ജാനി – 11 1

ജോ :ഇല്ല ജാനി ഒരിക്കലുമില്ല

ജാനി :ജോ പിന്നെ

ജോ :എന്താ

ജാനി :അത് പിന്നെ നീ സൂപ്പറാ

ഇത് കേട്ട ജോ അവളെ നോക്കി ചിരിച്ചശേഷം കൂടുതൽ മുറുക്കി കെട്ടിപിടിച്ചു

ജാനി :ജോ

ജോ :ഉം

ജാനി :എന്നെ പിയാനോ വായിക്കാൻ പഠിപ്പിക്കുമോ

ജോ :പിയാനോ മാത്രമല്ല എനിക്കറിയാവുന്ന എല്ലാം പഠിപ്പിക്കാം പോരെ

ജാനി :ഉം പിന്നെ നമുക്ക് ഇത് പോലെ നാളെയും ചെയ്യാം

ജോ :നാളെ മാത്രമല്ല എന്നും ചെയ്യാം ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് എല്ലാം നമുക്ക് ചെയ്യാം പോരെ

“ഉം ”

പതിയെ മൂളിക്കൊണ്ട് ജാനി വേഗം ജോയുടെ നെഞ്ചിൽ തല വെച്ച ശേഷം കണ്ണുകൾ പതിയെ അടച്ചു

8 വർഷങ്ങൾക്ക് ശേഷം ജോയുടെ വീട്

ജാനി :ജോർജ് ഇങ്ങ് വാടാ ദേവ് അങ്കിൾ എത്തി

ജോർജ് വേഗം തന്നെ താഴെക്ക് എത്തി

ദേവ് :ബർത്ത് ഡേ കാരൻ വന്നേ ദേവ് വേഗം കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് ജോർജിനു നൽകി

ജോർജ് :സാറ എവിടെ അങ്കിൾ

ദേവ് :ദാ വരുന്നുണ്ട്

പെട്ടെന്ന് തന്നെ ജിൻസിയും സാറയും വിട്ടിലേക്ക് കയറി
ജിൻസി :മക്കൾ പോയി കളിച്ചോ

ജിൻസി സാറയോടും ജോർജിനോടുമായി പറഞ്ഞു

ജാനി :എന്താ ജിൻസി താമസിച്ചത്

ജിൻസി :ഈ മനുഷ്യൻ വരണ്ടേ ഇതിന്റെ ഇടയിലും ബിസ്സിനെസ്സ് കാൾ

ദേവ് :മതിയെടി ജോ എവിടെ

ജാനി :കേക്ക് വാങ്ങാൻ പോയതാ

ജിൻസി :കേക്ക് ആനി ചേച്ചിയുടെ ബേക്കറിയിൽ നിന്നല്ലേ

ജാനി :അല്ലാതെ പിന്നെ നിങ്ങൾ വാ

പെട്ടെന്നാണ് രണ്ട് കുട്ടികൾ അങ്ങോട്ടേക്ക് ഓടി വന്നത്

ദേവ് :വിനുവും റോസും അപ്പോൾ കിരണും മെറിനും നേരത്തേ തന്നെ എത്തിയോ

ജാനി :എപ്പഴേ ദാ അവിടെ ഉണ്ട് വന്നപ്പോൾ മുതൽ വഴക്കാ

ദേവ് :വഴക്കോ ഇത് ഇവരുടെ സ്ഥിരം പരുപാടിയാ ഞാൻ ഇപ്പോ ശെരിയാക്കി കൊടുക്കാം

ദേവ് വേഗം അവിടേക്ക് എത്തി

ദേവ് :എന്താടാ കിരണേ ഇത്

മെറിൻ :ദേവ് ദാ കണ്ടില്ലേ ഇതാണ് സ്വഭാവം വാ തുറന്നാൽ കള്ളമേ പറയു പിന്നെ ഒടുക്കത്തെ കുരുട്ടു ബുദ്ധിയും ബിസ്സിനെസ്സ് എല്ലാം എന്റെ തലയിലാ ഇപ്പോഴും കളിച്ചു നടക്കുവാ

