നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 2 138അടിപൊളി 

 

 

ഞാൻ : നീയെന്താടി… ഫിറ്റ് ആയ..! പൂച്ചക്കള്ളി..!

 

 

നീതു : അല്ല…ഞാൻ ഉദേശിച്ചത്..അങ്ങനല്ല..!

 

 

ഞാൻ : എങ്ങനെല്ലാന്ന്..! ശെരി.ശെരി..വിട്ടോ…! ഇനി നാട്ടാര് നാറികള് വല്ലതും കണ്ടിട്ട് വേണം…നിനക്കും കൂടി പേരുദോഷം കേൾക്കാൻ..!

 

 

നീതു : പറയുന്നോർ എന്ത് വേണേലും പറഞ്ഞോട്ടെ…! ആ ചീത്ത പേര് ഞാനങ്ങ് സഹിച്ചു…😄😌

 

 

ഞാൻ : അങ്ങനെയിപ്പോ മോള് എൻ്റെ പേരിൽ ചീത്ത പേര് കേൾക്കണ്ടാ…😅..! വിട്ടോ

 

 

ഇവിടുത്തെ നാട്ടുകാരെ കുറിച്ച് നല്ല രീതിക്ക് അറിയാവുന്നത് കൊണ്ട് ഞാനവളെ പറഞ്ഞു വിടാൻ ദൃതി കാട്ടി…! ” ആയിരം കുടത്തിൻ്റെ വായ കെട്ടാം..,പക്ഷെ മനുഷ്യൻ്റെ വായ കെട്ടാൻ പറ്റോ…”!

 

 

നീതു : ഹും… ശെരിയെന്നാ…! അതികം ഓവർ ആയി ഇവിടെ കിടന്ന് തിരിയാതെ വീട്ടി പോവാൻ നോക്ക്…ചെക്കാ…!😊

 

 

ഞാൻ : പോടി പൂച്ചക്കള്ളി…😅

 

 

നീതു ചിരിച്ച് കൊണ്ട് നടന്നു…! അവളുടെ നടത്തം നോക്കി ഞാനുമിരുന്നു…😌

 

 

” അവള് പോയോടാ…”.! പെട്ടെന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് പിന്നിൽ നിന്ന് ഒരു അപശബ്ദം കേട്ടു…! തിരിഞ്ഞ് നോക്കിയപ്പോൾ അശോകൻ…!

 

 

 

ഞാൻ : നീയാ…!

 

 

 

അശോകൻ : അതെ ഞാൻ തന്നെ…😅

 

 

 

ഞാൻ : നിന്നെ കാണണ്ടായപ്പോ ഞാൻ കരുതി…നി ബ്ലാഡറ് പൊട്ടി ചാത്തെന്ന്…😈

 

 

 

അശോകൻ : അറം പറ്റണ വർത്താനം പറയല്ലേ പുണ്ടെ..😤..

 

 

ഞാൻ : നി വാ…വെള്ളം ഇല്ലാണ്ട് ആൻ്റപ്പൻ തെറി പറയിണ്ടാവും..

 

 

അവിടെ നിന്നും തിരിയാണ്ട് ഞാൻ അശോകനെയും കൂട്ടി നേരെ അവന്മാർ ഇരിക്കുന്ന ഭാഗത്തേക്ക് നടന്നു…

 

ആൻ്റപ്പൻ : എവടെ… ആയിരന്നടാ മൈരോളെ…ഇത്ര നേരം..?

 

കുഴഞ്ഞ ശബ്ദത്തിൽ ആൻ്റപ്പൻ പറഞ്ഞ് നിറുത്തി.

 

 

ഞാൻ : അതിനെ ഈ മലരൻ മൂത്രഴിക്കാൻ പോയിട്ട് തിരിച്ച് വരണ്ടെ 🤥…! പ്രസവിക്കാൻ പോയത് പോലെയാണ് അവൻ്റെയൊരു മൂത്രമൊഴിക്കൽ…

 

 

അശോകനെ ഇരുത്തി നോക്കി കൊണ്ട് നീരജ് പുല്ലിലേക്കിരുന്നു..

 

 

അശോകൻ : നന്ദി വേണടാ…നന്ദി…😕

 

 

എൻ്റെ തൊട്ടപ്പുറത്ത് ഇരുന്ന് കൊണ്ട് അശോകൻ പറഞ്ഞു..

