നിധിയുടെ കാവൽക്കാരൻ 10
Nidhiyude Kaavalkkaran Part 10 | Author : Kavalkkaran
[ Previous Part ] [ www.kambi.pw ]

“കോളേജിന്റെ ബാക്കിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇപ്പോഴാണ് ബോഡി കണ്ടെടുത്തത്. പോലീസൊക്കെ വന്നിട്ടുണ്ട്. അവിടുത്തെ അവസ്ഥ കണ്ടിട്ട് അവിടെ നിൽക്കാൻ തോന്നിയില്ല, അതാ ഞങ്ങൾ നേരത്തെ പോന്നത്.”
ഇത് കേട്ടതും ഞാനും നിധിയും പരസ്പരം നോക്കി. ടേബിളിൽ ഉണ്ടായിരുന്ന കളിചിരികൾ മാറി പെട്ടെന്ന് ഒരു മൂകത അവിടേക്ക് കടന്നുവന്നു.
മൈര് കഴിക്കാനുള്ള മൂഡ് അങ്ങോട്ട് പോയി കിട്ടി….
ഇവന്മാരോട് എല്ലാം പറഞ്ഞാലോ..? പറഞ്ഞാൽ തന്നേ ഇവര് ഇതെല്ലാം വിശ്വസിക്കുമോ….
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…
അല്ല ഞാനെന്തിനാ ഇങ്ങനെ കിടന്ന് ടെൻഷൻ അടിക്കുന്നത്… പ്രേതവും ഭൂതവും പിടിച്ചതാണ് എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ചിലപ്പോൾ വല്ല മൃഗവും പിടിച്ചതാവും. അതേ അതിനാണ് സാധ്യത…. കാരണം നിധി പറഞ്ഞിട്ടുള്ളതല്ലേ കാട്ടിലുള്ള ആത്മാക്കാൾ കാട് വിട്ട് പോകാറില്ല എന്നുള്ളത്….
ഞാൻ നിധിയേ ഒന്ന് നോക്കി…
പ്ലേറ്റിൽ കളം വരക്കുകയാണ് അവൾ. ഇതൊന്നും പ്രതീക്ഷിക്കാത്ത പോലെ…
അവൾ മാത്രമല്ല സച്ചിന്റെയും രാഹുലിന്റെയും അവസ്ഥ ഇതൊക്കെ തന്നെയാണ്…
അവളുടെ ടെൻഷൻ കണ്ടിട്ട് എന്റെ ടെൻഷൻ പിന്നേയും കൂടി….
“നിങ്ങൾ അത് വിട്. ഏതെങ്കിലും മൃഗം ആക്രമിച്ചതായിരിക്കും. അതിന്റെ കാര്യങ്ങളൊക്കെ വേണ്ടപ്പെട്ടവർ ചെയ്തോളും…ആദ്യം തന്ന ഫുഡ് കഴിക്കാൻ നോക്ക്. ആരുടെയെങ്കിലും പ്ലേറ്റിൽ എന്തെങ്കിലും ബാക്കി വന്നത് ഞാൻ കണ്ടാൽ ആ പ്ലേറ്റെടുത്ത് തലമണ്ട ഞാൻ അടിച്ചു പൊളിക്കും….”
നിധിയുടെ ആ ‘ഭീഷണി’ ഫലം കണ്ടു. ടേബിളിൽ തളം കെട്ടി നിന്നിരുന്ന ആ നിശബ്ദതയ്ക്ക് പെട്ടെന്നൊരു അയവ് വന്നു.
അവളുടെ മുഖത്ത് നേരത്തെ കണ്ട ഭയം ഇപ്പോൾ ഇല്ല. പകരം കാര്യങ്ങൾ നിയന്ത്രിക്കാൻ അവൾ തന്നെ മുൻകൈ എടുക്കുന്നത് പോലെ തോന്നി.
”അയ്യോ വേണ്ടേ… തമ്പുരാട്ടി പറഞ്ഞാൽ പിന്നെ മറുവാക്കുണ്ടോ… ഇപ്പൊ തീർക്കാം…”
സച്ചിൻ വേഗം പ്ലേറ്റിലേക്ക് കുനിഞ്ഞു കൊണ്ട് പറഞ്ഞു.
”അല്ലടാ, ഈ മീൻ വറുത്തതിൽ ഉപ്പ് ഇത്തിരി കുറവാണോ എന്നൊരു സംശയം?”
രാഹുൽ സീരിയസ് ആയിട്ട് ചോദിച്ചു.
ഇതു കേട്ടതും സച്ചിൻ വായ നിറയെ ഫുഡ്
വെച്ചുകൊണ്ട് അവനെ ഒന്ന് തുറിച്ചു നോക്കി.
”എടാ, നിനക്ക് ഉപ്പാണോ അതോ നിന്റെ തലയാണോ വലുത്? മര്യാദക്ക് കഴിച്ചോ, അല്ലെങ്കിൽ അവൾ പ്ലേറ്റ് എടുത്ത് എറിയുമ്പോൾ ഉപ്പ് മാത്രമല്ല, നിന്റെ പല്ലും പുറത്ത് വരും…”
സച്ചിന്റെ ആ ഡയലോഗ് കേട്ടതും ഞാനും നിധിയും അറിയാതെ ചിരിച്ചു പോയി.
പിന്നീട് അങ്ങോട്ട് ആരും ആ വിഷയത്തെ പറ്റി സംസാരിച്ചില്ല.
മനപ്പൂർവം വരുത്തിയ ചിരിയായിരുന്നെങ്കിലും അത് ആ സമയത്ത് വലിയൊരു ആശ്വാസമായിരുന്നു.
സച്ചിനും രാഹുലും മത്സരിച്ച് ഓരോ തമാശകൾ പറയുന്നതിനിടയിൽ പ്ലേറ്റിലെ ഭക്ഷണം എപ്പോഴോ കാലിയായി.
കഴിച്ച് കഴിഞ്ഞ് പാത്രവും കഴുകി വച്ച്, ഉച്ചയല്ലേ കുറച്ചുനേരം ഒന്ന് മയങ്ങാം എന്ന് വിചാരിച്ച് ഞാൻ മുകളിലേക്ക് നടന്നു.
പടികൾ കയറാൻ തുടങ്ങിയപ്പോഴാണ് സച്ചിന്റെ ചോദ്യം എന്റെ കാതുകളിൽ വീണത്.
”എടി നിധി… ഈ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഈ ചിത്രം ആരുടേതാ…?”
സച്ചിന്റെ ചോദ്യം കേട്ട് പാതിവഴിയിൽ ഞാൻ നിന്നു. ‘ചിത്രമോ…?’ ഇത്രയും നാളും ഇവിടെ നിന്നിട്ടും അങ്ങനെ ഒരു ചിത്രം എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലല്ലോ എന്ന ചിന്തയോടെ, ഉള്ളിലുണർന്ന കൗതുകം അടക്കാനാവാതെ ഞാൻ സച്ചിന്റെ അടുത്തേക്ക് നടന്നു.
അപ്പോഴേക്കും നിധിയും രാഹുലും അവന്റെ അടുത്തെത്തിയിരുന്നു.
സച്ചിൻ നിൽക്കുന്നതിന് തൊട്ടു മുന്നിലായി ചുമരിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരിടത്തായി ചെറിയൊരു ഫ്രെയിം തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
