മറുനാട്ടിൽ ഒരു ഓണാഘോഷം – 9 10

 

 

” അവൾക്ക് സാറിനെ വലിയ കാര്യമാണ്. എന്തുണ്ടെങ്കിലും അവൾ ആദ്യം സാറിനോട് പറയൂ. സാർ സമ്മതിച്ചാൽ മാത്രമേ എന്നോട് പറയൂ. സാറിന് മോളെയും മോൾക്ക് സാറിനെയും വലിയ ഇഷ്ടമാണ്. ”

 

ഫരി ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കൂടെ കേട്ടതോട് കൂടി. ഇന്ദുവിന് ആകെ ആശയ കുഴപ്പം ആയി. ഇനി ഫരി എന്റെ ഭാര്യ ആണോ ഇന്ദുവിന് സംശയം കൂടി.

 

പെട്ടന്ന് ഫരി പറയുന്നത് ഇന്ദു കേട്ടു.

 

“ഓഹ്! മറന്നു . ഇങ്ങോട്ട് വരുമ്പോൾ കൊണ്ടുവരാൻ ഉണ്ടാക്കിയ പലഹാരം കാറിൽ ഉണ്ട്. ഞാൻ പോയി അത് എടുത്തിട്ട് വരാം. ”

 

ഫരി അങ്ങനെ പറഞ്ഞു അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു. അപ്പോഴാണ് ഞാൻ ഹാളിൽ ഇരിക്കുന്നത് ഫരി കണ്ടത്.

 

“സാർ കുളികഴിഞ്ഞ് വന്നോ. സാറിന് ചായ കൊണ്ടുവരട്ടെ…? ” ഫരി ചോദിച്ചു.

 

” ആയില്ല അവൾ വരട്ടെ. വന്നിട്ട് ഒരുമിച്ച് കഴിക്കാം. ” ഞാൻ പറഞ്ഞു.

 

” സാറേ. കാറിൽ മധുരപേട ഉണ്ടായിരുന്നു. അവിടെ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ട് വന്നത്. . അത് എടുത്തോട്ടെ…? ” ഫരി ചോദിച്ചു.

 

” ഉം.” അങ്ങനെ മൂളിയ ശേഷം ഞാൻ പറഞ്ഞു.

 

” കാറിന്റെ താക്കോൽ മുകളിലെ റൂമിൽ ഉണ്ട് പോയിട്ട് എടുത്തോ.”

 

ഫരി മുകളിലേക്ക് പോയപ്പോൾ അവിടേക്ക് വന്ന ഇന്ദു എന്നിട്ട് പറഞ്ഞു..

 

“കിച്ചൂ. കിച്ചൂന് ചപ്പാത്തി എടുത്തു വെക്കട്ടെ…? കിച്ചുവിന് ചപ്പാത്തി ഒരുപാട് ഇഷ്ടമായിരുന്നല്ലോ..? കിച്ചുവിന്റെ ഇഷ്ടങ്ങളും രുചിയും ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.”

 

 

എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.

 

കിച്ചുവിന്റെ ഇഷ്ട്ടം ഓർമ്മയുണ്ട് പോലും. എന്നിട്ടാണോ അന്ന് എന്നോട്….. ഇല്ല ഞാൻ ഒന്നും പറയുന്നില്ല.

പഴയ കിച്ചു ഇപ്പോൾ ഇല്ല. ആ കിച്ചു എന്നേ മരിച്ചു. അല്ല. എല്ലാവരും ചേർന്ന് കൊന്നു. ഇങ്ങനെ പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്തോ അപ്പോൾ അങ്ങനെ പറയാൻ തോന്നിയില്ല.

