മറുനാട്ടിൽ ഒരു ഓണാഘോഷം – 9 10

 

എന്നാൽ അതൊന്നും കേൾക്കാനുള്ള ക്ഷമ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. എന്റെ ഗൽബിയുടെ മുഖത്തും കൈമുട്ടിലും കാൽമുട്ടിലും കണ്ട ചോര എന്നെ മറ്റാരോ ആക്കി മാറ്റിയിരുന്നു.

 

അവളെ കാറിന്റെ പിൻ സീറ്റിൽ കൊണ്ടുപോയി കിടത്തി . ഡ്രൈവർ സീറ്റിൽ ഞാനും കയറിയിരുന്നു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .

 

” ഫരി നീ വരുന്നുണ്ടോ..? ഇല്ലെങ്കിൽ നീ ഇവിടെനിന്നോ ഞങ്ങൾ പോകുവാ. ”

 

അപ്പോഴേക്കും . “ഞാൻ വരുന്നൂ. ” എന്ന് പറഞ്ഞു ഫരി ഓടി വന്ന് കാറിൽ കയറി.

 

“അമ്മേ.. ഞാൻ ഒന്നും ചെയ്തിട്ടില്ല അമ്മേ.. ഞാൻ ചേച്ചിയെ തള്ളിയിട്ടിട്ടില്ല അമ്മേ.. ചേച്ചി തനിയെ വീണതാ. എന്നെ വഴക്ക് പറയല്ലേ അമ്മേ..”

 

എന്ന് പറഞ്ഞു ആതു കരയുന്നത് പുറത്തേക്ക് കേൾക്കാം.

 

ഞാൻ കാർ സ്പീഡിൽ പുറത്തേക്ക് എടുത്തു. അടുത്തുള്ള ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ ലക്ഷ്യം വെച്ച് ഓടിച്ചു. എന്നാൽ എത്തിയത്

 

കുറച്ചു ദൂരെയുള്ള ഹോസ്പിറ്റലിൽ ആണ്. അവിടെയെ നല്ലൊരു ഹോസ്പിറ്റൽ ഉണ്ടായിരുന്നുള്ളൂ.

 

 

അവിടെ എത്തിയ ഞാൻ ഗൽബിയെ എന്റെ കൈയിൽ തന്നെ

എടുത്ത് എമർജൻസി കെയർ യൂണിറ്റിലേക്ക് കൊണ്ടുപോയി.

 

ഡോക്ടർ വന്നു നോക്കിയ ശേഷം എന്നോട് പറഞ്ഞു.

 

“ഏയ്‌ പേടിക്കാൻ ഒന്നും ഇല്ല. വീണപ്പോൾ ഉള്ള പരിക്കിൽ ഇത്തിരി മുറിഞ്ഞു ചോര വന്നു എന്നേ ഉള്ളു. ഏതായാലും ഒന്ന് എക്സ് റേ എടുക്കാം . ഉള്ളിൽ വേറെ എന്തെങ്കിലും പൊട്ടലോ മറ്റോ ഉണ്ടോ എന്ന് അറിയാമല്ലോ ”

 

അങ്ങനെ എക്സ് റേ ഒക്കെ എടുത്തു എന്നാൽ അതിൽ ഒന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എങ്കിലും മുറിവ് എല്ലാം തുടച്ചു മരുന്ന് വെച്ചു. കെട്ടിയാൽ നടക്കാൻ ബുദ്ധിമുട്ട് ആകും എന്നത് കൊണ്ട് മരുന്ന് വെച്ച് ബന്റേഡ് ഒട്ടിക്കുക മാത്രം ചെയ്തു.

 

തിരിച്ചു വരാൻ കാറിൽ കയറുമ്പോൾ സമയം പതിനൊന്നു മണി. കഴിഞ്ഞിരുന്നു. ഇത്രയും സമയം അറിയാതിരുന്ന വിശപ്പ് അപ്പോൾ ആണ് അറിഞ്ഞത്. ഞാൻ അവരോട് ചോദിച്ചു.

