മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 8 3അടിപൊളി  

മൂന്നാമത്തെ ബെല്ലിൽ തന്നെ ഫോൺ കോൾ കണക്റ്റായി.

“ഹലോ മനൂ…”

ആ വിജനമായ മുറിയിൽ മെഹറിന്റെ ശബ്ദം പതിയെ അലയടിച്ചു.

ആ ഒരു വിളിയിൽത്തന്നെ ആർദ്രയുടെ കണ്ണുകൾ പെട്ടെന്ന് മനുവിലേക്കു തിരിഞ്ഞു.

സ്കൂളിൽ അവൾ കേൾക്കാറുള്ള മെഹർ മിസ്സിന്റെ ശബ്ദമല്ലായിരുന്നു അത്.

മൃദുവായ, ക്ഷീണം കലർന്ന, അതിലുപരി മനുവിനോട് മാത്രം സൂക്ഷിക്കുന്ന ഒരു അടുപ്പം നിറഞ്ഞ ശബ്ദം.

മനുവിന്റെ മുഖവും പെട്ടെന്ന് മാറി.

“ഹാ മെഹർ… ഫ്രീ ആയോ ?”

“ഹാ,.”

“എന്തെടുക്കുക ആയിരുന്നു ?”

“കിടക്കുക ആയിരുന്നു”

അതെന്ത് പറ്റി ? ഈ നേരത്ത് “

“രാവിലെ മുതൽ തുടർച്ചയായി ക്ലാസ് ആയിരുന്നില്ലേ. ഉച്ചയ്ക്ക് ശേഷം ആ ചാപ്റ്റർ തീർക്കണം എന്ന് വിചാരിച്ചതാ…….”

കഴിഞ്ഞില്ലേ എന്നിട്ട് ? മനു ചോദിച്ചു

കഴിഞ്ഞു, പക്ഷേ 4 മണിയായി………

“അപ്പോൾ മുഴുവൻ ക്ഷീണിച്ചിട്ടുണ്ടാകും.”

“നല്ല ക്ഷീണം ഉണ്ട്.”

“പീരിഡ്സ് ആയതിന്റെ ബുദ്ധിമുട്ട് വേറെ. അതുകൊണ്ടാണ് കൂടുതൽ ക്ഷീണം തോന്നുന്നത്.”

“എന്തെങ്കിലും കഴിച്ചോ?”

“ഉച്ചയ്ക്ക് കഴിച്ചു. ഇപ്പോൾ ചായ കുടിക്കാൻ പോലും മടി.”

“മെഹർ…”

“ഹ്മ്മ്?”

“എന്തെങ്കിലും കഴിക്ക്, അല്ലാതെ ഇങ്ങനെ കിടന്നിട്ട് കാര്യമില്ല.”

മനുവിന്റെ ശബ്ദത്തിലെ കരുതൽ കേട്ടപ്പോൾ ആർദ്ര അവനെ തന്നെ നോക്കി നിന്നു.

കുറച്ച് മുമ്പുവരെ തന്നോട് കളിയോടെ സംസാരിച്ചിരുന്ന ആ മനുഷ്യൻ, ഇപ്പോൾ മെഹറിന്റെ ചെറിയൊരു ക്ഷീണം പോലും ഗൗരവമായി എടുത്തിരുന്നു.

“എനിക്ക് ഒന്നുമില്ലടാ,” മെഹർ പറഞ്ഞു.

“പീരിഡ്സ് ആയതിന്റെ ബുദ്ധിമുട്ട് ആണ്.”

“വേദന ഉണ്ടോ?”

“കുറച്ച്.”

“ടാബ്ലറ്റ് എടുത്തോ?”

“ടാബ്ലറ്റ് ഒന്നും ഇല്ല, .”

മെഹർ മൃദുവായി ചിരിച്ചു.

“പകരം നീ അടുത്ത് ഉണ്ടായാൽ മതിയായിരുന്നു.”

അവളുടെ ശബ്ദത്തിലെ ചെറിയൊരു കൊതി ആർദ്രയ്ക്ക് വ്യക്തമായി കേട്ടു.

അവൾ മനുവിന്റെ മുഖത്തേക്ക് നോക്കി.

മനുവിന്റെ ചുണ്ടിൽ മൃദുവായൊരു ചിരി ഉണ്ടായിരുന്നു.

“ഞാൻ വന്നാലോ?” അവൻ ചോദിച്ചു.

“ഇപ്പോൾ വേണ്ട. നീ വീട്ടിൽ അല്ലേ ?”

