അപ്പോൾ അവരെല്ലാം ഇളക്കാൻ ശ്രമിക്കുന്നവരും ഞാൻ ഫിക്സ് ചെയ്യുന്ന ആളും ആണോ ? മെഹർ ചോദിച്ചു
അതേ…….
മനൂ…….
“ഇങ്ങനെ സംസാരിക്കാൻ ആരാ പഠിപ്പിച്ചത്?”
“നീ.”
“ഞാനോ?”
“ഹ്മ്മ്. ഓരോരുത്തരെയും അവരുടെ പോലെ തന്നെ കാണാൻ പഠിപ്പിച്ചത് നീയല്ലേ.”
ആർദ്രയുടെ കണ്ണുകൾ പതിയെ മൃദുവായി.
തന്നെക്കുറിച്ച് മനു പറഞ്ഞ വാക്കുകൾ അവൾ വീണ്ടും മനസ്സിൽ ആവർത്തിച്ചു.
“ശരി,” മെഹർ പറഞ്ഞു.
“മറുപടി കൊള്ളാം.”
“പാസായോ?”
“പാസ്സായി”
അത് കേട്ടപ്പോൾ ആർദ്ര അറിയാതെ ചിരിച്ചുപോയി.
വളരെ ചെറിയൊരു ശബ്ദം മാത്രം.
പക്ഷേ മനുവിന്റെ മുഖം പെട്ടെന്ന് മാറി.
അവൻ ഉടനെ ആർദ്രയുടെ വായ് കൈകൊണ്ട് പതുക്കെ പൊത്തി.
ആർദ്രയുടെ കണ്ണുകൾ വലുതായി.
ചിരി അടക്കുന്നതിനിടയിലും അവൾക്ക് വീണ്ടും ചിരി വരുന്നുണ്ടായിരുന്നു.
ഫോണിന്റെ മറുവശത്ത് മെഹർ കുറച്ചുനേരം മിണ്ടാതെ നിന്നു.
“മനൂ…”
“ഹ്മ്മ്?”
“അവിടെ എന്തോ ശബ്ദം കേട്ടല്ലോ.”
ആർദ്ര പെട്ടെന്ന് മനുവിന്റെ കൈയിൽ പിടിച്ചു.
അനങ്ങാതെ അവന്റെ മുഖത്തേക്ക് നോക്കി.
“ടിവിയാടാ,” മനു വളരെ സ്വാഭാവികമായി പറഞ്ഞു.
“നീ ടിവി ഓൺ ചെയ്തിട്ടുണ്ടോ?”
മനു ഒരു നിമിഷം ആർദ്രയെ നോക്കി.
അവൾ ചിരി അടക്കി തലകുലുക്കി—
ഹ്മ്മ്… ഓൺ ആണ് എന്ന് പറയ്…
“ഹാ … ഓൺ ആണ്.”
“ഹ്മ്മ്, ശരി,” മെഹർ പറഞ്ഞു.
മനു പതുക്കെ ആർദ്രയുടെ വായിൽനിന്ന് കൈ മാറ്റി.
അവൾ ശബ്ദമില്ലാതെ ചിരിച്ചുകൊണ്ട് അവനെ നോക്കി.
“നാളെ എന്താ പരിപാടി?” മനു ചോദിച്ചു.
“ഒരു പരിപാടിയും ഇല്ല…” മെഹർ
പറഞ്ഞു.
പിന്നെ എന്തോ ഓർത്തതുപോലെ നിർത്തി.
“പക്ഷേ…”
“പറയ്.”
“അവിടേക്ക് വരില്ല.”
അവൾ ചിരിയോടെയാണ് പറഞ്ഞത്.
മനുവിന്റെ ചുണ്ടിൽ ചെറിയൊരു ചിരി വന്നു.
“വരാൻ ഞാൻ പറഞ്ഞോ?”
“നിന്റെ ചോദ്യം കേൾക്കുമ്പോൾ അറിയാം എന്താണ് നീ പറയാൻ പോകുന്നതെന്ന്.”
“ഞാൻ എന്താ പറയാൻ പോകുന്നത് ?.”
ആദ്യമായിട്ടാണല്ലോ നീ ഇത് ചോദിക്കുന്നത്……. മെഹർ പറഞ്ഞു
എന്നിട്ട് എത്ര പവിശ്യം വന്നിട്ടുണ്ട് ?
