മെഹർക്ക് കുട്ടികളുടെ മുഖം വായിക്കാൻ അറിയാം.
തനിക്ക് മനുവിന്റെ മുഖം വായിക്കാൻ അറിയാം.
ഇപ്പോൾ രണ്ടുപേരും ഒരേ സത്യം തന്നെയാണോ കാണുന്നത് എന്ന് അവൾ ചിന്തിച്ചു.
“പിന്നെ?” മനു ചോദിച്ചു.
“പിന്നെ എന്ത്?”
“അവൾ പോയോ?”
“ഹ്മ്മ്. ഞാൻ പറഞ്ഞു, സാർ വീട്ടിലേക്ക് പോയി, അത്യാവശ്യമാണെങ്കിൽ അവിടെ പോയി കാണാമെന്ന്.”
ആ വാക്ക് കേട്ട നിമിഷം മനുവിന്റെ ഉള്ളിൽ ചെറിയൊരു ഞെട്ടൽ
ഉയർന്നു.
ആർദ്ര പെട്ടെന്ന് അവനെ നോക്കി.
അവളുടെ മുഖത്ത് ഇപ്പോൾ പുതിയൊരു ചോദ്യം തെളിഞ്ഞിരുന്നു.
അവൾ ഇവിടെ വന്നോ?
മനു മുഖഭാവം മാറാതിരിക്കാൻ ശ്രമിച്ചു.
“അപ്പോൾ എന്ത് പറഞ്ഞു?” അവൻ ചോദിച്ചു.
“ഒന്നും അത്യാവശ്യമില്ലെന്ന് പറഞ്ഞു.”
മനു പതുക്കെ ശ്വാസം വിട്ടു.
മെഹർ ചെറിയൊരു ചിരിയോടെ തുടർന്നു.
“അവൾക്ക് ഇങ്ങനെ നേരെ വന്ന് പറയാനുള്ള ധൈര്യമൊന്നുമില്ലടാ… നിന്റെ ആർദ്രയെ പോലെ അല്ല.”
ആർദ്രയുടെ കണ്ണുകൾ പെട്ടെന്ന് തെളിഞ്ഞു.
മനുവിന് വിഷയം മാറ്റാൻ ഒരു വഴി കിട്ടിയതുപോലെ തോന്നി.
“എന്റെ ആർദ്രയോ?” അവൻ ചിരിയോടെ ചോദിച്ചു.
ആ വാക്ക് കേട്ടതും ആർദ്രയുടെ മുഖത്ത് നാണം പടർന്നു.
അവൾ മനുവിന്റെ കൈയിൽ പതുക്കെ നുള്ളി.
ഫോണിന്റെ മറുവശത്ത് മെഹർ ചിരിച്ചു.
“അതേ… നിന്റെ ആർദ്ര.”
“ഓ അങ്ങിനെയാണോ ?…”
“അങ്ങിനെയാണ്……… നിന്റെ ആർദ്ര….. നിന്റെ എയ്ഞ്ചൽ… നിന്റെ ലക്ഷ്മി… ഇപ്പോൾ നിന്റെ ദേവശ്രീയും.”
ആർദ്രയ്ക്ക് ചിരി വന്നെങ്കിലും, ദേവശ്രീയുടെ പേര് വീണ്ടും കേട്ടപ്പോൾ അവളുടെ കണ്ണുകളിൽ കൗതുകം മാറിയില്ല.
മനു അതിനെ തമാശയാക്കി മാറ്റാൻ ശ്രമിച്ചു.
“ആർദ്രയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ട്.”
അത് കേട്ടതും ആർദ്ര അവന്റെ കൈയിൽ ശക്തമായി നുള്ളി.
മനു വേദനയോടെ മുഖം ചുളിച്ചെങ്കിലും ശബ്ദമുണ്ടാക്കിയില്ല.
ആർദ്ര കണ്ണുകൾ വലുതാക്കി അവനെ നോക്കി.
അത് പറയരുതെന്ന് പറഞ്ഞതല്ലേ!
എന്നായിരുന്നു അവളുടെ മുഖം മുഴുവൻ.
“ബോയ്ഫ്രണ്ട് ഉണ്ടെങ്കിൽ എന്താ?”
“എന്താ എന്ന്?”
