അവൾ അയന – 1അടിപൊളി  

സിദ്ധു …….. ഡി നിനക്ക് ശനിയാഴ്ച ഇറങ്ങാൻ പറ്റുമോ ???

അയന ……. നല്ല ഉദ്ദേശത്തിൽ ആണോ ഈ വിളി ………

സിദ്ധു …….. അന്ന് ഞാൻ ഫ്രീ ആണ്… നിനക്ക് ഇറങ്ങാൻ പറ്റുമോ ?

അയന ……… ഞാൻ ഇറങ്ങാം യെവിടെപോകുന്നെന്നോ എന്തിനീ പോകുന്നെന്നോ എന്നോട് ആരും ചോദിക്കാറില്ല …..അങ്ങനെ എന്നോട് ആരും ചോദിക്കാറുമില്ല …… ഞാൻ ഒന്നും പറയാറുമില്ല ……. എന്നെ ഇപ്പൊ സിയാ ‘അമ്മ ഒന്നിനും വിളിക്കാറുമില്ല ……. ഒരു പട്ടിയെ വീട്ടിൽ വെറുതെ അഴിച്ചു വിട്ടു വളർത്തുന്നു അത്രതന്നെ ……….. എന്തെങ്കിലും വേണമെങ്കിൽ ഞാൻ അങ്ങോട്ട് പറയണം …….. കാശ് വല്ലതും ആണെങ്കിൽ കോളേജിൽ വിളിച്ചു ചോദിച്ചിട്ടേ തരു …….. പിന്നെ ഗീതാമ്മ ഇടക്കൊക്കെ വിളിക്കും …….അവിടെ വല്ല ജോലിയും ഉണ്ടെങ്കിൽ …….. അങ്ങനെ ചോദിച്ചാൽ ഞാൻ പറയാം ഫ്രണ്ടിന്റെ വീട്ടിൽ പോയി കുറച്ചു നോട്ട് എഴുതി എടുക്കാനുണ്ടെന്ന് ……….. ചേട്ടൻ ഒരിടത്തും പോകാതിരുന്നാൽ മതി ……… ഞാൻ അതി രാവിലെ അവിടെത്തും ………

കുറച്ചു മുന്നോട്ട് നടന്ന ശേഷം അവൾ തിരിഞ്ഞു നിന്ന് സിദ്ധുവിനോട് പറഞ്ഞു …… പേടിക്കാതെ വരല്ലോ അല്ലെ ….. ഞാൻ വിശ്വസിക്കുകയാണെ

അതിനു മറുപടി പറയാതെ സിദ്ധു നിന്നു………. പോകുന്ന വഴിക്ക് ഒന്നുകൂടി അയന സിദ്ധുവിനെ തിരിഞ്ഞു നോക്കി ………… ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ച് അവൻ ബൈക്കുമെടുത്തു തിരിച്ചു പോയി …………

പിറ്റേന്നോരു ബുധനാഴ്ച ആയിരുന്നു ………. രാവിലെ അയന പുറത്തേക്കിറങ്ങിയതും അമീലിയും ജോഷിയും അപ്പുറത്ത് അടുക്കള വശത്തു നിൽക്കുന്നതു കണ്ടു ……… അവരെനോക്കി അയന ഒന്നു ചിരിച്ചു …….. മറുപടി ഒരു നോട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും …….. സംഭവിച്ചത് മറ്റൊന്നായിരുന്നു ………. അമീലി അയനയെ അങ്ങോട്ട് വിളിച്ചു ……. അയന അമീലിക്കടുത്തേക്ക് ചെന്നു ……….
അമീലി ……… നീയങ്ങു ചാകാറായല്ലോടി ………..

അതിന് അയന മറുപടിപറഞ്ഞില്ല ………..

അയന ………. അമീലിയമ്മ കുറച്ചുകൂടി സുന്ദരിയായിട്ടുണ്ട് കേട്ടോ ……….

അമീലി ………. ഡി ….. ഇനി നീയെന്നെ അമീലി ‘അമ്മ എന്നൊന്നും വിളിക്കരുത് …….. ചേച്ചിന്നു വിളിച്ചാൽ മതി ….

ചിരിച്ചുകൊണ്ട് അമീലി അത് പറയുമ്പോൾ അയനക്ക് വല്ലാത്ത സന്തോഷം തോന്നി ………..