അതൊക്കെ അന്ന്………. ഇപ്പോൾ എനിക്ക് നീ ഇങ്ങനെ വിളിച്ചാൽ വരാതിരിക്കാൻ പറ്റില്ല…..
ആ മറുപടി മനുവിനെ സന്തോഷിപ്പിച്ചു……..
അതെന്താ. ? അവൻ ചോദിച്ചു
നീ ഇങ്ങനെ വിളിക്കുമ്പോൾ തന്നെ മനസ് പറയും….. മനുവിന്റെ അടുത്തേക്ക് പോകാമെന്ന്….. മെഹർ പറഞ്ഞു
മനസ് പറയുന്നത് കേൾക്കണമെന്നാണ് നീ എന്നെ പഠിപ്പിച്ചത്…..
പീരിഡ്സ് ആയി ഇരിക്കുകയാടാ……… ഇല്ലെങ്കിൽ ഞാൻ വന്നേനെ………… മെഹർ ആ കാര്യം ഓർമ്മിപ്പിച്ചു
അവരുടെ സംസാരം കേട്ട് ആർദ്ര മനുവിനെ തന്നെ നോക്കി ഇരുന്നു…….
മനുവും മെഹറും തമ്മിലുള്ള ബന്ധം അത് എത്രത്തോളം ഡീപ് ആണെന്ന് അവൾക്ക് അവരുടെ ഓരോ സംഭാഷണങ്ങളിൽ നിന്നും മനസിലായി…
അതിനെന്താ നമ്മൾക്ക് ചുമ്മാ സംസാരിച്ചു ഇരിക്കാമല്ലോ/….
“ഒരു ദിവസം മുഴുവൻ ഒറ്റയ്ക്ക് ഇരുന്ന് ബോറടിക്കുമെടാ…
മനു പറഞ്ഞു
“നിനക്കോ?”
“എന്തേ?”
“എനിക്ക് ബോറടിക്കില്ലേ?”
മെഹർ ചിരിച്ചു.
ഇത്രയധികം കാമുകിമാർ ഉണ്ടായിട്ട് നിനക്കാണോ ബോറടി?”
“ഓ… മതി.”
മനു ദേഷ്യം കാണിക്കുന്നപോലെ പറഞ്ഞെങ്കിലും, ആർദ്ര അവന്റെ മുഖത്തേക്ക് നോക്കി ചിരി അടക്കുകയായിരുന്നു.
“കാര്യം പറഞ്ഞതാ,” മെഹർ തുടർന്നു.
“ഇന്ന് ആർദ്ര വന്നില്ലേ കമ്പനി തരാൻ?”
ആർദ്രയുടെ മുഖം ഉടനെ തെളിഞ്ഞു.
മെഹറിന്റെ വായിൽനിന്ന് തന്റെ പേര് കേൾക്കുന്നത് അവൾക്ക് വല്ലാത്തൊരു സന്തോഷമായി.
“ഹ്മ്മ്…” മനു പതുക്കെ പറഞ്ഞു.
“നാളെ എയ്ഞ്ചലിനെ വിളിക്ക്.”
മനു ആർദ്രയെ ഒന്ന് നോക്കി.
അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു.
“എന്നിട്ട്?” മനു ചോദിച്ചു.
“എന്നിട്ടെന്താണെന്ന് ഞാൻ മാഷിനോട് പറഞ്ഞുതരണോ?”
മെഹറിന്റെ ചിരി ഫോണിലൂടെ വ്യക്തമായി കേട്ടു.
ആർദ്ര കൈകൊണ്ട് വായ് പൊത്തി.
“എയ്ഞ്ചൽ അങ്ങനെയൊന്നും വരില്ല,” മനു പറഞ്ഞു.
വരും…
ആർദ്ര ഉടനെ ചുണ്ടുകൾകൊണ്ട് ആംഗ്യം കാണിച്ചു.
മനു
വിരൽ ചുണ്ടിൽ മുട്ടിച്ച്—
ശൂ…
എന്ന് കാണിച്ചു.
ആർദ്ര വീണ്ടും മനുവിന്റെ കൈയിൽ നുള്ളി.
“എന്താടാ?” മെഹർ ചോദിച്ചു.
“ഒന്നുമില്ല.”
“നീ എന്തോ ചെയ്യുന്നുണ്ടല്ലോ.”