“ഇനി അവളുടെ ബോയ്ഫ്രണ്ടും കാമുകനും എല്ലാം മനു സാർ ആയിരിക്കും.”
മെഹർ ചിരിയോടെ പറഞ്ഞു.
ആർദ്രയുടെ മുഖം ഒരു നിമിഷം മുഴുവൻ നിശ്ചലമായി.
അവൾ മനുവിനെ നോക്കി.
കുറച്ചുനേരം മുമ്പ് വരെ അവനെ നുള്ളിയിരുന്ന കൈ പതുക്കെ അവന്റെ കൈയിൽ തന്നെ നിന്നു.
മെഹറിന്റെ വാക്കുകൾ തമാശയായിരുന്നെങ്കിലും, അതിൽ താൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന എന്തോ ഒളിഞ്ഞിരുന്നതുപോലെ ആർദ്രയ്ക്ക് തോന്നി.
മനു അവളുടെ മുഖം ശ്രദ്ധിച്ചു.
“അത് അവളോട് ചോദിക്കണം,” മനു പറഞ്ഞു.
“ചോദിച്ചാൽ അവൾ നേരെ മറുപടി പറയുമോ?” മെഹർ ചോദിച്ചു.
“ആർദ്രയല്ലേ… ആദ്യം ഒരു ഡയലോഗ് പറയും. പിന്നെ വിഷയം മാറ്റും.”
ആർദ്ര അവനെ നോക്കി കണ്ണുകൾ
ചെറുതാക്കി.
“അവൾ വിഷയം മാറ്റിയാലും മുഖം മാറും,” മെഹർ പറഞ്ഞു.
“അത് നോക്കിയാൽ മതി.”
മനുവിന് ചിരി വന്നു.
“നിനക്ക് അവളെ വല്ലാതെ അറിയാമല്ലോ.”
“പെണ്ണുങ്ങളെ പെണ്ണുങ്ങൾക്ക് മനസ്സിലാകും.”
ആർദ്ര അത് കേട്ട് അഭിമാനത്തോടെ തലകുലുക്കി.
“പക്ഷേ ഒരു കാര്യം ഉണ്ട്,” മെഹർ തുടർന്നു.
“എന്ത്?”
“ആർദ്രയ്ക്ക് വേറെ ഒരാൾ ഉണ്ടെങ്കിലും,…………” മെഹർ അവിടെ നിർത്തി
ആർദ്രയുടെ മുഖത്തെ ചിരി പതുക്കെ മങ്ങി. അത് ആകാംക്ഷയായി
ഉണ്ടെങ്കിലും ?
നിന്നെ അറിഞ്ഞവർക്ക് നിന്നെ വിട്ട് പോകാൻ പറ്റില്ല……..
ആർദ്ര കണ്ണുകൾ താഴ്ത്തി. മെഹർ ആ പറഞ്ഞത് സത്യമാണെന്ന് അവൾക്കും തോന്നി
“അത്രയുമൊക്കെ ഉണ്ടോ ?. മനു ചോദിച്ചു
നീ ആർദ്രയോട് തന്നെ ചോദിച്ചു നോക്ക് ? മെഹർ പറഞ്ഞു
അത് കേട്ട് മനു ആർദ്രയെ നോക്കി
അവൾ അതെ എന്ന് തല കുലുക്കി…..
അവളുടെ ആ മറുപടി മനുവിന്റെ ചുണ്ടിൽ ചിരി പടർത്തി……
ഇന്ന് ആദ്യമായി ഒരു പ്രാവിശ്യം മാത്രമേ ഞങ്ങൾ തമ്മിൽ ചെയ്തുള്ളു…. അപ്പോളേക്കും അവൾക്ക് ഇങ്ങനെ തോന്നുമോ ?
നീ അവളോട് ചോദിച്ചില്ലേ ?
എന്തെന്ന് ?
ഇഷ്ടമായോ എന്ന് ?
അത് കേട്ട് മനു അവളുടെ മുഖത്തേക്ക് നോക്കി
ഇഷ്ടമായി,…… ആർദ്ര മുഖം കൊണ്ട് പറഞ്ഞു
അവൻ ആർദ്രയെ ഒന്ന് ചേർത്ത് കെട്ടിപിടിച്ചു
