ഞാൻ : ഓ ഗോഡ് ഇനി ഇങ്ങേരുടെ വെറുപ്പിക്കൽ കൂടി കാണേണ്ടിവരും
ഞാൻ കോൾ എടുത്തു
ഡോക്ടർ : മോളെ കാര്യങ്ങളൊക്കെ മമ്മി പറഞ്ഞു. മോളു പോയി മാത്യൂസ് കിടക്കുന്നത് ഒന്ന് കാണിച്ചു തന്നേ.
ഞാൻ ബാക്ക് ക്യാമറയിൽ അപ്പൻ കിടക്കുന്നത് കാണിച്ചുകൊടുത്തു. ഇപ്പോഴും അതേ കിടപ്പാണ് ബോധം വന്നിട്ടില്ല.
ഡോക്ടർ : പുള്ളിക്കാരനെ ഇങ്ങനെ കിടത്തല്ലേ നിങ്ങളെ വല്ല കസേരയിലും പിടിച്ചിരുത്ത്. ഞങ്ങൾ ദേ ഇപ്പൊ അങ്ങോട്ട് വരാം. സമാധാനമായിട്ടിരിക്ക്.
മമ്മി അപ്പോഴും ഒന്നും മിണ്ടുന്നില്ല തലയ്ക്ക് കൈ കൊടുത്ത് കസേരയിൽ ഇരിക്കുന്നത് ഞാൻ കണ്ടു.
ഞങ്ങൾ അപ്പനെ പിടിച്ച് സോഫയിൽ ഇരുത്തി. ശരീരം അനങ്ങിയപ്പോൾ വേദന കൊണ്ട് മുരളുന്നുണ്ടായിരുന്നു. അടി കാണാൻ പറ്റിയില്ലെങ്കിലും പ്രഹര ശേഷി ഞാൻ ഊഹിച്ചു. അപ്പൻ ആണെങ്കിലും ഉള്ളിൽ ചെറിയ സന്തോഷം ഒക്കെ എനിക്ക് തോന്നി. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ പുറത്ത് വണ്ടി വന്ന് നിർത്തുന്ന ശബ്ദം കേട്ടു. ഞാൻ വാതിലിനടുത്തേക്ക് നടന്നു.
ഞാൻ : മമ്മി ആയിരിക്കും.
വാതിൽ തുറന്നപ്പോൾ മമ്മിയും ഡോക്ടറും മാത്രമല്ല രണ്ടുമൂന്ന് പോലീസുകാരും ഉണ്ട്. അതിലൊരാൾ ഒരു ലേഡി പോലീസ് ഓഫീസർ ആണ്. മറ്റൊരാൾ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും. പോലീസിനെ കണ്ട അന്താളിപ്പിൽ എനിക്കൊന്നും പറയാൻ കിട്ടിയില്ല. അവർ അകത്തുകയറി ചുറ്റുപാടും ഒന്ന് പരിശോധിക്കുന്നതിനിടയ്ക്ക് ഞാൻ മമ്മിയോട് ചോദിച്ചു
ഞാൻ : എന്തിനാ മമ്മി പോലീസ് ഒക്കെ?
ടാർസൺ : ഡോക്ടർ പറഞ്ഞിട്ടായിരിക്കും അല്ലേ??? ( ശബ്ദം കടുപ്പിച്ചാണ് അവൻ അത് ചോദിച്ചത്.)
ടാർസൺ പതിഞ്ഞ ശബ്ദത്തിൽ മമ്മിയോട് ചോദിച്ചു. മമ്മി രൂക്ഷമായി അവനെ നോക്കി.
മമ്മി : അല്ല ഞാനാ അവരെ വിളിച്ചത്.
