😳നീ എവിടുന്ന് പഠിച്ചു ഇമ്മാതിരി വർത്താനം. എനിക്ക് ഇഷ്ടല്ല തെറി പറയുന്നോരെ
ഇഷ്ടപ്പെടെണ്ട എന്നെ എന്റെ പാട്ടിനു വിട്ടാൽ മതി.
അങ്ങനെ വിടാൻ പറ്റില്ലാലോ. നിന്നെ മമ്മി നോക്കിയതിനേക്കാൾ കൂടുതൽ ഞാനാ വളർത്തിയത്. അത്കൊണ്ട് കുറച്ചൊക്കെ ചോദിക്കാനുള്ള അവകാശം എനിക്കുണ്ട്.
അങ്ങനെ ഒരു അവകാശവും ഞാൻ ആർക്കും കൊടുത്തിട്ടില്ല. നേരെത്തെ പറഞ്ഞില്ലേ എനിക്ക് എന്റെ ലൈഫും കരിയർ ഒക്കെ ഉണ്ടെന്ന്. ഞാൻ അത് നോക്കി പോകുമെന്നൊക്കെ. അത്പോലെ ആരോട് എന്ത് പറയണമെന്നും ഞാൻ നോക്കിക്കോളാം. നീ എന്നെ പഠിപ്പിക്കണ്ട. മനസ്സിലായോ?
( അവൻ ആ പറഞ്ഞത് എനിക്ക് ശെരിക്കും കൊണ്ടു. മമ്മിയെക്കാൾ സ്നേഹം കൊടുത്താ ഞാൻ അവനെ നോക്കിയത്. എന്നിട്ടും അവൻ എന്നോട് അവന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ ആയില്ല. തൊണ്ടയിൽ വെള്ളം വറ്റുന്നത് പോലെ തോന്നി.)
സോറി…ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല….
(ശബ്ദം ഇടരുന്നുണ്ടായിരുന്നു. എനിക്ക് സ്വയം നാണക്കേട് തോന്നി സത്യത്തിൽ. അവന്റെ ഒറ്റ വാചകത്തിൽ മനസ് ഇടറിയല്ലോ ആലോചിച്ച്. )
ഞാൻ : അലക്കൽ കഴിയുന്ന വരെ ഒന്ന് കൂട്ട് നിൽക്കോ??? എനിക്ക് ഒറ്റക്ക് അവിടെ പേടിയാണ്. പ്ലീസ്…
( എനിക്ക് ഫീൽ ആയെന്ന് അവനും മനസിലായി. ദേഷ്യത്തിൽ പറഞ്ഞു പോയതിന്റെ നിരാശ മുഖത്തുണ്ട്.)
നടക്ക് ഞാൻ വരാം.
( സന്തോഷപൂർവമായ അന്തരീക്ഷം പെട്ടെന്ന് ശോകമായി. പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങൾ പുഴയിലേക് നടന്നു. )
( ഞാൻ ബാക്കി അലക്കാൻ തുടങ്ങി. അവൻ ഒലുമ്പി തരാമെന്ന് പറഞ്ഞെങ്കിലും ഞാൻ കൊടുത്തില്ല. ഒറ്റക്ക് ചെയ്തോളാം എന്ന് പറഞ്ഞു. അലക്കു കല്ലിനു എതിരായി അവൻ ഇരിന്നു. അവന് മുഖം കൊടുക്കാതെ ഞാൻ എന്റെ ജോലി തുടർന്നു. മനസ്സിൽ അവൻ പറഞ്ഞ കാര്യം ആണ്. ജോലി യാന്ത്രിമായി ആണ് ചെയ്യുന്നത്. ആ മൗനം കുറച്ചു നേരം കൂടി തുടർന്നു.)
ടാർസൺ : ഡി…
പറ
സോറി…
(ഞാൻ ഒന്നും മിണ്ടിയില്ല. മനസ് വിഷമിപ്പിച്ചിട്ട് സോറി പറഞ്ഞിട്ട് എന്താ കാര്യം. അല്ലെങ്കിലും ഒരു സോറി കൊണ്ടു തീരുന്ന കാര്യമല്ല അവൻ പറഞ്ഞത്.)
(അവൻ എന്റെ അടുത്ത് വന്ന് കല്ലിന്റെ മുകളിൽ കയറി ഇരുന്നു. )
ചുമ്മാ കളിക്കല്ലേ…മാറ്
പറഞ്ഞു സോൾവ് ആക്കിയിട്ട് മതി ബാക്കി.
(ഞാൻ മുഖം കൊടുക്കാതെ വേറെ എവിടെയോ നോക്കി നിന്നു. അവൻ എന്റെ താടിയിൽ പിടിച്ചു അവനിലേക് എന്റെ മുഖം ബലമായി തിരിച്ചു )
ഉയ്യോ!!! പൂച്ചക്കണ്ണ് കലങ്ങിയല്ലോ അപ്പോഴേക്കും. ഇതിനും മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ?
നിനക്ക് അറിഞ്ഞൂടെ എന്താ കാര്യം ന്ന്?
എടി അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതല്ലേ
നിനക്ക് അത്രേം ദേഷ്യം വരാൻ മാത്രം എന്താ ഉണ്ടായേ അതിന്? ഞാൻ കല്യാണം കഴിക്കും എന്ന് പറഞ്ഞതോ?
ആ
എന്തോന്ന് കാ. എനിക്ക് കല്യാണം ഒന്നും കഴിക്കണ്ടേ? ജീവിതകാലം മൊത്തം ഇങ്ങനെ ജീവിച്ച മതിയോ?
അയ്യോ അതല്ല… നീ രണ്ടുമാസത്തിനകം കല്യാണം കഴിഞ്ഞു പോകും എന്നൊക്കെ പറഞ്ഞപ്പോഴാണ് എനിക്ക് ദേഷ്യം വന്നത്. ഇപ്പോ മമ്മിയുടെ കാര്യം തന്നെ നോക്ക്. നല്ലൊരു ജോലി ഉണ്ടായിട്ട് കൂടി മമ്മിയുടെ അവസ്ഥ കണ്ടില്ലേ…
ഞാൻ മമ്മിയെ പോലെ ആണെന്നാണോ നിന്റെ വിചാരം?
ആ വിചാരം ഒന്നും എനിക്കില്ല. പക്ഷെ കുറച്ച് സമയമെടുത്ത് ആളെ നേരെ മനസ്സിലാക്കി കല്യാണം കഴിക്കുന്നതാണ് നല്ലത്. മുന്നും പിന്നും നോക്കാതെ ചെയ്താൽ റിസ്ക് അല്ലേ?
അതിനായിരുന്നോ അത്രേം ഷോ കാണിച്ചത് ? കഷ്ടം തന്നെ…
ഞാൻ ഷോ കാണിച്ചതൊന്നും അല്ല . ആ ഷർട്ട് ക്വാളിറ്റി കുറവാ…അതാ പെട്ടെന്ന് കീറിയത്.
ഉവ്വ…
(എന്നെ കുറിച്ചുള്ള കരുതൽ ഓർത്താണ് അവൻ ദേഷ്യപ്പെട്ടത് എന്ന് മനസിലായപ്പോൾ എന്റെ സങ്കടം കുറഞ്ഞു. സ്നേഹം കൊണ്ടല്ലേ ക്ഷമിച്ചേക്കാമെന്ന് കരുതി )
ഇനി മേലാൽ മനസ് വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. ഇനി ഒരിക്കൽ കൂടി അങ്ങനെ ഉണ്ടായാൽ പിന്നെ ജീവിതത്തിൽ ഞാൻ നിന്നോട് മിണ്ടില്ല.
ഓക്കേ ഇനി ഒരിക്കലും ഉണ്ടാവില്ല. പോരെ?
