“ഹ്മ്മ്… വല്ലതും പോസിറ്റീവായി നടന്നാലോ!” ലക്ഷ്മി ചിരിച്ചു.
“പക്ഷേ ഒരു കാര്യം കൂടെയുണ്ട്, എല്ലാവർക്കും ലാബ് ഇല്ല,” എയ്ഞ്ചൽ പറഞ്ഞു.
“പിന്നെ?” ലക്ഷ്മി സംശയത്തോടെ നോക്കി.
“റെക്കോർഡിൽ എന്തെങ്കിലും സംശയമുള്ളവർക്കോ റിഫ്രഷ് ചെയ്യേണ്ടവർക്കോ മാത്രം വന്നാൽ മതിയെന്നാ സാർ പറഞ്ഞത്.”
ഇതു കേട്ടുകൊണ്ട് അടുത്തിരുന്ന ആർദ്ര പറഞ്ഞു, “എന്നാൽപ്പിന്നെ ക്ലാസ്സിൽനിന്ന് ആരും ലാബിലേക്ക് വരില്ല!”
“ഞാൻ പോകും!” ലക്ഷ്മി ഉറപ്പിച്ചു പറഞ്ഞു.
“നീ ഒറ്റയ്ക്കോ?” എയ്ഞ്ചൽ ചോദിച്ചു.
“നിങ്ങളും വരണം
ഞാൻ ഒറ്റയ്ക്ക് ചെന്നാൽ സർ എന്നെ അവിടെ നിർത്തില്ല…
അത് ശെരിയാണ്…. ആർദ്ര പറഞ്ഞു
സാറിന്റെ അടുത്ത് ക്ലോസായി നിൽക്കാൻ എനിക്കൊരു സിറ്റുവേഷൻ ഉണ്ടാക്കി തരണം.”
ലക്ഷ്മി പറഞ്ഞു
.
“എങ്ങനെ?” ആർദ്ര ചോദിച്ചു.
“എങ്ങനെയെങ്കിലും… സാറിന്റെ കൂടെ കുറച്ചുകൂടി അടുത്ത് നിൽക്കണം.”
“അത്രയും മതിയോ?” ആർദ്ര ചിരിയോടെ ചോദിച്ചു.
“പിന്നെ?” .
“അവിടെ വേറെ ആരും ഇല്ലെങ്കിൽ അതിലും കൂടുതൽ കാര്യങ്ങൾ നടക്കും… അതിനു പറ്റിയ സ്ഥലമല്ലേ ലാബ്!” ആർദ്രയുടെ തമാശ കേട്ട് ലക്ഷ്മിയുടെ മുഖം ചുവന്നു.
ആ സമയം എയ്ഞ്ചലിന്റെ മനസ്സിലേക്ക് മനു സാറുമായി തനിക്കുണ്ടായ ആ സ്വകാര്യ നിമിഷങ്ങൾ കടന്നുവന്നു. ‘ഇവരോട് ഈ കാര്യം പറയാതിരുന്നെങ്കിൽ എനിക്ക് സാറിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് പോകാമായിരുന്നു…’
എന്ന് അവൾ ഉള്ളിൽ വിചാരിച്ചു. എങ്കിലും
കൂട്ടുകാരുടെ മുന്നിൽ അവൾ അത് പുറത്തുകാട്ടിയില്ല.
“എന്നാൽ ഒരു കാര്യം ചെയ്യാം,” എയ്ഞ്ചൽ പറഞ്ഞു. “എല്ലാവരോടും ഇവിടെ ഇരുന്ന് റെക്കോർഡ് എഴുതാൻ സാർ പറഞ്ഞു എന്ന് പറയാം. അല്ലേ?”
“അതെ,ലാബിലേക്ക് പോകുന്ന കാര്യമേ പറയേണ്ട ,” ആർദ്ര അതിനെ പിന്തുണച്ചു.
“എന്നിട്ട് നമ്മൾ മൂന്നുപേർ മാത്രം ലാബിലേക്ക് പോകാം!” ലക്ഷ്മിയുടെ കണ്ണുകളിൽ പ്രതീക്ഷ തിളങ്ങി.
മനു സാറിനോട് തനിച്ചു സംസാരിക്കാനും ആ സാന്നിധ്യത്തിലേക്ക് അടുക്കാനും കൊതിച്ചിരുന്ന ലക്ഷ്മിയുടെ ശരീരം ആ ചിന്തയിൽത്തന്നെ ഒന്നു തരിച്ചു.
ഓരോ പീരീഡുകളും കടന്നുപോയി. ഉച്ചഭക്ഷണം കഴിഞ്ഞതോടെ അവർ മൂന്നുപേരും ലാബിലേക്ക് പോകാൻ തയ്യാറായി.
ലക്ഷ്മി ക്ലാസ്സിലെ ബാക്കിയുള്ളവരോടായി പറഞ്ഞു:
“മനു സാർ ഈ പീരീഡ് ഇങ്ങോട്ട് വരില്ല. എല്ലാവരോടും ക്ലാസ്സിലിരുന്ന് റെക്കോർഡ് എഴുതി കംപ്ലീറ്റ് ആക്കാൻ സാർ പറഞ്ഞിട്ടുണ്ട്.”
അതും പറഞ്ഞ്, ആരും സംശയിക്കാത്ത രീതിയിൽ അവർ മൂന്നുപേരും ഫിസിക്സ് ലാബിലേക്ക് നടന്നു…
———————————-
തന്റെ ടേബിളിൽ ഇരുന്ന് ലാബ് രേഖകളും ബുക്കുകളും മറിച്ചു നോക്കുകയായിരുന്നു മനു. ആ സമയത്താണ് കാറ്റിൽ ഒഴുകിയെത്തുന്ന വസന്തം പോലെ ആ മൂന്നുപേരും ലാബിലേക്ക് കടന്നുവന്നത്.
മനു തലയുയർത്തി അവരെ ഒന്നുമേൽക്കുമേൽ നോക്കി.
“വേറെ ആരും ഇല്ലേടോ?” മനു സംശയത്തോടെ ചോദിച്ചു.
“ബാക്കിയുള്ളവർ റെക്കോർഡ് എഴുതിക്കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞു സാർ…” ലക്ഷ്മി പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.
“അപ്പോൾ നിങ്ങൾ എഴുതിക്കഴിഞ്ഞതാണോ?”
“അതെ സാർ…” എയ്ഞ്ചൽ മുന്നോട്ട് നീങ്ങിനിന്ന് മറുപടി പറഞ്ഞു.
“ശരി, എന്താ ഇന്നിവിടെ ചെയ്തു നോക്കാനുള്ളത്?” മനു കസേരയിലേക്ക് അൽപ്പം ചാരിയിരുന്നുകൊണ്ട് ചോദിച്ചു.
ആ ചോദ്യം കേട്ടതും അവർ മൂവരും പരസ്പരം കണ്ണുകളാൽ
ഒന്ന് നോക്കി.
“മീറ്റർ ബ്രിഡ്ജ്…” എയ്ഞ്ചൽ പെട്ടെന്ന് പറഞ്ഞു.
അവരുടെ ആ വരവും ഇരിപ്പും കണ്ടപ്പോൾത്തന്നെ മനുവിന് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. അവൻ ലക്ഷ്മിയെ നോക്കി.
“ലക്ഷ്മിക്കോ?”
“എനിക്ക്… എനിക്ക്…” അവൻ്റെ പെട്ടെന്നുള്ള ചോദ്യത്തിൽ ലക്ഷ്മി ഒന്നു വിക്കി. എന്ത് പറയണമെന്നറിയാതെ തപ്പിയ അവൾ പെട്ടെന്ന് കൂട്ടിച്ചേർത്തു, “അത്… അത് തന്നെ സാർ, മീറ്റർ ബ്രിഡ്ജ്!”
മനു അടുത്തതായി ആർദ്രയുടെ മുഖത്തേക്ക് നോക്കി.
“എനിക്കും അത് തന്നെ സാർ…” ആർദ്ര ഒരു തരിമ്പും പതറാതെ പെട്ടെന്ന് മറുപടി നൽകി.
