയന അവനു വാരിക്കൊടുത്തു ……… അയനയുടെ കണ്ണുകൾ നിറയുന്നതാവൻ കണ്ടു ……… കണ്ണ് തുടച്ചുകൊണ്ട് അവനും അവളും ആഹാരമൊക്കെ കഴിച്ചു പുറത്തേക്കിറങ്ങി ……… ഒരു അമേരിക്കക്കാരുടെ മകനാ ഞാനിന്നു വാരിക്കൊടുത്തത് ………..

ആഹാരം കഴിച്ചു കഴിഞ്ഞവർ ക്യാന്റീനിൽ നിന്നും പുറത്തേക്കിറങ്ങി

അയന ……. ചേട്ടൻ എവിടെയാ താമസിക്കുന്നത് ………..

സിദ്ധു …….. ഹോസ്റ്റലിൽ ആയിരുന്നു ഇപ്പൊ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു ……… ഹോസ്റ്റലിൽ ഇരുന്നു വരയ്ക്കാൻ സ്ഥലമില്ല ……..

അയന ……… ചേട്ടന്റെ പഴയ ബുക്കുകളൊക്കെ എനിക്ക് തരാമോ ???

സിദ്ധു ………. എല്ലാം തരാൻ പറ്റില്ല ………. കുറെ ബാക്ക് പേപ്പറുണ്ട് ……. ബാക്കിയെല്ലാം തരാം ………..

അയന ……… ഇനി ജോബി ചേട്ടന്റെ വീട്ടിൽ വരുമ്പോൾ കൊണ്ട് വരണേ ??????

സിദ്ധു ………മും …………

അവർ ഗീതാമ്മയുടെ അടുത്തെത്തി ………..

ഗീത ……. ഡാ സിദ്ധു ……. നീ വൈകുന്നേരം വരുമ്പോൾ ഇവളെ ഒന്ന് വീട്ടിൽ കൊണ്ടുപോകണം ……… രണ്ടു ദിവസമായി അവളിവിടെ വന്നിട്ട് ഡ്രസ്സ് പോലും മാറ്റിയിട്ടില്ല …….. ജോബി കാറുകൊണ്ടുവരുമ്പോൾ ഇവളെ ഒന്ന് കൊണ്ടുപോ മോനെ …………
അതിനെന്താ ആന്റി കൊണ്ടുപോകാമല്ലോ ………….

ഗീത …….. ഡാ അവൾക്ക് ഒരു ഡ്രസ്സ് കൂടി വാങ്ങികൊടുക്കണം ………. ഞാൻ കാശ് തരാം ……….. സിയാ കാണാതെവേണം ഇവളെ കൊണ്ടുപോകാൻ …….. അവിടെ ജോഷിയുടെ മുറി കാണിച്ചു കൊടുത്താൽ മതി

Leave a Reply

Your email address will not be published. Required fields are marked *