കിരൺ :ദേവ് നീ ഇതിൽ ഇടപെടണ്ട ഇവൾക്ക് രണ്ട് കിട്ടാത്തതിന്റെ കുറവാ

മെറിൻ :എനിക്കിത് തന്നെ വരണം ജാനി നീയും ജോയും അല്ലേ ഞങ്ങളെ ഒന്നിപ്പിച്ചത് എന്നിട്ട് കണ്ടില്ലേ

ദേവ് :നിർത്തിക്കൊ രണ്ടെണ്ണവും കെട്ടി രണ്ട് കുട്ടികളുമായി എന്നിട്ടും കുട്ടികളി മാറിയിട്ടില്ല അത്രക്ക് പ്രശ്നമാണെങ്കിൽ അങ്ങ് ഡിവോഴ്സ് ആയേക്ക് ഞാൻ വക്കീലിനെ ഏർപ്പാടാക്കാം

കിരൺ :ഒന്ന് പോയെടാ കുടുംബം കലക്കി ഡിവോഴ്സ് വേണോങ്കിൽ നീ ചെയ്തോ മെറിനെ അവന്റെ മനസ്സിലിരിപ്പ് കണ്ടില്ലേ

മെറിൻ :ശെരിയാ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല പോരെ കിരൺ വാ നമുക്ക് കിച്ചണിൽ പോകാം

ജിൻസി :നിങ്ങൾക്ക് എന്തിന്റെ കേട് ആയിരുന്നു അവരെ നന്നായി അറിയാവുന്നതല്ലേ

പെട്ടെന്നാണ് ജോ കേക്കുമായി എത്തിയത് ജോർജ് വേഗം തന്നെ ജോയുടെ അടുത്തേക്ക് ഓടി

“പപ്പാ”
ജോ വേഗം ജോർജിനെ പൊക്കിയെടുത്തു

“പപ്പാ ഏത് കേക്കാ വാങ്ങിയത് ”

ജോ :നീ പറഞ്ഞത് തന്നെയടാ

ദേവ് :ടാ എവിടെ പോയി കിടക്കുവായിരുന്നെടാ

ജോ :നിങ്ങൾ എത്തിയോ

വാ നമുക്ക് അങ്ങോട്ട്‌ ഇരിക്കാം

കുറച്ച് സമയത്തിനു ശേഷം

കിരൺ :ഇങ്ങനെ ഇരുന്നാൽ മതിയോ കേക്ക് മുറിക്കണ്ടേ

ജോ :ശെരിയാ എല്ലാവരും വാ

ജോ പെട്ടെന്ന് തന്നെ ടേബിളിൽ കേക്ക് സെറ്റ് ചെയ്തു

ജോ :എല്ലാവരും വാ ജോർജ് എല്ലാവരെയും കൊണ്ട് താഴേക്ക് വാ

പെട്ടെന്ന് തന്നെ കുട്ടികളെല്ലാം താഴേക്ക് വന്നു

ജോ :അപ്പോൾ തുടങ്ങാം ജോർജ് കേക്ക് മുറിക്ക്

ജോർജ് പതിയെ കേക്ക് മുറിക്കാൻ തുടങ്ങി

“ഹാപ്പി ബർത്ത് ഡേ ടു യു ഹാപ്പി ബർത്ത് ഡേ ടു യു “എല്ലാവരും കൈകൊട്ടി പാടാൻ തുടങ്ങി

ജോർജ് എല്ലാവർക്കും കേക്ക് നൽകി

ദേവ് :അപ്പോൾ ഇവന് ഏഴു വയസ്സ് ആയല്ലേ ശെരി ജോർജ് ബർത്ത് ഡേ ആയിട്ട് മോന് എന്താ വേണ്ടത് എന്ത് വേണമെങ്കിലും ചോദിച്ചോ

ജോർജ് :അങ്കിൾ എനിക്ക് ഗിഫ്റ്റ് തന്നല്ലോ

ദേവ് :അത് ജിൻസി വാങ്ങിയതാ മോൻ എന്ത് വേണമെന്ന് പറ

ജോർജ് :പറയട്ടെ

ദേവ് :പറ ജോർജ് അങ്കിൾ എന്താണെങ്കിലും വാങ്ങിതരാം

ജോർജ് :ദേവ് അങ്കിൾ എനിക്ക് സാറയെ കല്യാണം കഴിച്ചു തരോ

Leave a Reply

Your email address will not be published. Required fields are marked *