മാളവിക – 11 2അടിപൊളി  

ഇന്നലെ രാത്രി താൻ മെസ്സേജ് അയച്ചപ്പോൾ ജോലിത്തിരക്കിലാണ് എന്ന് പറഞ്ഞ രാഹുൽ ആണ് ഇപ്പോൾ തിരിച്ച് വിളിക്കുന്നത്.

അവൾ പെട്രോൾ അടിച്ചു കഴിഞ്ഞു വണ്ടി പമ്പിന്റെ സൈഡിൽ ഒതുക്കി നിർത്തി.മാളവിക ഫോൺ എടത്ത്

കാതോട് ചേർത്ത് കോൾ അറ്റൻഡ് ചെയ്തു:

“ഹലോ രാഹുൽ…”

മറുതലയ്ക്കൽ നിന്നും രാഹുലിന്റെ ക്ഷീണിതമായ എന്നാൽ പരിഭവമുള്ള ശബ്ദം കേട്ടു:

“ഹലോ മാളു… സോറി ഡാ, ഇന്നലെ രാത്രി നിന്റെ മെസ്സേജ് കണ്ടിട്ടും എനിക്ക് പെട്ടെന്ന് റിപ്ലൈ ചെയ്യാനോ നിന്നോട് സംസാരിക്കാനോ കഴിഞ്ഞില്ല.

ഓഫീസ് മീറ്റിംഗും വർക്ക് പ്രഷറും കാരണം ഞാൻ കംപ്ലീറ്റ് ബ്ലോക്ക്ഡ് ആയിരുന്നു. രാത്രി വൈകിയാണ് ലാപ്ടോപ്പ് അടച്ചു വെച്ചത് തന്നെ…”

മാളവിക അല്പം ആശ്വാസത്തോടെ, എന്നാൽ തന്റെ ഉള്ളിലെ ആ ടെൻഷൻ ഒതുക്കിവെച്ചുകൊണ്ട് പറഞ്ഞു:

“അതൊക്കെ സാരമില്ല രാഹുൽ… നീ തിരക്കിലാണെന്ന് എനിക്ക് മനസ്സിലായില്ലേ. പിന്നെന്താ, ഇന്നലെ ഓഫീസിൽ അത്രയധികം പണിയുണ്ടായിരുന്നോ?”

രാഹുൽ ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് മറുപടി പറഞ്ഞു:

“പിന്നെ പറയാതിരിക്കാനാ മാളു… പുതിയ പ്രോജക്റ്റിന്റെ ഡെഡ്ലൈൻ അടുത്തുവരുന്നു. അതിന്റെ ക്ലയന്റ് മീറ്റിംഗും ഡാറ്റാ അനാലിസിസും ഒക്കെയായിട്ട് തലകറങ്ങുന്ന അവസ്ഥയായിരുന്നു. ഇടയ്ക്ക് നിന്നെ ഒന്ന് വിളിക്കാൻ നോക്കിയതA, പക്ഷെ ബോസിന്റെ മുന്നിൽ പെട്ടുപോയി. ആകെ ഭ്രാന്തുപിടിച്ച ഒരു ദിവസമായിരുന്നു ഇന്നലെ…”

മാളവിക പമ്പിൽ നിന്നും പെട്രോൾ അടിച്ചു തീർന്ന് കാർ മുന്നോട്ട് എടുക്കുന്നതിനിടയിലും രാഹുലുമായി സംസാരിച്ചു കൊണ്ടിരുന്നു. അവൾ പറഞ്ഞു:

“ശരിയാണ്, നിന്റെ ആ തിരക്കുകൾ ഒക്കെ എനിക്ക് അറിയാമല്ലോ. എങ്കിലും എനിക്ക് ഇന്നലെ രാത്രി കുറച്ചു കാര്യങ്ങൾ പറയാനുണ്ടായിരുന്നു… അതുകൊണ്ടാണ് ഞാൻ നിന്നോട് മെസ്സേജ് ചെയ്തത്.”