എന്റെ കൊച്ചിനെ കേറി പിടിച്ച നാറിയെ** ഞാൻ പിന്നെ വെറുതെ വിടണോ? മമ്മി പറഞ്ഞില്ലെങ്കിൽ മമ്മിയുടെ നോട്ടത്തിൽ അത് വ്യക്തമായിരുന്നു. എന്റെ മനസ്സിൽ വീണ്ടും ധൈര്യം നിറഞ്ഞു. അറിയാതെ ഞാൻ മമ്മിയുടെ കയ്യിൽ മുറുക്കെ പിടിച്ചു. അപ്പോഴേക്കും ലേഡി പോലീസ് ഓഫീസർ ഞങ്ങളുടെ അടുത്ത് വന്ന് എന്നോടും ടർസാനോടുമായി ആയി ചോദിച്ചു
” മോളെ അല്ലേ ഇയാൾ ഉപദേശിക്കാൻ ശ്രമിച്ചത്? ”
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
ലേഡി പോലീസ് ഓഫീസർ ടാർസനോട് : നീയത് കണ്ടോ?
ടാർസൺ : കണ്ടു.
ലേഡി ഓഫീസർ: നിങ്ങൾ രണ്ടുപേരും മുറിയിലേക്ക് വരൂ. മൊഴിയെടുക്കാൻ ഉണ്ട്.
എന്നും പറഞ്ഞ് അവർ എന്റെ റൂമിലേക്ക് നടന്നു. ഞാൻ മമ്മിയെ നോക്കി. മമ്മി എന്നോട് ചെല്ലാൻ തലയാട്ടി. ഞങ്ങൾ രണ്ടുപേരും അവരുടെ പിന്നാലെ നടക്കാൻ തുടങ്ങിയപ്പോൾ. ഓഫീസർ പറഞ്ഞു:
” മൊഴിയെടുക്കുമ്പോൾ മുതിർന്ന ആരെങ്കിലും ഒപ്പം വേണം”
അത് കേട്ടപ്പോൾ മമ്മി ഞങ്ങളോടൊപ്പം റൂമിലേക്ക് വന്നു കൂടെ ആ ഡോക്ടറും. ഡോക്ടറുടെ ഔചിത്യം ഇല്ലായ്മ കണ്ട് പോലീസുകാരിയും ഒന്ന് അന്തംവിട്ടു.
ലേഡി ഓഫീസർ ഡോക്ടറെ നോക്കിക്കൊണ്ട് : ഹലോ ഞാൻ കുട്ടികളുടെ രക്ഷിതാവിനെ ആണ് ഉദ്ദേശിച്ചത്. നിങ്ങൾ പുറത്ത് കടക്കണം മിസ്റ്റർ.
ഡോക്ടർ ഇളിഭ്യൻ ആയി നിന്ന ശേഷം പതിയെ പുറത്ത് കടന്നു. മമ്മി അപ്പോൾ തന്നെ വാതിൽ അടച്ച് ലോക്ക് ചെയ്തു.
നടന്ന കാര്യങ്ങൾ ഒരു അപരിചിതയുടെയും ടാർസന്റെയും മുന്നിൽ പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷേ ആ പോലീസ് ഓഫീസറുടെയും മമ്മിയുടെയും സപ്പോർട്ട് കൊണ്ട് ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു. പറയുന്നതിനിടയ്ക്ക് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഓഫീസർ എല്ലാം സർക്കാർ പേപ്പറിൽ നോട്ട് ചെയ്യുന്നുണ്ടായിരുന്നു. ആ ഒരു ഷോക്ക് മനസ്സിൽ വിട്ടുമാറാത്തത് കൊണ്ട് പറയുന്നതിനിടയ്ക്ക് ശബ്ദവും ഇടറുന്നുണ്ടായിരുന്നു. എല്ലാം കേട്ടതിനു ശേഷം മമ്മി പൊട്ടിക്കരയുകയാണ് ചെയ്തത്.
ലേഡി ഓഫീസർ: വിഷമിക്കേണ്ട മാഡം. മകൾ പറഞ്ഞത് വെച്ചുനോക്കുമ്പോൾ പരമാവധി ശിക്ഷ തന്നെ നമുക്ക് വേടിച്ചു കൊടുക്കാം. മോൻ സാക്ഷിയായി ഉള്ളപ്പോൾ കേസും സ്ട്രോങ്ങ് ആയിരിക്കും. മാത്രമല്ല സങ്കടപ്പെടാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ. ഞങ്ങൾ ഡെയിലി കാണുന്ന കേസുകൾ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല.