“ഹ്മ്മ്.”

കുറച്ച് നിമിഷം അവർ രണ്ടുപേരും ഒന്നും പറഞ്ഞില്ല.

ആ ചെറിയ മൗനത്തിനുള്ളിൽ പോലും ഒരു അടുപ്പമുണ്ടെന്ന് ആർദ്രയ്ക്ക് തോന്നി.

അവർക്ക് എല്ലാ സമയത്തും വാക്കുകൾ വേണ്ടിയിരുന്നില്ല.

പരസ്പരം ശ്വാസം കേൾക്കുന്നത് പോലും ഒരു സംഭാഷണമായിരുന്നു.

മനു പതുക്കെ ചോദിച്ചു.

“ടൂറിന്റെ കാര്യം വീട്ടിൽ പറഞ്ഞോ?”

“ഹ്മ്മ്. ഉമ്മയോട് പറഞ്ഞു.”

“എന്ത് പറഞ്ഞു?”

“ഉമ്മയ്ക്ക് പ്രശ്നമൊന്നുമില്ല. കുട്ടിയെ നോക്കിക്കോളാം എന്ന് പറഞ്ഞു.”

മനുവിന്റെ മുഖം തെളിഞ്ഞു.

“അപ്പോൾ നീ വരും.”

“പകുതി ഉറപ്പായി.”

“പകുതി അല്ല. ഫുൾ ഉറപ്പാണ്.”

“നീ ഇപ്പോഴേ തീരുമാനിച്ചോ?”

“ഹ്മ്മ്. നീ ഇല്ലാതെ ഞാൻ ടൂറിന് പോകില്ല.”

മെഹർ ചിരിച്ചു.

“കുട്ടികളുടെ ടൂറാണ് മനു. നമ്മുടെ ടൂർ അല്ല.”

“നീ വന്നാൽ രണ്ടും ആകും.”

“വല്ലാത്ത ആഗ്രഹമാണല്ലോ.”

“മൂന്ന് ദിവസം നിന്നെ അടുത്ത് കിട്ടുമല്ലോ.”

“അടുത്ത് കിട്ടുമെന്ന് അധികം സ്വപ്നം കാണണ്ട. കുട്ടികൾ മുഴുവൻ നമ്മളെ ചുറ്റിയുണ്ടാകും.”

“കുട്ടികൾ ഉറങ്ങിയിട്ട്?”

“മനൂ…”

മെഹറിന്റെ ശബ്ദത്തിൽ നാണം കലർന്നൊരു ചിരി നിറഞ്ഞു.

അത് കേട്ട ആർദ്ര മുഖം താഴ്ത്തി ചിരി അടക്കി.

മനു ഉടനെ അവളെ നോക്കി കണ്ണുകൊണ്ട് മിണ്ടരുതെന്ന് പറഞ്ഞു.

ആർദ്ര വീണ്ടും ചുണ്ടിൽ വിരൽവച്ചു.

“ഉമ്മ സമ്മതിച്ചു. പിന്നെ ഹസ്ബന്റിനോട് ചോദിച്ചോ?” മനു ചോദിച്ചു.

ഫോണിന്റെ മറുവശത്ത് ചെറിയൊരു നിശ്ശബ്ദത വന്നു.

“ഹേയ്…”

“എന്താ?”

“വിളിച്ചില്ല.”

“അതെന്താ ?”

“വിളിക്കാറില്ലല്ലോ.”

മെഹറിന്റെ ശബ്ദത്തിലെ സന്തോഷം പതുക്കെ മങ്ങി.

“ചിലപ്പോൾ ആഴ്ചയിൽ ഒരിക്കൽ വിളിക്കും. അപ്പോൾ പറയാം.”

അവൾ അത് സാധാരണ കാര്യമെന്നപോലെ പറഞ്ഞെങ്കിലും, അതിനുള്ളിൽ ഒളിപ്പിച്ച നിരാശ മനുവിന് മനസ്സിലായി.

ആർദ്രയ്ക്കും.

കുറച്ച് മുമ്പ് കുസൃതിയോടെ സംസാരിച്ചിരുന്ന മെഹറിന്റെ ശബ്ദം പെട്ടെന്ന് ശൂന്യമായതുപോലെ ആർദ്രയ്ക്ക്

തോന്നി.

മനു മൃദുവായി വിളിച്ചു.

“മെഹർ…”

“ഹ്മ്മ്?”

Leave a Reply

Your email address will not be published. Required fields are marked *