“അമ്മയ്ക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ്.”
“ഓഹ്….. അപ്പോൾ ദേവു വീട്ടിൽ ഒറ്റയ്ക്കാണ് അല്ലേ ?”
“ഹ്മ്മ്…”
“ഫുഡ് കഴിച്ചോ?”
“കഴിച്ചു. അമ്മ പോകുന്നതിന് മുൻപ് ഉണ്ടാക്കി വെച്ചിരുന്നു.”
“എന്താ കഴിച്ചത്?”
“ചോറ്… മീൻ കറി. പിന്നെ കുറച്ച് തോരൻ.”
“അങ്ങനെ ഒറ്റയ്ക്ക് കഴിക്കാൻ ബോറടിക്കില്ലേ?”
“ഇന്ന് ബോറടിച്ചില്ല.”
“അതെന്താ?”
“മനസ്സിൽ സാർ ഉണ്ടായിരുന്നു.”
മനു ചിരിച്ചു.
“ഇത് നല്ല ഡയലോഗ് ആണല്ലോ.”
“ഡയലോഗ് അല്ല. സത്യം
ആണ് .”
“അപ്പോൾ ഞാൻ കൂടെ ഇരുന്ന് കഴിച്ചതുപോലെ ആയോ?”
“ഹ്മ്മ്… പക്ഷേ ശരിക്കും കൂടെ ഇരുന്നിരുന്നെങ്കിൽ നന്നായിരുന്നു.”
“അതിന് ഇനിയുമുണ്ട് സമയം.”
“ഉണ്ടോ?”
“ദേവുവിന് വേണമെങ്കിൽ ഉണ്ടാകും.”
അവൾ ഫോൺ വശത്ത് നിശ്ശബ്ദമായി ചിരിച്ചു.
“സാർ ഇങ്ങനെ പറയുമ്പോൾ വീണ്ടും വരാൻ തോന്നുന്നു.”
“വരാനാണോ മിസ്ഡ് കോൾ?”
“അല്ല…”
“പിന്നെ?”
“സാറിന്റെ ശബ്ദം കേൾക്കാൻ.”
മനുവിന്റെ ചുണ്ടിൽ വീണ്ടും ചിരി വന്നു.
“അത്രയ്ക്ക് ഇഷ്ടമായോ എന്റെ ശബ്ദം?”
“ഹ്മ്മ്…”
“എന്താ ഇഷ്ടം?”
“അറിയില്ല. സാർ പതുക്കെ സംസാരിക്കുമ്പോൾ… എനിക്ക് നല്ല സമാധാനം തോന്നും.”
“ഇപ്പോൾ സമാധാനം തോന്നുന്നുണ്ടോ?”
“കുറച്ച്. പക്ഷേ…”
“പക്ഷേ?”
“സാറിനെ നേരിൽ കാണാൻ തോന്നുന്നു.”
“ഇപ്പോൾ വേണോ?”
“ഹ്മ്മ്…”
“ദേവു, നീ ഒറ്റയ്ക്ക് ഇരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്.”
“സാറും അവിടെ തനിച്ചല്ലേ?”
“അതെ.”
“എന്നിട്ട് സാറിന് ഒന്നും തോന്നുന്നില്ലേ?”
മനു കുറച്ച് നേരം മിണ്ടാതെ നിന്നു.
“എനിക്ക് നീ ഇവിടെ ഉണ്ടായിരുന്നപ്പോൾ എന്തൊക്കെയോ തോന്നിയിരുന്നു.”
ദേവശ്രീയുടെ ശ്വാസം ഒരു നിമിഷം മാറി.
“എന്ത്?”
“അത് പറയാൻ പാടില്ല.”
“അതെന്താ ?”
“പറഞ്ഞാൽ നീ വല്ലാതെ നാണിക്കും.”
“പഴയ നാണമൊക്കെ കുറഞ്ഞു .”
“വളരെ ധൈര്യം വന്നല്ലോ ദേവുവിന്.”
“ഫോണിൽ ആയത് കൊണ്ട് കുറച്ച് വരും.”
“നേരിൽ വന്നാൽ?”
“അപ്പോൾ പകുതി പോകും.”
“അതാണല്ലോ ഇന്ന് കണ്ടത്.”
അവൾ ചിരിച്ചു.
“പറയ് സാർ…”
“എന്ത്?”
“ഇപ്പോൾ പറഞ്ഞത്. ഞാൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ സാറിന് എന്തൊക്കെയോ തോന്നിയെന്ന്.”
“അത് പറയാൻ ബുദ്ധിമുട്ടാണ്.”
“ബെസ്റ്റികൾ തമ്മിൽ രഹസ്യമൊന്നും പാടില്ലെന്നല്ലേ…”
“ഇത് രഹസ്യമൊന്നും അല്ല.”
“പിന്നെ?”
“പറഞ്ഞാൽ നീ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല.”
അവളുടെ ഉള്ളിൽ ആ വാക്കുകൾ കേൾക്കാനുള്ള കൊതി കൂടി.
“ഞാൻ മോശമായി എടുക്കില്ല.”
“ഉറപ്പാണോ?”
“ഹ്മ്മ്.”
“പറഞ്ഞാൽ പിന്നെ ഫോൺ വയ്ക്കരുത്.”
“വയ്ക്കില്ല.”
“ശരി…”
മനു ശബ്ദം കുറച്ച് പറഞ്ഞു.
“നിന്റെ ആ കമ്പിയിട്ട പല്ലിൽ ഒന്ന് തൊടാൻ തോന്നി.”
ദേവശ്രീ കുറച്ച് നിമിഷം മിണ്ടാതെ നിന്നു.
“പല്ലിലോ?”
“ഹാ.”
“സാറിന് അത് അത്രയ്ക്ക് ഇഷ്ടമായോ?”
“ഹ്മ്മ്.”
“അതെന്താ?”
“അറിയില്ല. നീ
ചിരിക്കുമ്പോൾ അത് കാണുമ്പോൾ… എന്തോ വല്ലാത്ത ഫീൽ ആണ് .”
“ശരിക്കും?”
“ശരിക്കും.”
അവൾ ചിരിച്ചു.
“ഇപ്പോൾ കാണുന്നുണ്ടോ?”
“എന്ത്?”
“ഞാൻ ചിരിക്കുന്നത്.”
“കണ്ടാൽ ഞാൻ നോക്കി ഇരിക്കുമായിരുന്നു.”
“സാർ…”
“എന്താ?”
“ഇത്രയും ഇഷ്ടമാണെങ്കിൽ ഞാൻ ഇനി ചിരിക്കാം .”
“ചിരിക്കണം.”
“പക്ഷേ സാർ അതിൽ തൊടണം എന്ന് പറഞ്ഞപ്പോൾ…”
“നാണം വന്നോ ?” മനു ചോദിച്ചു
“വന്നു. പിന്നെ…”
“പിന്നെ?”
“സന്തോഷവും തോന്നി.”
ഹ്മ്മ്
അവൾ കുറച്ച് നേരം മിണ്ടാതെ നിന്നു.
“എന്നാലും ഒരു കാരണം ഉണ്ടാകില്ലേ സാർ? ഇതിനോട് ഇങ്ങനെ ഇഷ്ടം വരാൻ ?”
മനു കുറച്ച് ആലോചിച്ചു.
“എന്റെ അനിയത്തി ഉണ്ടല്ലോ…”
“ഹ്മ്മ്…”
“അവൾക്കും ഇതുപോലെ പല്ലിൽ കമ്പി ഉണ്ടായിരുന്നു. അവൾ ചിരിക്കുമ്പോൾ ഇതുപോലെ തന്നെ ക്യൂട്ട് ആയിരുന്നു. നിന്റെ ചിരി കാണുമ്പോൾ ചിലപ്പോൾ അത് ഓർമ്മ വരും.”
ദേവശ്രീയുടെ മുഖത്തെ ചിരി പതുക്കെ കുറഞ്ഞു.
ഫോണിന്റെ മറുവശത്ത് അവൾ കുറച്ച് നേരം ഒന്നും പറഞ്ഞില്ല.
മനു അത് ശ്രദ്ധിച്ചു.
“ദേവു…?”
“ഹ്മ്മ്…”
“എന്താ മിണ്ടാത്തത്?”
“ഒന്നുമില്ല.”
“ശബ്ദം മാറി.” അവളുടെ ശബ്ദം മാറിയത് അവൻ അറിഞ്ഞു
“ഇല്ല.”
“ഉണ്ട്. പറ.”
അവൾ ഒന്ന് മടിച്ചു.
“അപ്പോൾ സാർ എന്നെ അനിയത്തി ആയിട്ടാണോ കാണുന്നത്?”
