മറുനാട്ടിൽ ഒരു ഓണാഘോഷം – 9 10

 

“ങ്ങേ! അപ്പോൾ നിങ്ങൾ ഹോട്ടലിൽ നിന്ന് കഴിച്ചില്ലേ..? നിങ്ങൾ ഹോട്ടലിൽ നിന്ന് കഴിച്ചു എന്ന് കരുതി ഞങ്ങൾ ഭക്ഷണം കഴിച്ചല്ലോ.”

 

ഫരി പറഞ്ഞു. അത് കേട്ട് ഗൽബി പറഞ്ഞു.

 

“ഓഹ്! കഴിച്ചോ…? അത് നന്നായി അല്ലേ ആതു. അപ്പോൾ ഞങ്ങൾക്ക് രണ്ടു ബിരിയാണി കൂടെ കഴിക്കാൻ കിട്ടുമല്ലോ…? വാ ആതു നമുക്ക് ബിരിയാണി കഴിക്കാം. ഞാൻ പോയി സാറിനെ വിളിച്ചിട്ട് വരാം.”

 

“അയ്യടാ. ഞങ്ങൾ ഒന്നും കഴിച്ചിട്ടില്ല. ഞങ്ങൾക്കും വേണം ബിരിയാണി. അല്ലേ ഇന്ദൂ. ” അങ്ങനെ പറഞ്ഞ ശേഷം ഫരി വീണ്ടും പറഞ്ഞു

 

 

” നീ ഇപ്പോൾ അങ്ങനെ രണ്ടു ബിരിയാണി തിന്നേണ്ട. ഞങ്ങൾ തിന്നോളും. സാർ ഞങ്ങൾക്കും കൂടെ വാങ്ങിയ ബിരിയാണിയാണ് ഇത്. അതുകൊണ്ട് ഞങ്ങളുടെ ബിരിയാണി എന്റെ മോള് കഴിക്കേണ്ട. ഞങ്ങളുടെ ബിരിയാണി ഞങ്ങൾ തന്നെ കഴിച്ചോളും. അല്ലേ ഇന്ദു..”

 

അത് കേട്ട് ചിരിച്ചു കൊണ്ട് ഗൽബി ഓടി മുകളിലേക്ക് വന്നു. എന്റെ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് വന്ന ഗൽബി. എന്നെ കണ്ട ഉടനെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ നെഞ്ചിൽ തല വെച്ച് കരഞ്ഞു.

 

 

“ഉം. എന്ത് പറ്റി എന്റെ ഗൽബി പെണ്ണിന് വേദനിക്കുന്നുണ്ടോ..?”

 

അവൾ എന്നെ നോക്കി എന്നിട്ട് എന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

 

“സാർ എന്തിനാ ആതുവിന്റെ കാലിൽ പിടിച്ചു ക്ഷമ ചോദിക്കാം എന്ന് പറഞ്ഞത്. എന്റെ സാർ അങ്ങനെ ഒന്നും പറയേണ്ട. ഞാൻ പറഞ്ഞോളാം. ആരുടെ കാല് പിടിച്ചു വേണമെങ്കിലും മാപ്പ് പറഞ്ഞോളാം. സാർ ആരോടും മാപ്പ് പറയേണ്ട. ”

 

“അതിന് ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ പെണ്ണേ.. പിന്നെ നീ എന്തിനാ കരയുന്നത്. ? നീ പോയിട്ട് ബിരിയാണി കഴിക്ക്. നീ അല്ലേ പറഞ്ഞത് ആതുവിന് പുതിയ ഡ്രസ്സ് അവളേയും കൂട്ടി കൊണ്ട് പോയി തന്നെ വാങ്ങിച്ചു കൊടുക്കണം എന്ന്. ഇപ്പോൾ തന്നെ സമയം കുറേ ആയി. വേഗം പോയി ബിരിയാണി കഴിച്ചിട്ട് റെഡിയായി നിൽക്ക്. കുറച്ചു കഴിഞ്ഞു നമുക്ക് പോകാം.” ഞാൻ ഗൽബിയുടെ മുടിയിലൂടെ തലോടികൊണ്ട് പറഞ്ഞു

 

“ങ്ങേ! സത്യം. ഉറപ്പായും പോകുമോ..? ” അവൾ ചോദിച്ചു.