രാഹുൽ പെട്ടെന്ന് ഗൗരവത്തോടെ ചോദിച്ചു:

“ഹേയ്, എന്താ മാളു പ്രശ്നം? വല്ലതും പറ്റിയോ? നീ ശബ്ദമൊക്കെ വല്ലാതെ മാറിയിരിക്കുന്നുവല്ലോ, എന്തെങ്കിലും ടെൻഷൻ ഉണ്ടോ?”

മാളവിക “അതൊന്നുമില്ല രാഹുൽ… വെറുതെ ഒരു ക്ഷീണം, അത്രയേയുള്ളൂ.

ഞാൻ ഇപ്പോൾ സ്കൂൾലേക്ക് ഇറങ്ങിയതേയുള്ളൂ, കാറിലാണ് പോകുന്നത്. നമ്മൾ ബാക്കി പിന്നീട് സംസാരിക്കാം കേട്ടോ…”

രാഹുൽ സ്നേഹത്തോടെ പറഞ്ഞു:

“ശരി മാളു, ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ നോക്കണ്ട, ശ്രദ്ധിച്ചു പോകൂ. ഞാൻ ഫ്രീയാകുമ്പോൾ ഉച്ചയോടെ നിന്നെ തിരിച്ച് വിളിക്കാം, കേട്ടോ?”

“ആ ശരി രാഹുൽ, ബൈ…” എന്ന് പറഞ്ഞ് മാളവിക ആ കോൺട്രാക്ട് കട്ട് ചെയ്തു.

ഫോൺ കട്ട് ചെയ്ത് സീറ്റിലേക്ക് വെച്ചുകൊണ്ട് അവൾ കാർ റോഡിലൂടെ മുന്നോട്ട് ഓടിച്ചുവിട്ടു.കാറോടിച്ച് സ്കൂൾ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ച മാളവിക, പതിവുപോലെ കാർ പാർക്കിംഗ് ഏരിയയിൽ ഒതുക്കി നിർത്തി.

എൻജിൻ ഓഫ് ചെയ്ത് താക്കോൽ ഊരിയെടുത്ത ശേഷം അവൾ കുറച്ചുനേരം സ്റ്റിയറിംഗിൽ കൈകൾ വെച്ച് കണ്ണ് അടച്ചുയിരുന്നു. ഇന്നലെ രാത്രിയിലെയും ഇന്നെത്തെ പ്രഭാതത്തിലെയും സംഭവങ്ങൾ ഇപ്പോഴും അവളുടെ മനസിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.

എങ്കിലും മുഖത്ത് ഒരു സാധാരണ ഭാവം വരുത്തി അവൾ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി.

ക്രീം സാരിയും വെള്ള കളർ ബ്ലൗസും അണിഞ്ഞ്, തോളിൽ ഹാൻഡ്ബാഗും മാറ്റിപ്പിടിച്ച് അവൾ വരാന്തയിലേക്ക് നടന്നു. അവിടെ സ്കൂളിലെ വരാന്ത അടിച്ചുവാരി വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു പ്യൂൺ ജോസഫ് ചേട്ടൻ.

മാളവികയെ കണ്ടതും ജോസഫ് ചേട്ടൻ കയ്യിലെ ചൂൽ മാറ്റിപ്പിടിച്ച് മുഖത്തൊരു ചിരിയോടെ അവളെ നോക്കി:അല്ല, മാളവിക ടീച്ചർ രാവിലെ തന്നെ കാറിലൊക്കെയാണല്ലോ വരവ്! എന്താ വിശേഷം?”

മാളവിക ജോസഫ് ചേട്ടന്റെ അരികിലേക്ക് ചെന്നു:

“അതെയല്ലാ ജോസഫ് ചേട്ടാ… വീട്ടിൽ നിന്ന് ഇന്നു കാർ തന്ന് വിട്ടു, അതുകൊണ്ടാ. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?

ജോസഫ് ചേട്ടൻ തന്റെ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു:

” അങ്ങനെ

Updated: October 13, 2026 — 12:29 am

Leave a Reply

Your email address will not be published. Required fields are marked *