ജാനി – 11 1

മെറിൻ :എന്താ ജാനി ഇത് നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ

ജാനി :ഈ ബെസ്റ്റ് ഫ്രണ്ട് ഇതുവരെ എവിടെയായിരുന്നു മൂന്ന് മാസത്തിനിടയിൽ നീ എന്നെ വിളിച്ചത് വെറും രണ്ട് തവണയാ

മെറിൻ :ക്ഷമിക്കെടി ഇനി നിന്റെ അടുത്ത് നിന്ന് ഞാൻ ഒരിടത്തേക്കും പോകില്ല പോകില്ല ഇനി ഞാൻ വിദേശത്തേക്ക് ഇല്ലെന്നു തീരുമാനിച്ചു നമ്മുടെ നാട് തന്നെയാടി സ്വർഗം

ജാനി :ഉം ശെരി ശെരി എനിക്ക് നിന്നോട് ഒരുപാട് കാര്യങ്ങൾ പറയാണ്ട് നീ ആദ്യം എന്തെങ്കിലും കഴിക്ക് മെറിനെ

മെറിൻ :ശെരിയാ നല്ല വിശപ്പ്

മെറിൻ :ജോ ഹാപ്പി മാരേജ് ലൈഫ്

ജോ :താങ്ക്സ് മെറിൻ
ഇതേ സമയം കിരണും ദേവും ജിൻസിയും

ദേവ് :ജിൻസി ഏകദേശം എല്ലാവരും വന്നല്ലേ

ജിൻസി :അതെ ദേവ് ഒട്ടുമിക്ക ആളുകളും വന്നു

കിരൺ :ദേവേ അങ്ങോട്ട് നോക്ക്

ദേവ് :എന്താടാ

കിരൺ :ജെയ്സൺ

ദേവ് :വേഗം തന്നെ അങ്ങോട്ടേക്ക് നോക്കി

കിരൺ :ഈ കോപ്പൻ എന്തിനാ ഇപ്പോ എങ്ങോട്ടേക്ക് കെട്ടിയെടുത്തത് നീ ഇവനെ വിളിച്ചിരുന്നോ

ദേവ് :ഇല്ലടാ

കിരൺ :നീ വന്നേ അവനെ അങ്ങോട്ടേക്ക് വിടണ്ട

ദേവ് :വേണ്ടടാ അവൻ പോയി കണ്ടോട്ടെ ഒന്നുമില്ലേങ്കിലും അവൻ നമ്മുടെ ഫ്രണ്ട് ആയിരുന്നില്ലേ

ജെയ്സൺ പതിയെ പടിക്കെട്ടുകൾ കയറി സ്റ്റേജിനു മുകളിലേക്ക് എത്തി

ജൈസനെ കണ്ട ജാനി ജോയുടെ കൈകളിൽ മുറുകെ പിടിച്ചു ജെയ്സൺ പതിയെ ജോയുടെ അടുത്തേക്ക് എത്തി ശേഷം പതിയെ ജോക്ക് കൈ കൊടുത്തു

“ഹാപ്പി മാരേജ് ലൈഫ് ”

ജോ പതിയെ ജെയ്സനെ നോക്കി ചിരിച്ചു

ജെയ്സൺ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി ശേഷം തന്റെ കയ്യിൽ ഉണ്ടായിരുന്ന ഗിഫ്റ്റ് ജാനിക്ക് നേരെ നീട്ടി എന്നാൽ ജാനി അവന്റ മുഖത്തേക്ക് പോലും നോക്കിയില്ല ജെയ്സൺ പതിയെ ഗിഫ്റ്റ് ബാക്കി ഗിഫ്റ്റുകളുടെ കൂട്ടത്തിൽ വെച്ചു ശേഷം പതിയെ ജാനിയുടെ അടുത്തേക്ക് എത്തി

“പറ്റുമെങ്കിൽ എന്നോട് ക്ഷമിച്ചേക്ക് ജാനി ”

ഇത്രയും പറഞ്ഞു ജെയ്സൺ പോകാനായി ഒരുങ്ങി

ജോ :ജൈസാ അല്പനേരം കൂടി നിക്കെടാ

ജെയ്സൺ :വേണ്ട ജോ എനിക്കൽപ്പം തിരക്കുണ്ട് ഇത്രയും പറഞ്ഞു ജെയ്സൺ കിരണിന്റെയും ദേവിന്റെയും അടുത്തേക്ക് എത്തി