 

 

“നമുക്ക് ഒരു ഹോട്ടലിൽ കയറി എന്തെങ്കിലും കഴിച്ചാലോ..? വിശക്കുന്നില്ലേ..? ”

 

എന്നാൽ രണ്ടാളും ഒന്നും മിണ്ടിയില്ല. ഞാൻ വീണ്ടും അവരോട് ചോദിച്ചു.

 

“എന്ത് പറ്റി രണ്ടാൾക്കും. എന്താ ഒന്നും മിണ്ടാത്തത്…?”

 

“ഞാൻ സാറിനോട് പിണക്കമാ. ഞാൻ അപ്പോൾ തന്നെ പറഞ്ഞില്ലേ എനിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന്. എന്നിട്ടും സാർ എന്തൊക്കെയാ ആ പാവം ഇന്ദു ചേച്ചിയേയും ആതുവിനെയും പറഞ്ഞത്…?” ഗൽബി എന്നോട് ചോദിച്ചു.

 

“ഓഹ്! അതോ.. അത് ആ സമയം ഉണ്ടായ ടെൻഷനിൽ. നിന്നെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടപ്പോൾ എന്റെ ഉള്ള് തകർന്നു പോയി. അതാ ഞാൻ അങ്ങനെ പറഞ്ഞത്.”

 

ഞാൻ വളരെ സിമ്പിൾ ആയി പറഞ്ഞു. അത് കേട്ട് ഗൽബി എന്നോട് ചോദിച്ചു.

 

 

“സാർ എന്നെ അങ്ങനെ കണ്ടപ്പോൾ സാറിന്റെ ഉള്ള് തകർന്നു പോയെങ്കിൽ …. സാർ പറഞ്ഞത് കേട്ട് അവർ എത്ര വേദനിച്ചു കാണും. അവരുടെ ഉള്ളും തകർന്ന് പോകില്ലേ..? ”

 

 

” അതിന് ഇപ്പോൾ എന്താ… ഇനി ഞാൻ അവരോട് മാപ്പ് പറയണോ. ..? ഞാൻ മാപ്പ് പറയണം എന്ന് നീ പറഞ്ഞാൽ ഞാൻ അവരോട് മാപ്പ് പറയാം. എന്താ ഞാൻ അവരോട് മാപ്പ് പറയണോ..?” ഞാൻ പറഞ്ഞു.

 

“വേണ്ട. സാർ ആരോടും മാപ്പ് പറയേണ്ട. അതിന് ഞാൻ സമ്മതിക്കില്ല. അത് എനിക്ക് സഹിക്കില്ല. എന്നാലും പാവം ആതു. അവൾ എത്രമാത്രം വിഷമിച്ചിരിക്കും. . ” ഗൽബി പറഞ്ഞു.

 

അത് കേട്ട് ഞാൻ അവളെ നോക്കി. എന്നിട്ട് പറഞ്ഞു .

 

 

“പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്. നീ തന്നെ പറ. ഞാൻ അത് പോലെ ചെയ്യാം. അവളോടും അവളുടെ അമ്മയോടും ഞാൻ എന്താ ചെയ്യേണ്ടത്.”

 

“ഞാൻ പറഞ്ഞത് കൊണ്ട് വേണ്ട. സാറിന് മനസ്സ് ഉണ്ടെങ്കിൽ അവരോടുള്ള സാറിന്റെ ദേഷ്യം മാറണം. അവരോട് സ്നേഹത്തോടെ സംസാരിക്കണം. പെരുമാറണം. എന്റെ സാറിനെ ആരും കുറ്റം പറയരുത്. ആരുടെ മുന്നിലും സാർ മോശക്കാരൻ ആകരുത്. എനിക്ക് അത് മാത്രം മതി.” ഗൽബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *