മറുനാട്ടിൽ ഒരു ഓണാഘോഷം – 9 10

 

അത് കേട്ട് ചിരിച്ചു കൊണ്ട് ആതു പറഞ്ഞു.

 

“എന്റെ കിച്ചു ഏട്ടൻ വന്നിട്ടുണ്ട്. കിച്ചു ഏട്ടന്റെ കൂടെ വന്നതാ. ”

 

 

“ഓഹ്! നിന്റെ കിച്ചു ഏട്ടന്റെ കൂടെ വന്നെന്ന് പറഞ്ഞാൽ…. നിന്റെ കിച്ചു ഏട്ടന്റെ കൂടെ ജോലി ചെയ്യുന്നതോ…? അതോ കിച്ചു ഏട്ടൻ കെട്ടികൊണ്ട് വന്നതോ….? ” ഒരു കൂട്ടുകാരി ചോദിച്ചു.

 

അത് കേട്ട് ആതുവിന് എന്തോ പോലെ തോന്നിയെങ്കിലും ഗൽബിക്ക് അത് കേട്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഗൽബി ചിരിക്കുക മാത്രം ചെയ്തു. .. അപ്പോൾ ആതു ഗൽബിക്ക് കേൾക്കാൻ മാത്രമായി പറഞ്ഞു.

 

 

“ചേച്ചി. ഇങ്ങോട്ട് വാ നമുക്ക് അവിടെ പോയി പൂ പറിക്കാം. ഇവർ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടേയിരിക്കും. എല്ലാത്തിനും അസൂയയാ. വെറും കുശുമ്പികൾ.”

 

ആതു ഗൽബിയുടെ കൈ പിടിച്ചു നടന്നു.

 

അപ്പോൾ ഒരാൾ ചോദിച്ചു.

 

 

“എന്താ ആതു നിന്റെ ചേച്ചിയുടെ പേര്..?”

 

 

“ആലിയ ഭട്ട്.” ആതു പരിഹാസത്തോടെ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു.

 

 

അപ്പോൾ ഗൽബി പറഞ്ഞു.’ ഗൽബി.’

 

“ആഹാ! പേര് നല്ല ഫാഷൻ ആണല്ലോ..? പക്ഷെ ! കാണാൻ നല്ല നാടൻ പെണ്ണ് തന്നെ. എങ്കിലും കാണാൻ ആലിയ ഭട്ടിനെ പോലെ തന്നെ ഉണ്ട്. ” ഒരു കൂട്ട്കാരി പറഞ്ഞു ചിരിച്ചു. മറ്റുള്ളവരും കൂടെ കൂടി..

 

 

അപ്പോഴേക്കും ഗൽബിയും ആതുവും കുറച്ചു ദൂരെ മാറി നിന്നിരുന്നു. ഗൽബി ആതുവിനോട് ചോദിച്ചു.

 

” ആതു എപ്പോഴും ഇവരുടെ കൂടെ ആണോ പൂ പറിക്കാൻ വരുന്നത്.? ”

 

“ഏയ്‌. അല്ല. എല്ലാം ഏഷണിയും പരദൂഷണവും കുശുമ്പും പറയുന്ന കൂട്ടത്തിൽ ഉള്ളതാ. ഞാൻ കാവേരിയുടെയും വരുണേട്ടന്റെ കൂടെയും ആണ് വരാറ്.” ആതു പറഞ്ഞു.

 

“അതാരാ. കാവേരിയും വരുണേട്ടനും.? ” ഗൽബി ചോദിച്ചു.

 

“അത് വല്യമ്മയുടെ മക്കൾ. കാത്തു വല്യമ്മയുടെ.” ആതു പറഞ്ഞു.

 

അവർ അങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ട് പൂവ്

പറിക്കാൻ തുടങ്ങി..

 

 

ഫരി ഇന്ദുവിനെ കുറച്ചു അറിയണം എന്ന് പറഞ്ഞെങ്കിലും ഒന്നും പറയാൻ ഉള്ള മനസ്സ് എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല.

 

പിന്നെ പറഞ്ഞുതരാം എന്ന് പറഞ്ഞ് അവളെ താഴേക്ക് അയച്ചു. അവൾ താഴേക്ക് പോകുന്നതിനു മുൻപ് . എന്നെ കുളിപ്പിച്ച് തരാം എന്ന് പറഞ്ഞെങ്കിലും ഞാൻ അതിനൊന്നും നിന്നില്ല. അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം നനയ്ക്കാനുള്ള തുണിയൊക്കെ എടുത്ത് താഴേക്ക് പോയി.

 

കുറച്ച് സമയം കഴിഞ്ഞ് കുളിച്ച് ഫ്രഷായി വേഷം മാറി ഞാനും താഴേക്ക് പോയി.

 

ഇന്ദുവും ഫരിയും അടുക്കളയിൽ ആയിരുന്നു അപ്പോൾ. എങ്കിലും അവർ സംസാരിക്കുന്നത് ഹാളിൽ ഇരുന്നുകൊണ്ട് എനിക്ക് കേൾക്കാം.

 

 

” ഇന്ദു.. അവർ എന്തെങ്കിലും കഴിച്ചിട്ടാണോ പോയത് .?”

 

” ഗൽബി മോള് ഒന്നും കഴിക്കാതെയാ അതുവിന്റെ കൂടെ പോയത്. ആതുവും ഒന്നും കഴിച്ചിട്ടില്ല. . ചേച്ചിക്ക് രാവിലെ കഴിക്കാൻ ചപ്പാത്തി മതിയോ…? അതോ വേറെ വല്ലതും വേണോ..?” ഇന്ദു ഫരിയോട് ചോദിച്ചു.

 

” എനിക്ക് അങ്ങനെ ഒന്നുമില്ല. എന്തായാലും മതി. പക്ഷെ! അവർ എവിടെ പോയതാ. ..? ” ഫരി ചോദിച്ചു.

 

” അപ്പോൾ മോൾ ഒന്നും ചേച്ചിയോട് പറഞ്ഞില്ലേ…? ” ഇന്ദു വീണ്ടും ചോദിച്ചു.

 

 

“ആതുവിന്റെ കൂടെ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞു. എവിടേക്ക് എന്ന് ചോദിച്ചപ്പോൾ എല്ലാം സാറിനോട് പറഞ്ഞിട്ടുണ്ട് വേഗം വരാം എന്ന് പറഞ്ഞു.. അവൾക്ക് എന്തിനും ഏതിനും സാറിന്റെ സമ്മതം മാത്രം മതി. സാറിന്റെ സമ്മതം ഇല്ലാതെ അവൾ ഒന്നും ചെയ്യില്ല. . എന്നോട് ഒരു വാക്ക് പോലും പറയണം എന്നില്ല. എനിക്കും അതിൽ പ്രശ്നം ഒന്നും ഇല്ല.”

 

ഫരി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അത് കേട്ട് ഇന്ദു ഫരിയെ നോക്കി. ഇന്ദുവിന് ഒന്നും മനസ്സിലായില്ല. ഇവർ എന്താ ഇങ്ങനെ പറയുന്നത് . ഇവർ ശരിക്കും എന്റെ ആരാ..? ഞാനുമായി ഇവർക്ക് എന്താ ബന്ധം. ഇന്ദുവിന് സംശയം ആയി.

Leave a Reply

Your email address will not be published. Required fields are marked *