ഞാൻ : ഏതവൾക്ക്…🤨
അശോകൻ : നീതുനെ…!😃
ഞാൻ : ആണോ കുഞ്ഞേ😬 ഞാനറിഞ്ഞില്ലായിരുന്നു..ഇന്ത ഉദവിക്ക് നന്ഡ്രി 🙏😏
ഇവൻ്റെ കൂടി കുറവേ ഇപ്പൊ ഉണ്ടായിരുന്നുള്ളൂ..! ആ കോളവും അങ്ങനെ ഫില്ലായി..😂
അശോകൻ : സത്യായിട്ടും മൈരെ..! ഇന്നടിച്ച വാറ്റാണേ സത്യം ,ഞാൻ നിന്നോട് ഇത് വരെ പറഞ്ഞില്ലാന്നെയുള്ളൂ..😐
ഞാൻ : ഡേയ്…ഡേയ്..! ഞാൻ അറിയാണ്ടൊന്ന് നോക്കി പോയതാണ്…! നിയൊക്കെയിത് പറഞ്ഞ് പറഞ്ഞ് ഇതെങ്ങോട്ടാ കേറി പോണേ…! 🤬
ആൻ്റപ്പൻ : കണ്ട…! ഈ പൊട്ടനെ വരെ കാര്യം മനസ്സിലായി…! എന്നിട്ടും നിനക്ക് മനസിലായില്ലല്ലോ…! നിനക്ക് വേണ്ടൽ വേണ്ടാ…! രവിയേട്ടൻ്റെ അഭിപ്രായമെന്താ ഇതിൽ..!
ഞാൻ : ഡാ…ഡാ മതി മതി..! ആ ടോപിക് അങ്ങ് വിട്ടെ…പറഞ്ഞ് പറഞ്ഞിതെങ്ങോട്ടാ.തമാശ വേറെ കാര്യം വേറെ..!😡
എനിക്കങ്ങ് ചൊറിഞ്ഞു വന്നു..! ആ സംസാരം അവിടെ നിറുത്തുക്കാനായി ഞാനവനോട് കൈക്കൊണ്ടു ആംഗ്യ കാട്ടി..!
രവി : കുഴപ്പമൊന്നുമില്ല…! അവള് നല്ല കുട്ടിയല്ലേ…! നല്ലൊരു ജോലിയുണ്ട്, കാണാനും കൊള്ളാം…! ആകെ ഒരു കുഴപ്പം അവൾടെ തന്തയാണ്…!
നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതുപ്പോലെ സമാധാനപ്പൂർവം രവിയേട്ടൻ പറഞ്ഞ് നിറുത്തി..!
അശോകൻ : ആയാളെ വേണേ തട്ടിക്കളയാ…! എന്തേ..!🗿
അശോകൻ്റെ മുഖത്ത് ഭീകരത മിന്നി മറഞ്ഞു…! ചുവന്ന കണ്ണുകളെ വിദൂരതയിൽ ആരുടെയോ ചന്തിയിലേക്ക് പതിച്ച് കൊണ്ട് അവൻ പറഞ്ഞു..!
.
.
.
.
പിന്നെയും കുറെ മുഖങ്ങൾ അമ്പലപ്പറമ്പിൽ മിന്നിയും തെളിഞ്ഞും പലഭാവത്തോടെ കണ്ടു…!
>>>20:50
ഫോണും നോക്കി നിൽക്കുമ്പോഴാണ് ഉണ്ണിയും സുധീഷും അങ്ങോട്ടേക്ക് വന്നത്…!
ആൻ്റപ്പൻ : ഈ പൊട്ടനെ ഇതെവിടുന്ന കിട്ടി..?
വന്നപ്പാടെ സുധീഷിനോടായിട്ട് ആൻ്റപ്പൻ ചോദിച്ചു..!
സുധീഷ് : അതൊക്കെ കിട്ടി…!😀
ഉണ്ണി : എന്താണ് മുഖത്തൊരു വൈക്ലഭ്യം…! അടിച്ചില്ലെ..?
അടിച്ചതിൻ്റെ തരിപ്പിറിങ്ങി നിർവികാരതയോടെ നിൽക്കുന്ന ഞങ്ങളോടായി ഉണ്ണി ചോദിച്ചു..!
ആൻ്റപ്പൻ : ഇല്ലടാ…😐
ആൻ്റപ്പൻ അവൻ്റെ സ്വതസിദ്ദമായ നുണ പറയൽ കഴിവ് പുറത്തെടുത്തിട്ടു..!
അശോകൻ : 🤨
അതുകണ്ട് അശോകനും ഒപ്പം ഞാനും അന്തം വിട്ട് നിന്നു..! രണ്ടര ഗ്ലാസ് വറ്റാണ് പന്നിയുടെ വയറ്റിൽ കിടക്കണെ..!
ആൻ്റപ്പൻ : 😜
ആൻ്റപ്പൻ തിരിഞ്ഞ് നിന്ന് കണ്ണടച്ച് കാട്ടിക്കൊണ്ട് അവന്മാരെ വലിപ്പിക്കാൻ തീരുമാനിച്ചു..!
Nobody:
രവി : ഇല്ലടാ…! നിങ്ങളടിച്ചോ..വരുമ്പോ ഞങ്ങൾ അടിച്ചിട്ടാ വന്നത്..!😁
ആൻ്റപ്പൻ്റെ വലിപ്പിക്കൽ സ്വഭാവം അറിയാവുന്നത് കൊണ്ട് രവിയേട്ടൻ അതവിടെ തന്നെ തടയിട്ട് നിറുത്തി..!
ആൻ്റപ്പൻ : 😐
ആൻ്റപ്പൻ്റെ മുഖത്ത് പിന്നെയും നിർവികാരത തടംകെട്ടി നിന്നു..😁
ആൻ്റപ്പൻ : എന്നാലും എനിക്കൊരു മുപ്പതൊഴിച്ചോ..😌
സുധീഷ് : പിന്നെന്താ..! വാ..😅
ഉണ്ണി : ഞങ്ങളും അടിച്ചിട്ട വന്നത്..! ഇതിപ്പോ ആ പ്രകാശൻ ദുബായീന്ന് വന്നപ്പോ തന്നതാണ്..!വാ..രണ്ടെണ്ണം അടിക്കാ..😊
രവി : വേണ്ടടാ…! നിങ്ങളടിച്ചോ..!
രവിയേട്ടൻ പിന്നെയും ബലം പിടിച്ച് നിന്നു…!
ആൻ്റപ്പൻ : അയാൾക്ക് വേണ്ടേ..വേണ്ട..! വാ നമുക്കടിക്കാ..
ആൻ്റപ്പൻ ഉണ്ണിയോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു..!
സുധീഷ് : വാ രവിയേട്ട…! ഫോറിൻ സാധനാ..! നമുക്കൊക്കെ ഇങ്ങനെയല്ലേ സ്നേഹം പ്രകടിപ്പിക്കാൻ പറ്റു…!☺️
രവി : സ്നേഹത്തിൻ്റെ പുറത്താണെ…! വേണേ രണ്ടെണ്ണമടിക്ക..😌
ഉണ്ണി : അതൊക്കെ അത്രെ ഉള്ളൂ..വാ..!😄
