ജൈസാ, ജൈസാ അന്നയുടെ ശബ്ദം കേട്ടാണ് ജെയ്സൺ ഓർമ്മകളിൽ നിന്നുണർന്നത്
അന്ന :എന്താ ജൈസാ ഒന്നും പറയാത്തത്
ജെയ്സൺ :അവൾ സന്തോഷത്തിലാണ് എനിക്കത് മതി
അന്ന :അതെ ജൈസാ ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ് ഞാൻ ഒഴിച്ച് സത്യത്തിൽ ഞാൻ അല്ലേ പറ്റിക്കപ്പെട്ടത് നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചു കുഞ്ഞുനാൾ മുതൽ നീ ആയിരുന്നു മനസ്സിൽ എന്നാൽ വിവാഹം കഴിഞ്ഞ ദിവസം തന്നെ നിന്റെ മനസ്സിൽ വേറൊരാളാണെന്ന് എനിക്ക് മനസ്സിലായി എന്റെ അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ ഇപ്പോൾ നിന്റെ എല്ലാ പ്രശ്നവും തീർന്നില്ലേ ജെയ്സൺ കമ്പനീസ് പഴയതിനേക്കാൾ വളർന്നു ഇനി നമ്മുടെ ബന്ധം എപ്പോൾ വേണമെങ്കിലും അവസാനിക്കാം അല്ലേ
ഇത് കേട്ട ജെയ്സൺ വേഗം തന്നെ തന്റെ കയ്യിലുണ്ടായിരുന്ന ലോക്കറ്റ് അന്നയുടെ കഴുത്തിൽ അണിയിച്ചു
ജെയ്സൺ :ഇനി നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല ഇന്ന് മുതൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങും എല്ലാത്തിനും ഒരുപാട് നന്ദി
അന്ന വേഗം തന്നെ ജെയ്‌സണെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
********************************************
ഇതേ സമയം ഓഡിറ്റോറിയത്തിൽ
കിരൺ :അവൻ വന്ന് എല്ലാ മൂടും കളഞ്ഞു അവൻ എന്താ നിങ്ങളൊട് പറഞ്ഞത്
ജോ :സാരമില്ല കിരൺ അവൻ നമ്മുടെ കൂട്ടുകാരനല്ലേ പിന്നെ ദേവ് എവിടെ
കിരൺ :ദാ കണ്ടില്ലേ ഏത് നേരവും ജിൻസിയുടെ കൂടെയാ നമുക്ക് ഒന്നും മനസ്സിലാകില്ല എന്നാണ് അവന്റ വിചാരം
ജോ :ടാ അസൂയപെടാതെടാ
കിരൺ :അസൂയയോ എനിക്കോ
ജോ :പിന്നില്ലാതെ എത്രയും പെട്ടെന്ന് ഇവന് കൂടി ഒരാളെ കണ്ട് പിടിക്കണം അല്ലേ ജാനി
ജാനി :ശെരിയാ നമുക്ക് മെറിനെ നോക്കിയാലോ
കിരൺ :അത് കൊള്ളാം അവളുടെ അച്ഛൻ നല്ല പൂത്ത പണക്കാരന കൂടാതെ ഒറ്റ മോളും
ജോ :കൊള്ളാല്ലോ മോനെ നിന്റെ മനസ്സിലിരുപ്പ്
ജാനി :ആ വെള്ളമങ്ങ് വാങ്ങി വെച്ചേക്ക്
കിരൺ :അല്ലെങ്കിൽ തന്നെ ആർക്ക് വേണം അവളെ ഈ കിരൺ ഒന്നു കൈ നൊടിച്ചാൽ ഇവിടെ പെണ്ണുങ്ങൾ ക്യു നിൽക്കും
ജോ :നിക്കും നിക്കും
കിരൺ :എന്തായാലും നമുക്ക് ഈ മൂഡ് ഒന്നു മാറ്റണ്ടേ ജോ ഞാൻ പാട്ടിടാൻ പറയാം
കിരൺ വേഗം തന്നെ മ്യൂസിക് പ്ലേ ചെയ്യാൻ ആവശ്യപ്പെട്ടു പിന്നെയും ഒരുപാട് ആളുകൾ അവിടേക്ക് എത്തി
കുറച്ചു മണിക്കൂറുകൾക്ക് ശേഷം
ദേവ് :ജോ ഏകദേശം എല്ലാവരും പോയി ഇനി നിങ്ങൾ എന്തെങ്കിലും കഴിക്കാൻ നോക്ക് ഞാൻ ബാക്കി കാര്യങ്ങൾ എല്ലാം സെറ്റിൽ ആക്കിയിട്ടു വരാം
ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്ന് പോയി
ജോ :വാ ജാനി നമുക്ക് എന്തെങ്കിലും കഴിക്കാം
ജാനി :ശെരിയാ എനിക്കും നല്ല വിശപ്പുണ്ട്
ജോ വേഗം തന്നെ ജാനിയോടൊപ്പം സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങി ശേഷം പതിയെ മുൻപോട്ടു നടന്നു എന്നാൽ പെട്ടെന്ന് തന്നെ എന്തൊ കണ്ട് അവൻ അവിടെ തന്നെ നിന്നു
ജാനി :എന്താ ജോ
ജോ :സോഫി
ജാനി വേഗം തന്നെ തിരിഞ്ഞു നോക്കി സോഫി അവർക്കടുത്തേക്ക് നടന്നു വരുന്നതാണ് അവൾ കണ്ടത് സോഫി വേഗം തന്നെ ജോയുടെ അടുത്തേക്ക് എത്തി
ജോ :സോഫി നീ
സോഫി :ഇന്നലെയാ അറിഞ്ഞത് ഒരുപാട് സന്തോഷമായി ജോ നിങ്ങളെ ഒന്ന് നേരിൽ കാണണമെന്ന് തോന്നി അതുകൊണ്ടാ വന്നത്
ജോ :സോറി സോഫി ഞാൻ കാരണം ഇനിയും നിനക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകരുത് എന്ന് തോന്നി അതുകൊണ്ടാ അറിയിക്കാത്തത്
സോഫി :ഞാൻ അല്ലേ നിന്നോട് മാപ്പ് ചോദിക്കേണ്ടത് എന്റെ അച്ഛനും അമ്മയും കാരണം നീ ഒരുപാട് വേദനിച്ചു കാണും എന്നെനിക്കറിയാം എന്റെ കല്യാണം പോലും ഞാൻ നിന്നിൽ നിന്ന് മറച്ചു വെച്ചു
ജോ :അതിലൊന്നും എനിക്ക് കുഴപ്പമില്ല സോഫി നിങ്ങൾ ചെയ്തതാണ് ശെരി എന്തായാലും നീ വന്നല്ലോ എനിക്ക് അത് മതി
സോഫി പതിയെ ജാനിയുടെ അടുത്തേക്ക് എത്തി
ജാനി :ചേച്ചി
സോഫി :ഞാൻ അന്ന് തന്നെ ഉറപ്പിച്ചതാ നിങ്ങൾ തമ്മിൽ ഒന്നിക്കുമെന്ന് അത് തെറ്റിയില്ല നീ സുന്ദരിയായിട്ടുണ്ട് ജാനി
ഇത്രയും പറഞ്ഞു സോഫി ജാനിയെ കെട്ടിപിടിച്ചു
ജോ :സോഫി നിന്റെ ഹസ്ബൻഡ്
സോഫി :uk യിലാണ് ഒരു ദിവസം അവനെയും കൊണ്ട് ഞാൻ വരാം പിന്നെ എനിക്ക് ഒരു മോനുമുണ്ട്
