നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 2 138അടിപൊളി 

മിച്ചർ എടുത്ത്കൊടുത്ത് കൊണ്ട് ആൻ്റപ്പൻ ബാക്കി സംഭാഷണത്തിന് തിരി കൊളുത്തി.

 

 

രവി : ആ പാവപ്പെട്ടവൻ കടം തിരിച്ച് ഒരു വീട് വയ്ക്കാൻ പോയപ്പോ ഒരു നാറികളും ഇല്ല..കുടുംബക്കാരെ…!🥵

 

 

ആൻ്റപ്പൻ : ഏത്..പാവപ്പെട്ടവൻ..?👀

 

മിച്ചറ് വായിലേക്ക് ഇട്ട് കൊണ്ട് ആൻ്റപ്പൻ ചോദിച്ചു.

 

 

രവി : അശോകനെ..! വീട് വയ്ക്കാൻ ഇറങ്ങിയപ്പോ ഒരു നായിൻ്റെ മക്കളും ഇല്ല.ഇപ്പൊ ഒന്നാംതരം വീട് കേറ്റിയപ്പോ ഓരോ ബന്ധങ്ങളും പറഞ്ഞ് വന്നോളും..!

 

 

ആൻ്റപ്പൻ : ഓഹ്…അല്ല അതിവിടെ പറയണ്ട കാര്യം..👀

 

 

രവി : ഒന്നൂല…പറഞ്ഞെന്നെ ഉള്ളു.

 

 

ആൻ്റപ്പൻ : മ്മ്..അത് നമുക്കും അറിയുന്ന കാര്യം ആണല്ലോ..! അവൻ്റെ അളിയനും പെങ്ങളും പിള്ളാരും കവലയിൽ വന്ന് ബസ് ഇറങ്ങിയപ്പോ തന്നെ മനസിലായി …അവൻ ഇന്ന് വരില്ലെന്ന്..!

 

 

രവി : വീട് വയ്ക്കാൻ തീരുമാനിച്ചപ്പോ… അദ്ധ്യം ഷെയറ് ചോദിച്ചത് മൂത്ത പെങ്ങള്…!

 

 

ആൻ്റപ്പൻ : ആ കൂട്ടം വിട്…✋

 

 

രവി : അല്ല …അവനെ നിൻ്റെയൊക്കെ പ്രായെ ഉള്ളൂ…! ഒരു വീടൊക്കെ വച്ചു.

 

 

ആൻ്റപ്പൻ : ഇഹ്…നിങ്ങളെൻ്റെ അപ്പനെ പോലെ പറയാൻ തുടങ്ങല്ലെ….🥵

>>>17 :49

 

തിരികെ വീട്ടിലേക്ക് നടക്കുകയായിരുന്നു ആൻ്റപ്പനും നീരജും..! ഇരുട്ടു നിറഞ്ഞ റോഡിൽ വണ്ടികളോ മറ്റേതെങ്കിലും വ്യക്തികളോ ആ നേരത്തുണ്ടായിരുന്നില്ല..! ചീവിഡിൻ്റെ ഒച്ച മാത്രം ബാക്ക്ഗ്രൗണ്ട് സ്കോറ് പോലെ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു..

 

 

നീരജ് : അളിയാ…ആൻ്റപ്പാ…നി പറഞ്ഞതാണ് ശെരി..! അവൾക്കെന്നോട് എന്തോ ഉണ്ട് അല്ലേ…

 

നടന്ന് കൊണ്ട് നീരജ് അത് പറഞ്ഞപ്പോ ആൻ്റപ്പൻ റോഡിൽ നിന്ന് കൊണ്ട് അവനെ തന്നെ നോക്കി..! അപ്പോഴാണ് ആൻ്റപ്പൻ കൂടെ ഇല്ലാ തോന്നി നീരജ് തിരിഞ്ഞ് നോക്കിയത്..!

