ഹരിത വിപ്ലവം 1

ചൈതന്യ :ഹരിതയെ എനിക്ക് അറിയാം വരുന്ന ടൈം പരിചയപെട്ടു അല്ലാതെ ഞാനുമായി വലിയ ആത്മ ബന്ധം ഒന്നും എനിക്കില്ല. ആരാണ് അവൾ എന്റെ കൂടെ ആണ് താമസിക്കുന്നത് എന്ന് പറഞ്ഞത്..

നന്ദൻ : നിങ്ങൾക്ക് ഫ്ലാറ്റ് ഉണ്ടോ വേറെ..

ചൈതന്യ :എനിക്കോ ഫ്ലാറ്റോ.. ഉണ്ടെങ്കിൽ ഞാൻ ഇവിടെ താമസിക്കുമോ ചേട്ടാ റെന്റ് കൊടുത്തു..

നന്ദൻ :ഹരിത എവിടെ ആണ് താമസിക്കുന്നത് എന്ന് അറിയാമോ..

ചൈതന്യ :അത് എനിക്ക് കൃത്യമായി അറിയില്ല..ഇന്ന് ഓഫീസിൽ ഉണ്ടായിരുന്നു അല്ല നിങ്ങൾക്ക് നേരിട്ട് വിളിച്ചാൽ പോരെ..

നന്ദൻ :ഉം ഒക്കെ താങ്ക്സ്..

അവൻ പറഞ്ഞു തിരിയുമ്പോൾ ചൈതന്യ പിറകിൽ നിന്ന് വിളിച്ചു. നന്ദൻ തിരിഞ്ഞു നോക്കിയപ്പോൾ…

ചൈതന്യ :ഫ്ലാറ്റിൽ താമസിക്കുന്ന ഒരു വ്യക്തി ഞങ്ങളുടെ കമ്പനിയിൽ ഉണ്ട്. ഞാൻ അതിപ്പോൾ എന്താ പറയാൻ കാരണം എന്ന് വെച്ചാൽ. ഹരിത അയാളുമായി നല്ല കൂട്ട് ആണ്..

നന്ദൻ :ആരാണ് അയാൾ..

ചൈതന്യ :കമ്പനി സെയിൽസ് എക്സിക്യൂട്ടീവ് ശ്യാം ധർമൻ…

നന്ദൻ ഒരു നിമിഷം ഞെട്ടി തെറിച്ചു. സെക്യൂരിറ്റി പറഞ്ഞതും അവന്റെ കാര്യം തന്നെ ആണ്. ഹരിതയെ ലാസ്റ്റ് വിളിച്ചപ്പോൾ കാൾ എടുത്തു അവന്റെ ഗേൾ ഫ്രണ്ട് എന്ന് പറഞ്ഞതും എല്ലാം ഈ ശ്യാം തന്നെ ആണ്. അപ്പോൾ അവരുടെ പ്ലാനിൽ ആയിരുന്നു ഇതെല്ലാം സംഭവിച്ചത്.

ചൈതന്യ :എന്താ എന്ത്പറ്റി…?

നന്ദൻ :ഹേയ് ഒന്നുമില്ല.. ആഹ് പിന്നെ ഈ ശ്യാമിന്റെ ഫ്ലാറ്റ് എവിടെ ആണെന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ??

ചൈതന്യ : വിജയനഗരയിൽ ആണ്..

നന്ദൻ :അത് എവിടെ ആണ്..

ചൈതന്യ :വൈറ്റ് ഫീൽഡ് റോഡ് ആണ്…. നിങ്ങൾ ടാക്സികാരോട് പറഞ്ഞാൽ അവർ കൊണ്ട് വിടും..

നന്ദൻ :ഓകെ…. താങ്ക്സ്..

ചൈതന്യ :നിങ്ങൾ ആരാണ് ഹരിതയുടെ…!!

ഒരു നിമിഷം ഉത്തരം കൊടുക്കാൻ വിസമ്മതിച് അയാൾ നിന്നു. കരയുന്ന മനസ്സും ചിരിക്കുന്ന മുഖവും ആയി അയാൾ ഫ്ലാറ്റിന്റെ അടുത്തേക്ക് എന്ന വെണ്ണം തിരിച്ചു നടന്നു. അയാൾ കുറച്ചു സമയം കൊണ്ട് തന്നെ ചൈതന്യ പറഞ്ഞ സ്ഥലത്തേക്ക് എത്തി ചേർന്നു. ഒരു വലിയ ഫ്ലാറ്റിന്റെ താഴെ നിന്നും മുകളിലേക്ക് അയാൾ മുകളിലേക്ക്. അയാളുടെ മനസ്സിൽ പല പല കഥകൾ മുഴങ്ങി നിന്നു. “ഓഹ്ഹ് അപ്പോൾ ഇതാണ് കാര്യം കാശുള്ളവനെ കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു അവളുടെ ” പെട്ടന്ന് പിറകിൽ ഒരാൾ.. നന്ദൻ തിരിഞ്ഞു നോക്ക്കിയപ്പോൾ സെക്യൂരിറ്റി ആയിരുന്നു..