 

 

അശോകൻ : രവിയേട്ട..,ആൻ്റപ്പാ ..! നിങ്ങളിത് കേൾക്കണം…! ഞാൻ വൈകി എന്നല്ലേ ഈ നായി പറഞ്ഞുള്ളു…! എന്തിനാ വൈകി എന്ന് പറഞ്ഞില്ലല്ലോ..😪

 

 

ആൻ്റപ്പൻ കൈ കുത്തി എഴുന്നേറ്റിരുന്നു .

 

 

ആൻ്റപ്പൻ : എന്താടാ…വൈകിയെ..?🤨

 

 

ഞാൻ : ആ..എനിക്കെങ്ങനെ അറിയാനാ..🙃

 

 

ആൻ്റപ്പൻ : എന്തിനാടാ വൈകിയേ…?

 

 

അശോകൻ : രവിയേട്ടാ നിങ്ങളും ചോദിക്ക്…! ഉണ്ണി ചോദിക്കടാ…?😃

 

 

രവി : എന്താടാ വൈകിയത്..?

 

 

അശോകൻ : ചോദിക്ക്…😌

 

 

” എന്തിനാടാ വൈകിയേ…” എല്ലാരും കൂടി ഒരേ സ്വരത്തിൽ ചോദിച്ചു..! ഒരു മാതിരി ചിയേർസ് പറഞ്ഞത് പോലെയായി..

 

 

ഞാൻ : 👀

 

 

അശോകൻ : അതൊക്കെ ഇണ്ട്..😎

 

 

ഉണ്ണി : 🫡

 

 

ആൻ്റപ്പൻ : പ്ഫാ… പുണ്ടെ..! നിന്ന് കഥാപ്രസംഗം കളിക്കാതെ കാര്യം പറഞ്ഞ് തൊലയ്ക്ക്…😡

 

 

ഞാൻ : 😅

 

 

അശോകൻ : എന്ന നിങ്ങള് കേട്ടോ….👉🏻

 

 

 

( 🌀വെറും 10- മിനിട്ടുകൾക്ക് മുമ്പ് )

 

 

 

“തേങ്ങ…എത്ര നേരായി പിടിച്ച് നിൽക്കാൻ തുടങ്ങിയിട്ട്…! വേഗം ഒന്ന് ഒഴിക്ക് മൈരെ..! പോയിട്ട് വേണം അടുത്ത വെള്ളമടി തുടങ്ങാൻ…” അശോകൻ ഇരുട്ടിലേക്ക് മൂത്രമൊഴിക്കുന്നതിനെ ഇടയിൽ സ്വയം പറഞ്ഞു…! ഇരുട്ടിലേക്ക് നോക്കി മൂത്രമൊഴിക്കാൻ എന്താ സുഖം…! അവസാന മൂത്ര തുള്ളിയും ഒഴിച്ച് തീർത്തുകൊണ്ട് അശോകൻ തിരിഞ്ഞ് നടന്നു…! ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്നപ്പോൾ ഒരു തണുത്ത കാറ്റ് അവനെ തലോടി കടന്നുപോയി..! അപ്പോഴാണ് അശോകൻ ആ കാഴ്ച്ച കണ്ടത്…! ബൈക്കിൽ ചാരി നിൽക്കുന്ന നീരജിൻ്റെ അടുത്ത് സംസാരിച്ച് കൊണ്ട് നീതു നിൽകുന്നു…! “പൊന്നു മൈരാ…അവൾക്ക് നിന്നോട് നോട്ടമുണ്ട് പറഞ്ഞപ്പോ നി എന്നെ തെറി വിളിച്ചല്ലേ..”,! നിനക്ക് ഞാൻ ഉണ്ടാക്കി തരാടാ…” എന്നും പറഞ്ഞ് കൊണ്ട് അശോകൻ നീരജിൻ്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ് അവനെ അത്തരം ഒരു ചിന്ത കടന്ന് വന്നത്…! ” ഇനി അവളങ്ങാനും പ്രൊപ്പോസ് ചെയ്യാൻ നിൽക്കുവാണെങ്കിലോ…”..! നീരജിനെ ഒറ്റയ്ക്ക് കിട്ടിയതല്ലേ…ചിലപ്പോ പറഞ്ഞല്ലോ..! തൽക്കാലം ഇപ്പൊ പോണ്ട,എന്ത് നടക്കാൻ പോണതെന്ന് കാണലോ..😌

Leave a Reply

Your email address will not be published. Required fields are marked *