അമീലി …….. നിനക്ക് എന്റെ കൊച്ചിനെ കാണേണ്ടേ ?????

അയന അതിനു മറുപടി പറയാതെ നിന്നു ………

അമീലി ……… നീയിങ്ങു കേറി വാ ……. ഞാൻ നിന്നെ നന്നായൊന്നു കാണട്ടെ …..

അയന അടുക്കളയിലേക്ക് കയറി ചെന്നു ……….. അപ്പോയെക്കും ഗീതാമ്മ പറഞ്ഞു …… ഡി ….. നീ ഈ ബ്രേക്ക് ഫാസ്റ്റ് ഒന്ന് ടേബിളിൽ കൊണ്ട് വച്ചേ ………

അമീലി …….. വേണ്ടമ്മേ …… അത് ഞാൻ കൊണ്ടുപോയി വയ്ക്കാം …….. അവൾക്കു സമയമായിക്കാണും കോളേജിൽ പോകാൻ ……….. ഡി നീ വല്ലതും കഴിച്ചായിരുന്നോ …………

അയന അതിനും മറുപടി ഒന്നും പറഞ്ഞില്ല ……… വയറു നിറയെ ആഹാരവും കൊടുത്ത് അമീലി അയനയോട് കോളേജിൽ പോകാൻ പറഞ്ഞു …………

അയന ഇതെല്ലം നടക്കുന്നതാണോ അതോ ഞാൻ സ്വപ്നം കാണുന്നതാണോ എന്നാ മട്ടിൽ അമീലിയെ നോക്കി …….

അമീലി ………. നീ പോയിട്ട് വാ നിനക്ക് ഞാൻ ഒരുപാട് സാധനങ്ങൾ ഞാൻ വാങ്ങി കൊണ്ടുവന്നിട്ടുണ്ട് …………

വളരെ സന്തോഷത്തോടെ അയന അന്ന് കോളേജിലേക്ക് പോയി ……… നടന്നകാര്യങ്ങളെല്ലാം അണുവിട വിടാതെ സിദ്ധുവിനോട് പറഞ്ഞു ……….. അതുകേട്ട സിദ്ധുവിനും സന്തോഷമായി ……….

സിദ്ധു ………..നിന്നെ അവരിനി ഉപദ്രവിക്കത്തൊന്നും ഇല്ല ….. അങ്ങനെ ഒരു ആശ്വാസം ഉണ്ടെനിക്ക് ……. അല്ലാത്തപ്പോഴെല്ലാം എന്റെ മനസ്സിൽ അങ്ങനെ ഒരു ടെൻഷൻ ഉണ്ടായിരുന്നു ……… സാരമില്ലെടി എല്ലാ ഒരു ദിവസം ശരിയാകും …….. അങ്ങനെ വിചാരിച്ചു നമുക്ക് സമാധാനിക്കാം …………