 

“എന്തേ ഇപ്പോൾ അങ്ങനെ ഒരു സംശയം. എന്റെ ഈ സുന്ദരി പെണ്ണ് പറഞ്ഞത് എന്തെങ്കിലും ഞാൻ കേൾക്കാതിരുന്നിട്ടുണ്ടോ?.” ഞാൻ ചോദിച്ചു.

 

അപ്പോൾ ‘ ചേച്ചി ‘ എന്ന് വിളിച്ചു ആതു മുകളിൽ വന്നു. അവളുടെ വേഷം അത് തന്നെ ആയിരുന്നു.

 

അത് കണ്ട് ഞാൻ ഗൽബിയോട് പറഞ്ഞു.

 

“നമ്മൾ വരുമ്പോൾ വാങ്ങിയതിൽ ആതുവിന് പറ്റിയ ഡ്രെസ്സ് ഏതെങ്കിലും ഉണ്ടെങ്കിൽ എടുത്തു ആതുവിന് കൊടുക്ക്. ആതു ഈ വേഷം മാറട്ടെ. എന്നിട്ട് ബിരിയാണി കഴിച്ചു റെഡിയായി നിന്നോ. നമുക്ക് പുറത്തേക്ക് പോകാം. ”

 

 

“അത് ഞാൻ കൊടുത്തോളം . പക്ഷെ! പുതിയ ഡ്രെസ്സ് ആതുവിന് മാത്രം വാങ്ങിയാൽ പോരാ. ഇന്ദു ചേച്ചിക്കും വാങ്ങി കൊടുക്കണം. ” ഗൽബി പറഞ്ഞു.

 

 

“ആർക്ക് വേണമെങ്കിലും വാങ്ങാം പോരെ. പോയി റെഡിയാവ്. ” ഞാൻ പറഞ്ഞു.

 

 

“എനിക്ക് വേറെ ഡ്രെസ്സ് ഒന്നും വേണ്ട കിച്ചു ഏട്ടാ . എനിക്ക് കുറേ ഡ്രെസ്സുകൾ ഉണ്ട്. എനിക്ക് വല്യമ്മ എപ്പോഴും വാങ്ങി തരാറുണ്ട്. ” ആതു പറഞ്ഞു. അങ്ങനെ പറഞ്ഞ ശേഷം ആതു പറഞ്ഞു.

 

“അയ്യേ! ഞാൻ ഈ ഡ്രസ്സ് മാറിയിരുന്നില്ലേ. ചേച്ചി വേഗം വാ എനിക്ക് വിശക്കുന്നുണ്ട് . ഞാൻ ഡ്രസ്സ് മാറിയിട്ട് കാത്തിരിക്കാം. ചേച്ചി കിച്ചു ഏട്ടനേയും കൂട്ടി വേഗം വാ.”:

 

എന്ന് പറഞ്ഞു ആതു താഴേക്ക് നടന്നു. അപ്പോൾ ഗൽബി പറഞ്ഞു.

 

“ആതു അവിടെ നിൽക്ക് ഞാനും വരുന്നു. ” അങ്ങനെ പറഞ്ഞ ശേഷം ഗൽബി എന്നോട് പറഞ്ഞു.

 

“നാളെ ഓണം മാത്രം അല്ല. അതുവിന്റെ പിറന്നാൾ കൂടെ ആണ്. നമുക്ക് അത് ആഘോഷിക്കണം. അതിന് വേണ്ടത് എല്ലാം വാങ്ങണം. ആതുവിന്. പുതിയ പാവാടയും ബ്ലൗസും വാങ്ങണം. ”

 

ഞാൻ അത് കേട്ട് മിണ്ടാതെ നിന്നു. പിന്നെ ബാത്‌റൂമിലേക്ക് നടന്നു. അപ്പോൾ ഗൽബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *