മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 8 3അടിപൊളി  

“വിഷമിക്കണ്ട.”

“ഞാൻ വിഷമിച്ചില്ല.”

“കള്ളം.”

മെഹർ ഒന്നും പറഞ്ഞില്ല.

“നിനക്ക് ഞാൻ ഇല്ലേ?”

മനുവിന്റെ ആ വാക്കുകൾ മുറിയിൽ വളരെ പതുക്കെ നിറഞ്ഞു.

ആർദ്രയുടെ കണ്ണുകൾ അവന്റെ മുഖത്ത് പതിഞ്ഞു.

അത് വെറും ആശ്വാസവാക്കായിരുന്നില്ല.

ഒരു വാഗ്ദാനം പോലെയായിരുന്നു.

നിനക്ക് മറ്റാരും സമയം കൊടുക്കാത്തിടത്ത് ഞാൻ ഉണ്ടാകും.

നിന്നെ ആരും കേൾക്കാത്തപ്പോൾ ഞാൻ കേൾക്കും.

നീ ഒറ്റപ്പെട്ടെന്ന് തോന്നുമ്പോൾ ഞാൻ അടുത്തുണ്ടാകും.

അങ്ങനെയെല്ലാം ആ നാല് വാക്കുകളിൽ ഒളിച്ചിരിക്കുന്നതായി ആർദ്രയ്ക്ക് തോന്നി.

മെഹറിന്റെ ശ്വാസം മറുവശത്ത് അല്പം മാറി.

“അറിയാമെടാ….…”

അവളുടെ ശബ്ദം വളരെ മൃദുവായിരുന്നു.

“നീ ഉള്ളത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ എല്ലാം സഹിക്കുന്നത്.”

“എനിക്ക് ഇപ്പോൾ കുഴപ്പമില്ല.”

മനു പതുക്കെ ചിരിച്ചു.

“ഞാൻ എപ്പോഴും ഉണ്ടാകും.”

“അങ്ങനെ വലിയ വാക്ക് പറയണ്ട.”

“വലിയ വാക്കല്ല. സത്യമാണ്.”

“ഹ്മ്മ്…”

ആർദ്ര അറിയാതെ മനുവിന്റെ കൈയിലെ പിടി കുറച്ച് മുറുക്കി.

ഇത്രയും ആഴമുള്ള ഒരു ബന്ധമാണ് അവർ തമ്മിലുള്ളതെന്ന് അവൾ കരുതിയിരുന്നില്ല.

മെഹറിന് മനു വെറുമൊരു പ്രണയമല്ല.

അവൾക്ക് നഷ്ടമായ കരുതലും, സംസാരിക്കാൻ കഴിയുന്നൊരു ഇടവും, ഒറ്റപ്പെടുമ്പോൾ ചേർന്നുനിൽക്കുന്നൊരു മനസ്സുമാണ്.

അതുപോലെ തന്നെ മനുവിനും മെഹർ മറ്റെല്ലാവരിൽനിന്നും വ്യത്യസ്തയാണ്.

അവൻ മറ്റുള്ളവരെക്കുറിച്ച് കുസൃതിയോടെ സംസാരിച്ചേക്കാം.

പക്ഷേ മെഹറിനോട് സംസാരിക്കുമ്പോൾ അവന്റെ ഉള്ളിലെ ഏറ്റവും ശാന്തമായ ഭാഗമാണ് പുറത്തുവരുന്നത്.

ആർദ്ര ആദ്യമായി അത് നേരിട്ട് കേൾക്കുകയായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ മെഹർ തന്നെ വിഷയം മാറ്റി.

“ടൂറിന്റെ ഡേറ്റ് എപ്പോഴാണ് ഫൈനൽ ചെയ്യുന്നത്?”

“ഈ മാസം അവസാനം എന്നാണ് അവർ പറഞ്ഞത്.”

“വയനാട് ആദ്യം, പിന്നെ മൈസൂർ അല്ലേ?”

നീയും അത് ഓർത്ത് ഇരികുകയാണോ ?

ഹേയ്, ലക്ഷ്മിയുടെ കാര്യം ഓർത്തിട്ടാ…….

എന്ത് കാര്യം ?

“ലക്ഷ്മി ഇപ്പോഴേ ദിവസം എണ്ണിത്തുടങ്ങിയിട്ടുണ്ടാകും.”

“നിനക്കെങ്ങനെ അറിയാം?”

“അവളുടെ മുഖം കണ്ടാൽ അറിയാം.”

മെഹർ ചിരിച്ചു.

“ടൂർ പോകുമ്പോൾ അവൾ നിന്നെ തന്നെയാകും ടാർഗറ്റ് ചെയ്യുക.”

“അത് ഇപ്പോഴും അങ്ങനെ തന്നെയല്ലേ?”

“അവിടെ കുറച്ച് കൂടുതൽ ആകും.

സ്കൂളിലെ പോലെ ക്ലാസ്സ്, ബെൽ, സ്റ്റാഫ് റൂം

എന്നൊന്നും ഇല്ലല്ലോ. മൂന്ന് ദിവസം മുഴുവൻ മനു സാർ മാത്രം .”

“എന്നാൽ ഞാൻ ശ്രദ്ധിക്കാം.”

“ആരെയാണ് ശ്രദ്ധിക്കുക? ലക്ഷ്മിയെയോ നിന്നെയോ?” മെഹർ ചിരിയോടെ ചോദിച്ചു

“രണ്ടുപേരെയും.”

“അപ്പോൾ എന്നെയോ ?” മെഹർ കൊഞ്ചിക്കൊണ്ട് ചോദിച്ചു

“നിന്നെ ഏറ്റവും കൂടുതൽ.”

ആ വാക്ക് കേട്ട് മെഹർ ചിരിച്ചു.

“ഞാൻ ഉള്ളത് ലക്ഷ്മിക്ക് ഒരു ബുദ്ധിമുട്ടായിരിക്കും.”

“അതൊക്കെ ശരിയാക്കാം.”

“നീ എങ്ങനെ ശരിയാക്കും?”

“അവളെ സന്തോഷിപ്പിക്കാൻ ഒരു ചിരി മതി. നിന്നെ സന്തോഷിപ്പിക്കാൻ അത് പോരല്ലോ…….. കുറച്ച് കൂടുതൽ വേണം.”

അത് എനിക്ക് ഒരുപാട് തന്നിട്ടുള്ളതല്ലേ……. മെഹർ അർത്ഥം വച്ച് പറഞ്ഞു

എന്നിട്ട് മതിയായോ നിനക്ക് ?

അത് എത്ര കിട്ടിയാലും മതിയാകില്ല…….

അവരുടെ ആ സംസാരം കേട്ട് ആർദ്ര നാണത്തോടെ മനുവിനെ നോക്കി…

അപ്പോൾ വേണ്ടേ ?

വേണം…..

മൂന്ന് ദിവസം ഇല്ലേ

ഹ്മ്മ്

അതിൽ ഒരു ദിവസം എനിക്ക് വേണം……….. മെഹർ പറഞ്ഞു

അപ്പോൾ ബാക്കി രണ്ട് ദിവസമോ ?

അത് നീ നിന്റെ ലക്ഷ്മിക്ക് കൊടുക്ക്….. അവൾ ചിരിയോടെ പറഞ്ഞു

ആർദ്രയുടെ മുഖത്ത് ചെറിയൊരു ചിരി വന്നു.

മെഹർ എത്ര സ്വാഭാവികമായാണ് മനുവിന്റെ വാക്കുകളിലേക്ക് ഒഴുകിച്ചേരുന്നത് എന്ന് അവൾ ശ്രദ്ധിച്ചു.

“ലക്ഷ്മി മാത്രമല്ല,” മനു പറഞ്ഞു.

“എയ്ഞ്ചലും, ആർദ്രയും ഉണ്ടാകും.”

അവളുടെ പേര് കേട്ടതും ആർദ്ര നേരെയിരുന്നു.

അവളുടെ കണ്ണുകൾ പെട്ടെന്ന് മനുവിന്റെ മുഖത്തേക്ക് തിരിഞ്ഞു.

തന്നെക്കുറിച്ച് മെഹർ എന്താണ് പറയാൻ പോകുന്നതെന്നറിയാനുള്ള കൗതുകം അവളുടെ മുഖത്ത് നിറഞ്ഞു.

മനു അവളെ നോക്കി ചെറിയൊരു ചിരി ഒളിപ്പിച്ചു.

“ആർദ്ര ലക്ഷ്മിയെ പോലെ നിന്റെ പുറകെ നടക്കില്ല.”

Leave a Reply

Your email address will not be published. Required fields are marked *