ജാനി – 11 1

ജോ :സത്യം എവിടെ അവന്റ ഫോട്ടോ വല്ലതുമുണ്ടോ

സോഫി വേഗം തന്നെ തന്റെ ഫോണിലേ കുഞ്ഞിന്റെ ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തു

ജാനി :സുന്ദരനായിട്ടുണ്ട് ഇവനെ കൂടി കൊണ്ട് വരാത്തതെന്താ ചേച്ചി

സോഫി :പെട്ടന്നുള്ള യാത്രയായിരുന്നില്ലേ ജാനി അടുത്ത തവണ ഉറപ്പായും അവനെ കൂടി കൊണ്ട് വരാം

ജോ :ശെരി നീ വാ എന്തെങ്കിലും കഴിക്കാം

അവർ വേഗം തന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി

കുറച്ചു സമയത്തിനു ശേഷം

സോഫി :ജോ ജാനി ഞാൻ ഇറങ്ങട്ടെ

ജോ :ഇന്നിനി ഫ്ലൈറ്റ് ഒന്നുമില്ലല്ലോ ഇന്ന്‌ എന്റെ വീട്ടിൽ നിൽക്ക്

സോഫി :ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട് ജോ പിന്നെ പോകുന്നതിനു മുൻപ് ഞാൻ വീട്ടിലേക്ക് വരാം പോരെ

ജോ :ശെരി സോഫി നാളെ കാണാം ഞങ്ങളും ഉടൻ ഇറങ്ങും

കുറച്ച് സമയത്തിനു ശേഷം
കിരൺ :എല്ലാം കഴിഞ്ഞല്ലോ ജോ നമുക്ക് ഇറങ്ങിയാലോ

ജോ :ഇറങ്ങാം ദേവിനെ കണ്ടില്ലല്ലോ

പെട്ടെന്ന് തന്നെ ദേവ് അവിടേക്ക് എത്തി

ദേവ് :ജോ എല്ലാം സെറ്റിൽ ചെയ്തു വാ നമുക്ക് ഇറങ്ങാം

അവർ വേഗം തന്നെ ഓഡിറ്റോറിയത്തിനു പുറത്തേക്ക് ഇറങ്ങി

കുറച്ച് സമയത്തിനു ശേഷം ജോയുടെ വീട്

അമ്മ :ഇന്ന്‌ ഞാൻ ഒരുപാട് സന്തോഷവതിയാണ് എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്ന്‌ നടന്നത് പക്ഷെ ഇനി ഇവൾ എന്റെ കൂടെ ഉണ്ടാകില്ല എന്നോർക്കുമ്പോൾ

ജാനിയുടെ അമ്മ കരയാൻ തുടങ്ങി

ജാനി :ആര് പറഞ്ഞു ഉണ്ടാകില്ലേന്ന് ഇപ്പോൾ അമ്മക്ക് ഒരു മകൻ കൂടി ഇല്ലേ ഇനി അമ്മ ഞങ്ങളോടൊപ്പം ഇവിടെ താമസ്സിച്ചാൽ മതി

അമ്മ :വേണ്ട ജാനി ഞാൻ നിന്റെ ആന്റിയുടെ കൂടെ…

ജോ :എന്താ അമ്മേ ഇത് അമ്മ തന്നെയല്ലേ പറഞ്ഞത് ഞാൻ മകനാണെന്ന് മകന്റെ വീട്ടിൽ താമസ്സിച്ചാൽ എന്താ പ്രശ്നം പിന്നെ ഇത്രയും വലിയ വീട്ടിൽ ഞാനും ജാനിയും മാത്രം എന്ത് ചെയ്യാനാ അമ്മ ഇവിടെ തന്നെ താമസിക്കും അത് ഞങ്ങൾ നേരത്തേ തീരുമാനിച്ചതാണ്

“ടാ ജോ ഇങ്ങോട്ടേക്കു ഒന്ന് വന്നേ ”

പെട്ടെന്നാണ് മുകളിൽ നിന്ന് വിളി വന്നത്

ജോ :അമ്മേ ഞാൻ ഇപ്പോ വരാം

ജോ വേഗം മുകളിലത്തെ മുറിയുടെ മുൻപിൽ എത്തി

കിരൺ :ഇങ്ങനെ സംസാരിച്ചോണ്ട് നിന്നാൽ മതിയോ സമയം ഒരുപാടായി നീ അകത്തേക്ക് ചെല്ല് ഞങ്ങൾ മണിയറയൊക്കെ ഒരുക്കിയിട്ടുണ്ട്