ദേവ് :സുഖമാണോടാ
ജെയ്സൺ :ഉം നന്നായി പോകുന്നു കിരൺ എന്താടാ ഇപ്പോഴും പിണക്കമാണോ

കിരൺ :ഒന്ന് പോടാ കോപ്പേ എന്തിനാടാ നല്ലൊരു കാര്യം നടക്കുമ്പോൾ ഇങ്ങോട്ടേക്കു കയറി വന്നത് നിന്നെ ആരെങ്കിലും ഇവിടെക്ക് ക്ഷണിച്ചോ

ദേവ് :മതി കിരണേ

ജെയ്സൺ :അവൻ പറഞ്ഞോട്ടെ ദേവ്

കിരൺ :കോപ്പ് ദേവ് ഞാൻ ജോയുടെ അടുത്ത് കാണും നീ അങ്ങ് വന്നേരു

ഇത്രയും പറഞ്ഞു കിരൺ മുൻപോട്ട് നടന്നു

ജെയ്സൺ :ശെരി ദേവ് ഞാൻ ഇറങ്ങുന്നു ഇനി എപ്പോഴേങ്കിലും കാണാം

ഇത്രയും പറഞ്ഞു ജെയ്സൺ പതിയെ പുറത്തേക്ക് ഇറങ്ങി ശേഷം പതിയെ തന്റെ പൊക്കറ്റിൽ നിന്ന് അന്ന് വലിച്ചെറിഞ്ഞ ലോക്കറ്റ് പുറത്തേക്ക് എടുത്തു ശേഷം അതിലേക്ക് നോക്കി നിന്നു അപ്പോഴേക്കും അവന്റ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ പതിയെ തന്റെ കാറിലേക്ക് കയറി

അന്ന :എന്താ ജെയ്സൺ അവരെ കണ്ടോ

ജെയ്സൺ :കണ്ടു

അന്ന :ഇപ്പോൾ സന്തോഷമായോ

ജെയ്സൺ പതിയെ അന്നയെ നോക്കി ചിരിക്കുക മാത്രം ചെയ്തു

മൂന്ന് വർഷങ്ങൾക്ക് മുൻപ് മലേഷ്യ സിറ്റി ഹോസ്പിറ്റൽ ജെയ്സൺ ഓടി കിതച്ച് ഐ സി യു വിനു മുൻപിൽ എത്തി അവിടെ അവന്റ അമ്മ കരഞ്ഞു തളർന്നു ഇരിപ്പുണ്ടായിരുന്നു ജെയ്സൺ വേഗം തന്നെ അമ്മയുടെ അടുത്തേക്ക് എത്തി

ജെയ്സൺ :അമ്മേ അച്ഛനെന്താ അമ്മേ

പെട്ടെന്ന് തന്നെ തെരേസ ജെയ്സനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി

ജെയ്സൺ :കരയല്ലേ അമ്മേ അച്ഛന് ഒന്നും സംഭവിക്കില്ല

തെരേസ :ഇനി ഒന്നും ചെയ്യാനില്ലെന്നാ ഡോക്ടർ പറഞ്ഞത് ഇനി നമ്മൾ എന്ത് ചെയ്യും മോനെ

ജെയ്സൺ :അമ്മേ നമുക്ക് അച്ഛനെ വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം

പെട്ടെന്നാണ് ഡോക്ടർ അങ്ങോട്ടേക്ക് എത്തിയത്
ഡോക്ടർ :ആർക്കെങ്കിലും കേറികാണണമെങ്കിൽ കാണാം

ജെയ്സനും തെരേസയും വേഗം തന്നെ ഐ സി യു വിനുള്ളിലേക്ക് കയറി

ജെയ്സൺ :അച്ഛാ അച്ഛാ

ജൈസന്റെ വിളികേട്ട് അച്ഛൻ പതിയെ കണ്ണുകൾ തുറന്നു ശേഷം പതിയെ അവന്റ തലയിൽ തലോടി ജെയ്സന്റെ കണ്ണുകൾ നിറഞ്ഞോഴുകാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *