പോകുന്നു ടീച്ചറെ, ഇവിടത്തെ poen ആണെങ്കിലും ഇവിടത്തെ എല്ലാം പണിയും ചെയ്യണം “ജോസഫ് ചേട്ടനും മാളവികയും ആ ഓഡിറ്റ് ജോലികളുടെയും സ്കൂളിലെ മറ്റ് രാവിലത്തെ വിശേഷങ്ങളുടെയും കാര്യങ്ങൾ സംസാരിച്ച് കുറച്ചുനേരം അവിടെ നിന്നു.
അതിനിടയിലാണ് അങ്ങോട്ടേക്ക് വിനോദ് സാർ വന്നത്. വിനോദ് സാർ നേരെ അവരുടെ അരികിലേക്ക് നടന്നു വന്നു. മാളവികയുമായി സംസാരിച്ചുനിന്ന ജോസഫ് ചേട്ടനെ കണ്ടതും വിനോദ് സാറിന്റെ മുഖത്ത് ചെറിയൊരു അതൃപ്തി വന്നു.
സാർ നേരെ ജോസഫ് ചേട്ടനോട് ഗൗരവത്തിൽ പറഞ്ഞു:
“ജോസഫ് ചേട്ടേ… പ്രധാന അധ്യാപകൻ ഇപ്പോൾ സ്റ്റാഫ് റൂമിൽ ഒപ്പമിടാൻ കുറച്ച് ഫയലുകൾ വെച്ചിട്ടുണ്ട്. ചേട്ടൻ പെട്ടെന്ന് ഒന്ന് അങ്ങോട്ട് ചെന്നേ, ഓഫീസിൽ ആരെയും കാണുന്നില്ല.”വിനോദ് സാർ പറഞ്ഞത് കേട്ട് ജോസഫ് ചേട്ടൻ ചൂലും എടുത്ത് വേഗത്തിൽ പറഞ്ഞു:
“ശരി സാർ, ഞാൻ എന്നാൽ അങ്ങോട്ട് നോക്കാം…” എന്ന് പറഞ്ഞ് ജോസഫ് ചേട്ടൻ അവിടെ നിന്നും നടന്നുനീങ്ങി.
ജോസഫ് ചേട്ടൻ പോയതോടുകൂടി ആ വരാന്തഭാഗം ഏറക്കുറെ വിജനമായി മാറി. മാളവികയുടെ അരികിലേക്ക് അല്പംകൂടി അടുത്തുവന്ന വിനോദ് സാർ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു:
“മാളവിക… ഇന്നലെ ഞാൻ അയച്ച മെസ്സേജുകൾക്കൊന്നും നീ റിപ്ലൈ തന്നില്ലല്ലോ? ഞാൻ എത്ര തവണ വിളിച്ചു, എന്താ ഫോൺ എടുക്കാതിരുന്നത്? നിനക്ക് വല്ല പ്രശ്നവുമുണ്ടോ?”
മാളവികയുടെ മൂഡ് ആകെ ഓഫ് ആയിരുന്നു.അവൾ തളർന്ന മുഖത്തോടെ പറഞ്ഞു:
“അതൊന്നുമില്ല വിനോദ് സാർ… എനിക്ക് ഇന്നലെ ആകെ തലവേദനയും ക്ഷീണവുമായിരുന്നു, അതുകൊണ്ടാ ഞാൻ ഫോൺ ഒന്നും നോക്കാതിരുന്നത്. വേറെയൊന്നും കൊണ്ടല്ല…”
വിനോദ് സാർ അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:
“ശരി, അകത്തേക്ക്
വാ… ഇവിടെ നിന്നു സംസാരിക്കാൻ പറ്റിയ സാഹചര്യമല്ല. നമുക്ക് സ്റ്റാഫ് റൂമിലേക്ക് പോകാം.”
സ്റ്റാഫ് റൂമിലേക്ക് കയറിവന്ന മാളവിക തന്റെ മേശയുടെ അടുത്ത് ഉണ്ടായിരുന്ന കസേരയിലേക്ക് തളർന്ന് വന്നിരുന്നു. അവൾകയ്യിലുണ്ടായിരുന്ന ഹാൻഡ്ബാഗ് മേശപ്പുറത്ത് വെച്ച് തല താഴ്ത്തിയിരുന്നു.
അപ്പോഴേക്കും വിനോദ് സാറും തൊട്ടടുത്തുള്ള തന്റെ കസേരയിലേക്ക് വന്നിരുന്നു. മാളവികയുടെ ആ വാടിയ മുഖവും വല്ലാത്തൊരു അസ്വസ്ഥതയും കണ്ടതും വിനോദ് സാർ കസേര അല്പം കൂടി അവളുടെ അടുത്തേക്ക് നീട്ടിവെച്ചു.
സാർ കുറച്ചു ഗൗരവത്തോടും എന്നാൽ സ്നേഹത്തോടും കൂടിയുള്ള സ്വരത്തിൽ ചോദിച്ചു:
“മാളവിക… എന്താ മോളെ മുഖത്ത് ഒരു ഷീണം? ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്, നീ ആകെ അസ്വസ്ഥയാണ്. വല്ല പ്രശ്നവുമുണ്ടോ? വീട്ടിൽ വല്ലവരും വല്ലതും പറഞ്ഞോ?
അല്ലെങ്കിൽ വേറെ എന്തെങ്കിലും ടെൻഷൻ ഉണ്ടോ? എന്നോട് തുറന്നുപറയാൻ മടിക്കണ്ടല്ലോ.”മാളവിക തല ഉയർത്തി വിനോദ് സാറിന്റെ മുഖത്തേക്ക് നോക്കി.അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു:
“അതൊന്നുമില്ല വിനോദ് സാർ… വേറെ വലിയ പ്രശ്നങ്ങളൊന്നുമില്ല. ഇന്നലെ അമ്മായിയുടെ വീട്ടിൽ ആയിരുന്നു അത്കൊണ്ട് ഉറക്കം ഒരു സുഖം ഉണ്ടായില്ല.”
വിനോദ് സാർ മാളവികയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് കുറച്ചു താഴർന്ന സ്വരത്തിൽ പറഞ്ഞു:
“അതൊക്കെ ശരിയാണ് മാളവിക… തിരക്കുകളൊക്കെ ഉണ്ടെങ്കിലും മനസ്സിൽ എന്തെങ്കിലും ഒരു വിഷമം ഉള്ളപ്പോൾ, അത് പങ്കുവെക്കാൻ നിനക്ക് ഇപ്പൊ ഞാൻ ഇല്ലേ “.
സ്റ്റാഫ് റൂമിൽ വിനോദ് സാറുമായുള്ള ആ സംഭാഷണത്തിന് ശേഷം മാളവിക തന്റെ മേശപ്പുറത്തെ ഫയലുകളും പേപ്പറുകളും ഒതുക്കിവെച്ച് കുറച്ചുനേരം വെറുതെ ഇരുന്നു.
ആ സമയത്ത് അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല. അവൾ തന്റെ
ഫോണിലേക്ക് നോക്കി എന്തെങ്കിലും മെസ്സേജുകൾ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് സ്റ്റാഫ് റൂമിന്റെ വാതിലിൽ ചെറിയൊരു കൊട്ടുകേട്ടത്. നോക്കുമ്പോൾ പ്യൂൺ ജോസഫ് ചേട്ടൻ ഉള്ളിലേക്ക് വരുന്നുണ്ട്. ജോസഫ് ചേട്ടൻ മാളവികയുടെ അരികിലേക്ക് വന്ന് പറഞ്ഞു:
