ആൻ്റപ്പൻ : നിങ്ങൾക്ക് ഉളുപ്പില്ലേ മനുഷ്യാ..😬
രവിയേട്ടൻ്റെ ഡബിൾ സ്റ്റാൻഡിനെ ആൻ്റപ്പൻ ചോദ്യം ചെയ്തു..!
രവി : ഇല്ല…😝
ആൻ്റപ്പൻ്റെ ചോദ്യത്തിന് രവിയേട്ടൻ്റെ അടുത്ത് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ..”ഇല്ല ”
ആൻ്റപ്പൻ : എന്ന വാ അടിക്കാ…😌
രവിയേട്ടൻ്റെ തോളിൽ കയ്യിട്ടുക്കൊണ്ട് ആൻ്റപ്പൻ നടന്നു..!
സുധീഷ് പറഞ്ഞ സ്നേഹത്തിൻ്റെ പുറത്താണോ..! അതോ ഫോറിൻ ലിക്കിറിനോടുള്ള ആസക്ത്തിക്കൊണ്ടോ രവിയേട്ടൻ അടിക്കാൻ വരാമെന്ന് സമ്മതിച്ചു..!
.
.
.
.
രവി : ഡാ..എനിക്കൊന്നു കേറ്റി ഒഴി…!
ആൻ്റപ്പൻ : വെള്ളം എവടെ..!
ഡിസ്‌പ്പോസിബ്ബിൽ ഗ്ലാസിൽ മദ്യം മൊഴിച്ച് കൊണ്ട് ആൻ്റപ്പൻ പറഞ്ഞു..!
ഉണ്ണി : ദേ…ഇതേ ഉള്ളൂ..! വെള്ളം വാങ്ങേണ്ടി വരും ഇനി കഴിക്കണെ..! അശോകേട്ട വാ നമുക്ക് വെള്ളം വാങ്ങിയിട്ട് വര..
കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് ഉണ്ണി എഴുന്നേൽക്കാൻ ശ്രമിച്ചു..!
അശോകൻ : നിയവിടെ ഇരി…! ഡാ..നീരജെ ബാ..വെള്ളം വാങ്ങിയിട്ട് വരാ..
ഞാൻ : കൈ താ മൈ.. രെ..!
ഞാനും അശോകനും കൂടി വെള്ളം വാങ്ങാനായി ഐസ് ക്രീം വണ്ടിയുടെ അടുത്തേക്ക് നടന്നു..! ഞങ്ങളിരുന്നവിടെ നിന്നും കൊറച്ചകലെ മാറിയാണ് വണ്ടി നിന്നിരുന്നത്..!
അശോകൻ : ഒരു കുപ്പി വെള്ളം…!
ഞാൻ : ഒരു കുപ്പിയൊന്നും പോര..രണ്ടെണ്ണം വാങ്ങിച്ചോ..!
അശോകൻ : ചേട്ടാ .. എന്ന പിന്നെ ഒരു കുപ്പി കൂടെ എടുത്തോ..!
ഞാനവൻ്റെ അടുത്തേക്ക് ചെന്ന് വെള്ളം കുപ്പി വാങ്ങി..!
ഞാൻ : ഇതിനെ തണുപ്പില്ലാലോ..! തണുപ്പുള്ളതിലെട്ടാ..👀
കടക്കാരൻ : തണുപ്പുള്ളത് കഴിഞ്ഞു…! ഇതേ ഉള്ളൂ..
അശോകൻ : ആ…എന്ന ഇതുമതി..! ഡാ..പൈസ കൊടുക്ക്..😌
ഞാൻ : കൊടുക്ക് മൈരേ..!
അശോകൻ : അളിയാ ഞാൻ തരാ..നി ഇപ്പൊ കൊട്…!
വെള്ളത്തിൻ്റെ പൈസയും കൊടുത്ത് ഞാനും അവനും കൂടി തിരികെ നടന്നു..!
ഞാൻ : കാലി പോക്കറ്റുമായി വന്നിരിക്ക്യാണ് ശവം…!😏
അശോകൻ : നിന്നെപ്പോലൊരു ശവം കൂടെയുണ്ടവുമ്പോ ഞാനെന്തിനാ മൈരെ പേടിക്കണെ..😝
ഞാൻ : മതി..മതി വാ..വാ..
അശോകൻ : നിക്ക്…! ഇപ്പൊ വര
ഞാൻ : എവടെ പോണു..!
അശോകൻ : ഒന്ന് മുള്ളിയെച്ചും വര..! പോരുന്നോ എൻ്റെ കൂടെ ..
ഞാൻ : ഇല്ല..വിട്ടോ..!
അശോകൻ മൂത്രമൊഴിക്കാനെന്നും പറഞ്ഞ് ഇരുട്ടിലേക്ക് നടന്നടുത്തു..! മിനറൽ വട്ടറിൻ്റെ കുപ്പിയും കൊണ്ട് ഞാനവിടെ നിറുത്തിയിട്ടിരുന്ന ബൈക്കിൽ ചാരിയിരുന്നു..!
അപ്പോഴാണ് നീതുവും അവളുടെ അമ്മയും നടന്ന് വരുന്നത് ശ്രദ്ധയിൽ പെട്ടത്..! വലിയ മുഖമൊന്നും കൊടുക്കാതെ ഞാൻ അവൻ വരുന്നതും നോക്കിയിരുന്നു..! ” ഇവൻ ഒഴിക്കാൻ തന്നെയല്ലേ പോയത്..,ഇത്ര നേരാ ഒരു മൂത്രമൊഴിക്കാൻ ..” അശോകനെ കാണാതെ നോക്കി ഇരുന്നപ്പോഴുണ്ട് നീതു അടുത്തേക്ക് വന്നു…! കണ്ട സ്ഥിതിക്ക് ഞാനൊരു ചിരിയങ്ങ് പാസാക്കി കൊടുത്തു..!
ഞാൻ : 😀
നീതു : എന്താണ് മാഷേ..വലിയ മൈൻഡ് ഒന്നും ഇല്ലല്ലോ നമ്മളെയൊന്നും..!😄
ഞാൻ : അതിന് നിന്നെയൊക്കെ ഒന്ന് കണ്ട് കിട്ടണ്ടെടി പൂച്ചക്കള്ളി…😅
നീതു : ഡേയ്…വേണ്ട
നീതു : കണ്ട് കിട്ടണ്ടിരിക്കാൻ ഞാൻ നാടൊന്നും വിട്ടിട്ടില്ലോ..! ഞാൻ നിന്നെ എന്നും കാണാറിണ്ട്…നീയല്ലെ എന്നെ കാണാതെ ഇങ്ങനെ മുഖം തിരിച്ച് നടക്കണത്..!
ഞാൻ : നിൻ്റെ ഒപ്പം അമ്മണ്ടായിരുന്നല്ലോ , അമ്മ എവിടെ പോയി…😅
അവളുടെ ഒപ്പം നടന്ന് വന്ന അമയെ കാണാതെ ഞാൻ ചോദിച്ചു..! ചോദിച്ച് കഴിഞ്ഞപ്പോഴാണ് അതിലെ മണ്ടത്തരം ഞാൻ ഓർത്തത് ..😕
