“ഞങ്ങൾ താഴെ കാത്ത് നിൽക്കും സാർ വന്നിട്ടേ ഞങ്ങൾ ബിരിയാണി കഴിക്കൂ. ”
അങ്ങനെ പറഞ്ഞിട്ട് അവൾ താഴേക്ക് പോയി. താഴെ എത്തിയ ഗൽബി ആതുവിനേയും കൊണ്ട് റൂമിൽ പോയി തന്റെ ബേഗും പുതിയ ഡ്രസ്സ് കൾ വാങ്ങിയ കവറുകളും തുറന്ന് വെച്ചിട്ട് പറഞ്ഞു.
“ഇതിൽ ആതുവിന് ഇഷ്ട്ടം ഉള്ളത് ഏത് വേണമെങ്കിലും എടുത്തോ..”
ആതു അത് മുഴുവനും നോക്കി. അതിൽ ഷോട്സും, ക്രോപ്പ് ടോപ്പും, സ്കെർട്ടും, ചൂരിദാറും, ജീൻസ് പാന്റും, കസവു സാരിയും, പാവാടയും ബ്ലൗസും, ടീ ഷർട്ടും, ഷർട്ടും. ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ നോക്കിയിട്ട് ആതു ഗൽബിയെ നോക്കി ചിരിച്ചു എന്നിട്ട് ചോദിച്ചു.
“ചേച്ചിക്ക് ഇതൊക്കെ ചേച്ചിയുടെ അമ്മി വാങ്ങി തന്നതാ ”
“അല്ല. ഒക്കെ എനിക്ക് എന്റെ സാർ വാങ്ങി തന്നതാ. എനിക്ക് ഇപ്പോൾ ഡ്രെസ്സ് എടുത്തു തരുന്നത് മുഴുവനും എന്റെ സാർ ആണ്. ‘”
അതിൽ നിന്ന് ഒരു ചെറിയ സ്കെർട്ടും ക്രോപ്പ് ടോപ്പും എടുത്തു കാണിച്ചിട്ട് ആതു വീണ്ടും ചോദിച്ചു.
“ഇതും. കിച്ചു ഏട്ടൻ വാങ്ങി തന്നതാണോ..? ”
“അതേ. എനിക്ക് എല്ലാം എല്ലാം വാങ്ങി തരുന്നത് എന്റെ സാർ ആണ്.” ഒരു മടിയും ഇല്ലാതെ ഗൽബി മറുപടി പറഞ്ഞു.
“അയ്യേ. ഇതും. ” കൂട്ടത്തിൽ കണ്ട ഒരു ബ്രാ എടുത്ത് ആതു ചിരിയോടെ ചോദിച്ചു.
“ഉം. അതും. ഇതും. എല്ലാം.” ഗൽബി ഒരു ഷഡി എടുത്തിട്ട് ആതുവിനെ കാണിച്ചിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
“അയ്യേ..” അതും പറഞ്ഞു ആതു ചിരിച്ചു.
“എന്റെ ആതു. സാർ എന്നേയും കൊണ്ട് ഡ്രസ്സ് എടുക്കാൻ പോകും. എനിക്ക് വേണം എന്ന് ഉള്ളത് ഞാൻ സാറിനോട് പറയും. സാർ എനിക്ക് അത് വാങ്ങി തരും. ചില ഡ്രസ്സ് കണ്ടാൽ സാർ എന്നോട് ഇത് വേണോ എന്ന് ചോദിക്കും. ഞാൻ വേണം എന്ന് പറയും. സാർ എനിക്ക് വാങ്ങി തരും. സാറിന് ഇഷ്ട്ടം ആയത് എല്ലാം . അതിൽ ഇതും പെടും എന്തേ.?.”
ഒരു ക്രോപ്പ് ടോപ്പ് എടുത്തു കാണിച്ചുകൊണ്ട് ഗൽബി പറഞ്ഞു. അത് കണ്ട് ആതു ചിരിച്ചു. എന്നിട്ട് ചോദിച്ചു.
” എന്നിട്ട് ഇതൊക്കെ ഇട്ട് ചേച്ചി കിച്ചു ഏട്ടന്റെ മുന്നിൽ പോയി നിന്നിട്ടുണ്ടോ..?” ”
“. അയ്യടാ! എന്തൊക്കെയാ ഈ പെണ്ണിന് അറിയേണ്ടത്..? ” ഗൽബി ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ട് ആതു ചിരിച്ചു. അപ്പോൾ ഗൽബി പറഞ്ഞു.
” മതി. മതി. ചിരിച്ചത്. നിനക്ക് വേണ്ടത് ഞാൻ എടുത്തു തരാം. ”
അങ്ങനെ പറഞ്ഞിട്ട് ഗൽബി ഒരു കറുത്ത ചൂരിദാർ എടുത്തു ആതുവിന് നേരെ നീട്ടി. എന്നിട്ട് ഗൽബി പറഞ്ഞു.
“നീ പോയിട്ട് ഇത് ഉടുത്തു വാ. ചേരില്ലെങ്കിൽ വേറെ നോക്കാം. അല്ലെങ്കിൽ പാവാടയും ബ്ലൗസും ഉണ്ട്. അത് നോക്കാം. ”
ആതു ആ ചൂരിദാർ വാങ്ങി അവളുടെ റൂമിലേക്ക് നടന്നു. അപ്പോൾ ഗൽബി പറഞ്ഞു.
“ഇവിടെ നിന്ന് മാറ് പെണ്ണേ.”
ആതു ചിരിച്ചുകൊണ്ട് അവിടെയുള്ള ബാത്‌റൂമിൽ പോയി.
ഞാൻ ഒരിക്കൽ കൂടെ കുളിച്ചു താഴേക്ക് വന്നപ്പോൾ എല്ലാവരും ഡൈനിങ് മേശയുടെ ചുറ്റും ഇരുന്നിട്ടുണ്ട്.
എന്നെ കണ്ട ഉടനെ ആതു എഴുനേറ്റ് നിന്നു. അവൾ ഒരു ചൂരിദാർ തന്നെയാണ് ഉടുത്തത്..
എന്നെ കണ്ട ഉടനെ ആതു എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു
“എങ്ങനെ ഉണ്ട്? കൊള്ളാവോ..? ഇപ്പോൾ എങ്ങനെ ഉണ്ട് എന്നെ കാണാൻ ഭംഗിയുണ്ടോ..?”
“ഉം കൊള്ളാം നല്ല ഭംഗി ഉണ്ട്. അല്ലെങ്കിലും മോളെ കാണാൻ നല്ല ഭംഗിയാണ്.” ഞാൻ പറഞ്ഞു.
അപ്പോഴാണ് ഇന്ദു എന്നെ ശ്രദ്ധിക്കുന്നത്. എന്നെ കണ്ട ഉടനെ അവൾ എഴുന്നേറ്റു. ഞാൻ അവിടെ പോയി ഇരുന്നു. എന്റെ അടുത്ത് തന്നെ ഗൽബിയും ആതുവും ഇരുന്നു. ഇന്ദു എല്ലാവർക്കും ബിരിയാണി വിളമ്പി. എന്നിട്ടും ഇന്ദു ഇരുന്നില്ല.
“ചേച്ചി ഇരിക്ക്. എല്ലാവർക്കും ഒരുമിച്ചു ഇരുന്ന് കഴിക്കാലോ… ” ഗൽബി പറഞ്ഞു.
“വേണ്ട. ഞാൻ പിന്നെ ഇരുന്നോളാം.” ഇന്ദു പറഞ്ഞു.