 

ആൻ്റപ്പൻ : ആർക്ക് ആരോട്..👀

 

 

നീരജ് : അളിയാ .. അവളില്ലേ..! നമ്മടെ നീതു,നി പറഞ്ഞത് ശെരിയാണ് എന്ത് കൊണ്ട് അവളെയൊന്നു ഗൗനിച്ച് കൂടെ …എന്താ നിൻ്റെ അഭിപ്രായം..😌

 

 

അപ്പോഴും ആൻ്റപ്പൻ ഒന്നും മിണ്ടാതെ നീരജിനെ തന്നെ നോക്കി.

 

 

നീരജ് : നിയെന്താടാ ഒന്നും മിണ്ടാത്തെ🙂👀

 

 

ആൻ്റപ്പൻ : നമ്മടെ നീതു ആ…എപ്പൊ തൊട്ട്…😡

 

 

നീരജ് : അളിയാ…🙂

 

 

ആൻ്റപ്പൻ : നിൻ്റെ ചെപ്പ ഞാൻ അടിച്ച് പൊളിക്കും മുണ്ടെ..! നിന്നോട് ഞാൻ മുൻപ് അങ്ങോട്ട് പറഞ്ഞപ്പോ നിനക്കെന്തായിരുന്നു ഷോ..! അവൾടെ പേര് പറയുമ്പോ തന്നെ അണ്ടിയിൽ ഉറുമ്പ് കടിച്ചവനെ പോലെയല്ലേ നി കാട്ടിയത് ..! ഇനിയും അങ്ങനെ ഒക്കെ തന്നെ മതി…😡

 

 

നീരജ് : 🙂

 

 

ആൻ്റപ്പൻ : നീയൊരു അവസരവാദിയാണ് മൈരെ ..നിനക്ക് വേറെ വല്ലതുമുണ്ടേൽ പറ ഇല്ലേ ആ കേസ് വിട്ടേക്ക്..🤬

 

 

നീരജ് : അവസരവാദിയ ഞാനാ..😟

 

 

ആൻ്റപ്പൻ : മിണ്ടാണ്ട് മൂടിയിട്ട് നടക്ക്…🤬 ആ.. ആ.. മൈരെ എൻ്റെ കൈ 😤..

 

 

നീരജ് : 😈

 

ആൻ്റപ്പൻ്റെ കൈ പിടിച്ച് തിരിച്ച് കൊണ്ട് നീരജ് ആൻ്റണിയുടെ മുഖത്തേക്ക് നോക്കി..!

 

 

നീരജ് : ഒന്ന് താന്ന് തന്നപ്പോ തലയിൽ കയറണാ മൈരെ..👺. നിനക്ക് കൂടെ നിക്കാൻ പറ്റോ ഇല്ലെയോ..👀🙂

 

 

ആൻ്റപ്പൻ : അഹ്…നോക്കട്ടെ

 

 

നീരജ് : ഉറപ്പാണോ .. നിക്കോ 😃

 

 

ആൻ്റപ്പൻ : നിക്കാടാ..😅

 

 

നീരജ് : ആൻ്റപ്പൻ ബ്രോ..യൂ ആർ ഗ്രേറ്റ്..☺️

 

 

ആൻ്റപ്പൻ : വലിയ പൊക്കലൊന്നും വേണ്ട…എങ്ങിനെ എവിടെന്നു തുടങ്ങാം എന്ന് മാത്രം തീരുമാനിച്ച മതി..!

 

 

നീരജ് : എവിടെന്നു തുടങ്ങാൻ…നീയല്ലേ പറഞ്ഞേ അവൾക്ക് എന്നോട് പ്രണയമാണെന്ന്..! നമ്മൾ ഡയറക്ട് പോയി ചോദിക്കുന്നു..🙃

 

 

ആൻ്റപ്പൻ : പ്രണയമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല..!

 

 

നീരജ് : അപ്പോ അശോകനായിരിക്കും..😟

Leave a Reply

Your email address will not be published. Required fields are marked *