എന്നത്തേയും പോലെ അയന വീട്ടിലെത്തി ……… അന്നത്തെ പുറം പണിയൊക്കെ കഴിഞ്ഞു കുളിക്കാൻ കയറി …….. കുളികഴിഞ്ഞിറങ്ങിയപ്പോയേക്കും ഫോണിൽ കുറച്ചു മിസ് കോൾ കണ്ടു ……. ആദ്യത്തേത് സിദ്ധുവിന്റെതായിരുന്നു ………. രണ്ടാമത്തേത് ഗീതാമ്മയുടെയും ………. സിദ്ധുവിനോട് സംസാരിച്ച് പെട്ടെന്ന് ഫോൺ വച്ച് ഗീതാമ്മയെ വിളിച്ചു ………. അമീലി ആയിരുന്നു ഫോൺ എടുത്തത് ……… വീട്ടിലേക്ക് ചെല്ലാൻ അമീലി പറഞ്ഞു ഫോൺ കട്ട് ചെയ്തു …….. അപ്പോൾ തന്നെ അയന അമീലിക്കടുത്തെത്തി ……….. അമീലി മുകളിലെ മുറിയിലേക്ക് പോയി ……..അൽപ്പസമയത്തിനകം കുറച്ചു സാധനങ്ങളുമായി അമീലി തിരിച്ചെത്തി ……….. അയന കുഞ്ഞിനെ കളിപ്പിക്കുന്നത് കുറച്ചുനേരം നോക്കി നിന്നു ……….. അവളുടെ സന്തോഷവും ആ കുഞ്ഞിനോടുള്ള വാത്സല്യവും അമീലിയെ വല്ലാതെ ദുഖിതയാക്കി …………. കാരണം ഇതുപോലൊരു വാത്സല്യം അയനക്ക് വേണ്ട സമയത് കിട്ടിയില്ലല്ലോ എന്നായിരുന്നു കാരണം ………. അമീലി അയനയുടെ അടുത്തെത്തി അയനയോടു പറഞ്ഞു ………. ഡി ഈ സഞ്ചിയിൽ എന്റെ കുറെ പഴയ ചുരിദാറുകളാ ….. നിനക്ക് വീട്ടിലിടാൻ ഇതൊക്കെ എടുത്തോ ……… അയന സന്തോഷാത്തോടെ അത് വാങ്ങി അടുത്തു വച്ചു …….. അടുത്ത ഒരു ബോക്സ് അയനയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ……… ഇതെല്ലം നിനക്ക് കോളേജിൽ ഇട്ടോണ്ടുപോകാൻ ഉള്ളതാ ……. ദേ …. അഞ്ഞൂറ് രൂപയും ഉണ്ട് ……. സൈസ് വലുതാണെങ്കിൽ ഏതെങ്കിലും തയ്യൽ കടയിൽ കൊടുത്ത് ശരിയ്ക്ക് ………..
അയന സന്തോഷത്തോടെ അത് വാങ്ങി അവൾ ഇരുന്നിടത്ത് വച്ചു …….

അമീലി …….. എന്തേ നീ അത് തുറന്നു നോക്കുന്നില്ല ???????

അയന ……. ഞാൻ … ഞാൻ ……. ഞാൻ ……നോക്കാം …….

അമീലിക്ക് കാര്യം പിടികിട്ടി ….. അപ്പൊത്തന്നെ തുറന്നു നോക്കിയാൽ വഴക്കു വല്ലതും പറഞ്ഞാലോ എന്നുള്ള പേടിയാണ് അതിന് കാരണമെന്ന്

അമീലി …….. അയന എനിക്ക് നിന്നോട് ഒരു വെറുപ്പുമില്ല ……. ഞാൻ അവിടെ ഉണ്ടായിരുന്ന സാഹചര്യം നിനക്കിപ്പോ ഊഹിക്കാമല്ലോ …….. അതാണ് അന്ന് അങ്ങിനെയൊക്കെ നിന്നോട് കാണിക്കേണ്ടി വന്നത് …….. നിനക്കത്തിൽ വിഷമം ഉണ്ടാകുമെന്ന് എനിക്കറിയാം …….. ഇനി അതൊക്കെ മറന്നേക്ക് ………

കയ്യിൽ വാങ്ങിയ ബോക്സ് നിലത്തു വയ്ക്കാതെ അയന തല കുനിഞ്ഞിരുന്നു …………

അമീലി ……….. ഹാലോ …..ഇങ്ങോട്ടു നോക്കിയേ ……….

അയന തല ഉയർത്തി അമീലിയെ നോക്കി ………..

അമീലി …………. നീ ഇനി പൊയ്ക്കോ …….. ആ ഡ്രസ്സ് ഇട്ടുനോക്കിയിട്ട് എന്തെങ്കിലും ലൂസ് ഉണ്ടെങ്കിൽ നാളെ കടയിൽ കൊടുത്ത് ശരിയാക്ക് ……….

അയന അവളുടെ റൂമിൽ കൊണ്ട് വന്ന് ആദ്യം ആ പഴയ ചുരിദാറുകൾ ഇട്ടുനോക്കി …….. എല്ലാം നല്ല പകമാണ് ……. പിന്നെ പുതിയ ചുരിദാറുകളും …….. എല്ലാം ഇഷ്ടപ്പെട്ടു ……… നല്ല വില കൂടിയ ഡ്രെസ്സുകൾ ആണെന്ന് അയനക്ക് മനസിലായി ………….

പിറ്റേന്ന് പതിവിലും നേരത്തെ അയന അമീലിയെ കാണാൻ എത്തി ……….

അമീലി …….. നീയെന്താ ഇന്ന് നേരത്തെ ………..

അയന ……. ഒന്നുമില്ല ……..

Leave a Reply

Your email address will not be published. Required fields are marked *