 

 

” പ്ലീസ് കിച്ചു. എന്നോടൊന്നു മിണ്ടാമോ.. . ഇത് എനിക്ക് സഹിക്കുന്നില്ല. കിച്ചുവിനോട് ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പലരും പറയുന്ന പോലെ ഒന്നും ഞാൻ ചെയ്തിട്ടില്ല. എല്ലാം കിച്ചുവിന്റെ തെറ്റിദ്ധാരണയാണ് . കിച്ചുവിനെ ഒന്ന് കാണാൻ, ഒന്നു മിണ്ടാൻ ഞാനെത്ര കൊതിച്ചിരുന്നു എന്നോ.. ” ഇന്ദു വീണ്ടും പറഞ്ഞു. ഇന്ദുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. ഇന്ദു കണ്ണ് നീർ തുടച്ചു.

 

അപ്പോഴേക്കും ഫരി താഴെ വന്നു. എന്നിട്ട് എന്നോട് ചോദിച്ചു.

 

” ഇതാ സർ താക്കോൽ. എനിക്കൊന്നു അത് എടുത്തു തരാമോ..? ”

 

ഞാൻ ആ താക്കോലും വാങ്ങി പുറത്തേക്ക് നടന്നു. ഫരി എന്റെ കൂടെ വന്നു. ഇന്ദു അതും നോക്കി അവിടെത്തന്നെ നിന്നു. പുറത്ത് എത്തിയ ഞാൻ ഫരിയോട് ചോദിച്ചു.

 

 

” ഞാൻ എന്താ ഇങ്ങോട്ട് വരുമ്പോൾ നിന്നോട് പറഞ്ഞിരുന്നത്..? എന്നെ എന്തു വിളിക്കണം എന്ന പറഞ്ഞത്..?”

 

” അയ്യോ!. സോറി സാറേ. സാറിനെ പേരെടുത്ത് വിളിക്കാൻ ഈ ജന്മം എനിക്കാവില്ല. എന്റെ കീഴിൽ ജോലിചെയ്യുന്ന ആളാണ് സാർ എന്ന് പറയാൻ എനിക്കാവില്ല.. സാർ എന്നും എന്റെ സാറാണ്. അങ്ങനെ വിളിക്കാൻ മാത്രമേ എനിക്ക് ആവു. . സാർ എന്നോട് ക്ഷമിക്ക്. ” ഫരി കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു.

 

ഞാൻ കാറിന്റെ ഡോർ തുറന്നു ഫരി ഉണ്ടാക്കി കൊണ്ടുവന്ന മധുരപ്പേട എടുത്ത് അവളുടെ കയ്യിൽ കൊടുത്തു. എന്നിട്ട് അവളുടെ കണ്ണീർ തുടച്ചുകൊണ്ട് ഞാൻ വീണ്ടും അവളോട് ചോദിച്ചു.

 

“നീ ഇപ്പോൾ എന്തിനാ. ഇതൊക്കെ അവളോട് പറഞ്ഞത്. എന്നെയും ഗൽബിയേയും കുറിച്ച്..?

അവൾ എന്ത് കരുതും. ഇതൊക്കെ അവളോട് പറയേണ്ട കാര്യം ഉണ്ടോ..?”

 

 

” പറഞ്ഞത് തെറ്റായിപ്പോയോ സാർ..? ഞാൻ സത്യമല്ലേ പറഞ്ഞുള്ളൂ. അതും സാറിനെ പറ്റി നല്ലതല്ലേ പറഞ്ഞുള്ളൂ.. ” അങ്ങനെ പറഞ്ഞ ശേഷം ഫരി വീണ്ടും കണ്ണ് നിറച്ചുകൊണ്ട് എന്നോട് പറഞ്ഞു.

 

 

” ഇന്ദു. അതൊരു പാവമാണ് സർ. . സാറിന് അവളോട് ഒന്ന് മിണ്ടിയാൽ എന്താ..? സാർ അവളോട് മിണ്ടുന്നത് കേൾക്കാൻ അവൾ കൊതിച്ചു നിൽക്കുന്നുണ്ടെന്ന് തോനുന്നു. ”

Leave a Reply

Your email address will not be published. Required fields are marked *