ടാർസൺ : എനിക്കെന്തോ ഒരു പന്തികേട് തോന്നുന്നു.
എന്ത് പന്തികേട്?
ഒന്ന് ആലോചിച്ചു നോക്ക്. ഇപ്പൊ തന്നെ almost എല്ലാം അയാളുടെ നിയന്ത്രണത്തിലാണ്. ഇനി മമ്മിയെ കല്യാണം കഴിക്കുക കൂടി ചെയ്താൽ നമ്മടെ കാര്യവും അയാൾ നിയന്ത്രിക്കുന്ന അവസ്ഥ വരും.
ഒന്നുമില്ലേലും അയാൾ നമ്മൾക്കു വേണ്ടി ഇത്രയൊക്കെ ചെയ്യുന്നില്ലേ.
അതാണ് കൂടുതൽ അപകടം. എന്ത് മനസ്സിൽ കണ്ടാണ് ഇയാൾ ഇത്രയും കാശ് നമ്മൾക്കു വേണ്ടി ചിലവാക്കുന്നത് എന്ന് മനസിലാവുന്നില്ല.
എന്തായാലും അപ്പനെക്കാൾ ബേധം ആയിരിക്കും.
അത് കണ്ടറിയാം. മൊത്തം അധികാരം കിട്ടി കഴിഞ്ഞയിരിക്കും അയാൾ റിയൽ ക്യാരക്ടർ പുറത്തെടുക്കാൻ പോകുന്നത്.
മ്മ്മ് എന്തായാലും 2മാസത്തിനകം എന്റെ കല്യാണം നടത്തും എന്നാ മമ്മി പറയുന്നത്.
മമ്മിക്ക് വട്ടാണ്
അല്ലടാ മമ്മി സീരിയസ് ആയി പറഞ്ഞതാ. അപ്പൻ അധികം വൈകാതെ ജാമ്യം കിട്ടും അതിനുള്ളിൽ കല്യാണം നടത്തണം എന്ന മമ്മി പറയുന്നത്.
പിന്നെ അപ്പൻ ഇനി എന്ത് ചെയ്യാനാ. ഇനി എന്തെങ്കിലും ചെയ്താൽ തന്നെ ഞാൻ മാനേജ് ചെയ്തോളാം
മൂക്ക് ഇടിച്ചു പരത്തൽ അല്ലേ നിന്റെ മാനേജിങ്. നിന്റെ ദേഷ്യം കുറച്ചു കുറക്കണം കേട്ടോ. (അലക്കുന്നത് നിർത്തികൊണ്ട് ഞാൻ അവനോട് സീരിയസ് ആയി പറഞ്ഞു )
ഓ.. ശെരി മാഡം
ബി സീരിയസ് മാൻ. അന്ന് നീ അയാളെ കൊന്ന് കളയുമോ എന്ന് വരെ ഞാൻ പേടിച്ചു. സത്യത്തിൽ അപ്പൻ എന്നെ കേറി പിടിച്ചപ്പോൾ ഉണ്ടായതിനേക്കാൾ പേടി നീ അങ്ങേരെ വല്ലോം ചെയ്തു കളയുമോ എന്നായിരുന്നു.
ആടി അറിയാഞ്ഞിട്ടല്ല. ഞാൻ കണ്ട്രോൾ ചെയ്യാൻ ശ്രെമിക്കുന്നും ഉണ്ട്. പക്ഷെ പറ്റണ്ടേ…നിന്നെ ആരേലും വേറെ രീതിയിൽ നോക്കുന്നത് കണ്ടാൽ പിന്നെ എനിക്ക് കയ്യിന്ന് പോകും.
അങ്ങനെ പോകരുത് എന്നാ പറയുന്നേ.( ഞാൻ അലക്കൽ തുടർന്നു )
മ്മ് ശ്രെമിക്കാം
ശ്രെമിച്ചാൽ പോരാ നടക്കണം.
അത് വിട്. അല്ല നീ മമ്മിയോട് എന്നിട്ട് എന്താ പറഞ്ഞെ?
എന്ത് പറയാൻ… ഞാൻ മമ്മിക്ക് വേണെങ്കിൽ കിട്ടിക്കോ ഞാൻ എന്തായാലും ഇപ്പൊ ഒന്നും കെട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു.
ഹാ… അതേതായാലും നന്നായി.
(അത് കേട്ടപ്പോൾ ടാർസന് സന്തോഷമായി, പക്ഷെ എനിക്ക് ഒരു മനഃസമാദാനം ഉണ്ടായിരുന്നില്ല )
ടാർസൺ : നീ എന്താ ആലോചിക്കുന്നെ? മമ്മി നിർബന്ധിച്ചു കെട്ടിക്കും എന്നാണോ? അതൊന്നും ആലോചിച് പേടിക്കണ്ട
ഹേയ് അതല്ലടാ…മമ്മി പറയുന്നതിലും കാര്യമുണ്ട്. അപ്പൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. എത്രേം പെട്ടെന്ന് ഈ നാട് വിടുന്നതാണ് സേഫ്.
നീ അപ്പനെ കുറിച്ച് ആലോചിച്ചു പേടിക്കേണ്ട. ഞാൻ ഉള്ളപ്പോ അയാൾ നിന്നെ ഒന്നും ചെയ്യില്ല
പക്ഷെ എത്ര കാലത്തേക്ക് ടാർസ??? നിനക്ക് നിന്റെ ലൈഫും കരിയറും ഒക്കെ ഇല്ലേ??? ഇന്നലെ തന്നെ നീ ബാംഗ്ലൂർ പോണ കാര്യം പറയുന്ന കേട്ടു. കോച്ചിങ്ങിനു.
( അവൻ മറുപടിയൊന്നും പറയാതെ കേട്ടുനിന്നു )
ഇപ്പൊ തന്നെ നോക്ക്. അയൽക്കാരുടേം കുടുംബക്കാരുടേം ഇടപെടൽ ഇല്ലാത്തപ്പോൾ തന്നെ എന്ത് മനസമാധാനം ഉണ്ട് ജീവിക്കാൻ. അപ്പൊ വല്ല ഗൾഫിലോ യൂറോപ്പിലോ ജീവിക്കുമ്പോൾ ഉള്ള അവസ്ഥ ആലോചിച്ചു നോക്ക്. ഹോ…അതുകൊണ്ട് നല്ല വല്ല യുകെ ദുബായ് ആലോചനകൾ വന്നാൽ ഞാൻ ഓക്കേ പറയും.
കർർർർർ
😳😳😳 കീറിയോ ഡ്രസ്സ്? ഒരു മയത്തിൽ ഒക്കെ പിഴിയണ്ടേ… എനിക്ക് കുഴപ്പൊന്നുമില്ല നിന്റെ ഡ്രസ്സ് തന്നെയാ…🤭🤭🤭
അല്ലേലും നിനക്ക് എന്താ കുഴപ്പം ഉള്ളേ???😡
( വളരെ ദേഷ്യത്തിലാണ് അവൻ അത് ചോദിച്ചത്. ഇത്രക്കും ദേഷ്യപ്പെടാൻ മാത്രം എന്താ ഉണ്ടായെന്നു അമ്പരന്ന് നിൽക്കുമ്പോൾ അവൻ ആ ഷർട്ട് വെള്ളത്തിലേക്ക് എറിഞ്ഞ് വേഗത്തിൽ വീട്ടിലേക്ക് നടന്നു. ഞാനും അവന്റെ പിന്നാലെ ഓടി പിടിച്ചു നിർത്തി.)
ഞാൻ :ഇപ്പൊ ഇത്രയും ദേഷ്യം കാണിക്കാൻ മാത്രം എന്താ ഉണ്ടായേ? (പിന്നാലെ പോയി പിടിച്ചു നിർത്തി ചോദിച്ചു )
ഒന്നുല്ല.
ഞാൻ കല്യാണം കഴിക്കുന്നതാണോ നിന്റെ പ്രശ്നം?
നീ എന്തെങ്കിലും കാണിക്ക്. എന്തായാലും എനിക്ക് ഒരു മൈരും ഇല്ല.