സെക്യൂരിറ്റി :കോനോ തും..

നന്ദൻ :അ ഞാൻ നന്ദൻ സോറി മേരാ നാം നന്ദൻ…

സെക്യൂരിറ്റി :നാട്ടിൽ എവിടെ ആണ്…!

നന്ദൻ :പാലക്കാട്‌…!

സെക്യൂരിറ്റി :ഉം ഞാൻ കോട്ടയം…

നന്ദൻ :ചേട്ടാ ഞാൻ ഒരാളെ തിരക്കി ഇവിടെ വന്നത് ആണ്..

സെക്യൂരിറ്റി :ഇവിടെയോ…!ആരെ തിരക്കി…

നന്ദൻ :ഇവിടെ ഒരു ശ്യാം താമസിക്കുന്നുണ്ടോ..

സെക്യൂരിറ്റി :മോനെ ഇവിടെ ഒരുപാട് ശ്യാമുണ്ട് ഇതിൽ മോന് ഏത് ശ്യാമിനെ ആണ് അറിയേണ്ടത്…

നന്ദൻ :അത് നന്ദൻ ഐ റ്റി കമ്പനിയിൽ വർക്ക് ചെയ്യുന്ന..

സെക്യൂരിറ്റി :ഓഹ്ഹ് ശ്യാം ധർമ്മൻ ആണോ..

നന്ദൻ :അതേ…

സെക്യൂരിറ്റി : ആഹ് എനിക്ക് അറിയാം ഇവിടെ തന്നെ ആണ് പക്ഷേ ഇപ്പോൾ ഇവിടെ ഇല്ല.

നന്ദൻ :എവിടെ പോയി..

സെക്യൂരിറ്റി :ഓഹ്ഹ് അവൻ കാർ എടുത്തു പുറത്തേക്ക് പോകുന്നത് കണ്ടു. ഇപ്പോൾ കൂട്ടിനു ഒരു പെൺകുട്ടി ഉണ്ട്.. ആഹ്ഹ ഏതോ തറവാട്ടിൽ പിറന്ന പെൺകുട്ടി ആണ്. ഇവന്റെ ഒക്കെ കൂടെ ആരേലും കൂട്ട് കൂടുമോ. എനിക്ക് അറിയില്ല മോനെ നാട്ടിൽ നിന്ന് വരുന്ന പെൺകുട്ടികൾക്ക് പറ്റുന്നത് ഇത് തന്നെ ആണ്. അവൻ ഞാൻ അറിഞ്ഞിടത്തോളം ഒരു ഫ്രോഡ് ആണ്…

നന്ദൻ :ആ പെൺകുട്ടി…

സെക്യൂരിറ്റി :ആഹ്ഹ കുറച്ചു നാൾ മുൻപ് അവന്റെ കാറിൽ കുറച്ചു സാധനങ്ങൾ ആയി വന്നു. എനിക്ക് മനസ്സിൽ ആയി അവൻ എങ്ങനെയോ കറക്കി കൊണ്ട് വന്നത് ആണെന്ന്…

നന്ദൻ :ഒഹ്ഹ്ഹ്.

സെക്യൂരിറ്റി :കാണാൻ നല്ല മലയാളിതം ഉള്ളൊരു പെൺകുട്ടി.. വന്നിറങ്ങുമ്പോൾ മാന്യമായി ഡ്രെസ്സ് ഒക്കെ ആയിരുന്നു ഈ ഇടയ്ക്ക് മാത്രം അല്ല ഇന്നും അവൻ ആ കുട്ടിയെ കൊണ്ട് കാറിൽ പുറത്ത് പോയി. പോയ വേഷം കണ്ടാൽ തന്നെ ദേഷ്യം വരും. ആ പെണ്ണ് ഒരു നിക്കർ അത്രേം ഉള്ള ഡ്രസ്സ്‌ ഇട്ടാണ് അവന്റെ കൂടെ പോകുന്നത്..

Leave a Reply

Your email address will not be published. Required fields are marked *