ദേവ് :ജോ അപ്പോൾ ഞങ്ങൾ ഇറങ്ങുവാ നീ അകത്തേക്ക് ചെല്ല്

കിരൺ :പിന്നെ ആക്രാന്തം ഒന്നും കാണിച്ചേക്കല്ലേ അളിയാ

ജോ :ഒന്ന് പോടാ

ഇത്രയും പറഞ്ഞു ജോ റൂമിനുള്ളിലേക്ക് കയറി

കിരണും ദേവ് വേഗം താഴേക്ക് എത്തി

ജാനി :പോകുവാണോ

ദേവ് :അതെ ജാനി നേരം ഒരുപാട് ആയില്ലേ
ജാനി :ജോ എവിടെ

കിരൺ :അവൻ റൂമിലുണ്ട്

അമ്മ :എന്നാൽ വേഗം നീ അങ്ങോട്ട് ചെല്ല് ദാ അവിടെ ജ്യൂസ് ഇരിപ്പുണ്ട് അത് കൂടി എടുത്തോ പിന്നെ ഞാൻ പറഞ്ഞതോന്നും മറക്കണ്ട

ദേവ് :അപ്പോൾ ശെരി ജാനി അമ്മേ ഇറങ്ങു വാണേ

ഇത്രയും പറഞ്ഞു ദേവും കിരണും വീടിനു പുറത്തേക്ക് ഇറങ്ങി ശേഷം അവർ പതിയെ കാറിലേക്ക് കയറി ദേവ് പതിയെ കാർ മുൻപോട്ട് എടുത്തു പെട്ടെന്നാണ് കിരൺ കാറിനുള്ളിൽ വെച്ചിരുന്ന ഗിഫ്റ്റ് കയ്യിലെടുത്തത്

ദേവ് :നീ എന്തടാ ഗിഫ്റ്റ് കൊടുത്തില്ലേ

കിരൺ :ഇത് എന്റെത് അല്ല ആ ജെയ്സൺ കൊണ്ട് വന്നതാ

ദേവ് :നീ എന്തിനാടാ ഇത് എടുത്ത് കൊണ്ട് വന്നത്

കിരൺ :ഇതിനകത്ത് എന്താണെന്നറിയാതെ അവർക്ക് കൊടുത്താൽ ശെരിയാകില്ല അവർ ഇന്ന്‌ പുതിയൊരു ജീവിതം തുടങ്ങുകയല്ലേ അതുകൊണ്ട് ഒരു റിസ്ക് എടുക്കണ്ട എന്ന് കരുതി പിന്നെ ആ കോപ്പന്റെ ഗിഫ്റ്റിന്റെ ആവശ്യമൊന്നും അവർക്കില്ല

ദേവ് :ടാ നിനക്ക് അവനെന്ന് വെച്ചാൽ ജീവനാണെന്ന് എനിക്കറിയാം നീ ഓരോ തവണ അവനെ തെറിവിളിക്കുമ്പോഴും നിനക്ക് നന്നായി വേദനിക്കുന്നുണ്ടെന്നും എനിക്കറിയാം

കിരൺ :കോപ്പാണ് അതൊക്കെ പണ്ട്

ദേവ് :ശെരി ഗിഫ്റ്റ് പൊട്ടിക്ക് എന്താണെന്നു നോക്കാം

കിരൺ പതിയെ കൂടു പൊട്ടിച്ചു ഗിഫ്റ്റ് പുറത്തേക്ക് എടുത്തു അതൊരു ഫ്രയിം ചെയ്ത ഫോട്ടോ ആയിരുന്നു ജോ, ജാനി,, ജെയ്സൺ, കിരൺ, ദേവ്, ജിൻസി, മെറിൻ എല്ലാവരും ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോ അതിനോടൊപ്പം ഒരു കുറിപ്പ് കൂടി ഉണ്ടായിരുന്നു “നിങ്ങളെ ഒന്നും ഞാൻ ഒരിക്കലും മറക്കില്ല എല്ലാത്തിനും മാപ്പ് ”

Leave a Reply

Your email address will not be published. Required fields are marked *