നീതു : അപ്പോ വരുന്നത് കണ്ടൂ…! എന്നിട്ടാണ് മുഖം തിരിച്ച് കാണാത്തത് പോലെ ഇരുന്നത്..!
“എൻ്റെ കുഴി ഞാനായി തന്നെ തോണ്ടിയല്ലോ ഭഗവതിയെ..😕” എന്ന് മനസിൽ പറഞ്ഞുകൊണ്ട് അടുത്ത ഡയലോഗങ് കാച്ചി..!
ഞാൻ : കാണണ്ടിരിക്കാൻ ഞാൻ പൊട്ടാനൊന്നുമല്ലല്ലോ..🙈
നീതു : ചെറിയൊരു പൊട്ടനാ😌
ചിരി ഉള്ളിലൊതുക്കി താഴോട്ട് നോക്കി കൊണ്ട് നീതു പറഞ്ഞു.
ഞാൻ : ന്ത്, കേട്ടില്ല…?🤨
അവള് പറഞ്ഞത് വ്യക്തമാവാതെ ഞാൻ ചോദിച്ചു.
നീതു :അഹ്..അത് വിട്…! എന്താണ് ഒറ്റയ്ക്ക് നിന്നൊരു ആലോചന…!😅 എന്തേലും കളഞ്ഞ് പോയ..! അതോ ആരേലും വര പറഞ്ഞിട്ടുണ്ടോ..?.👀
അവസാനത്തെ വാക്കിൽ എന്തോ കുത്തി പറഞ്ഞത് പോലെ തോന്നി,ഒരു തരം നിഗൂഢത..! ഇനി അവന്മാർ പറഞ്ഞത് പോലെ വല്ലതും..! ഏയ്..! ആയിരിക്കില്ല,കാരണം ഇതിന് മുമ്പ് ഇതിൻ്റെ അപ്പുറം പറഞ്ഞ് പണി വാങ്ങി തന്ന ടീംസാണ്..! എൻ്റെ ഉള്ളിൽ തന്നെ ഒരു ഡിബാറ്റ് നടന്നു കൊണ്ടിരുന്നു…! വലിയ ആലോചനകളെ തള്ളി മാറ്റി കൊണ്ട് റിയാലിറ്റിയിലേക്ക് മനസിനെ ഇറക്കി വിട്ടു..!
ഞാൻ : അഹ്.. ഒരാൾക്ക് വേണ്ടി വെയിറ്റിംഗ് ആണ്..!😌
നീതു : ആരാണാവോ ആ ..ഒരാൾ..? 🙄
നെറ്റി ചുളിച്ചു കൊണ്ട് നീതു എന്നോടായി ചോദിച്ചു..!
ഞാൻ : അതെന്തായാലും നിയല്ലാന്ന് നിനക്ക് മനസ്സിലായല്ലോ…! അപ്പോ വണ്ടി വിട്ടോ..😅
നീതു : 😏
ഞാൻ : ഓ…പുച്ഛം…! സ്വഭാവികം..!
നീതു : നി കുടിച്ചിട്ടുണ്ടല്ലേ…!👀
രൂക്ഷമായി നോക്കിക്കൊണ്ട് നീതു ചോദിച്ചപ്പോ നുണ പറയാൻ എന്നിക്ക് തോന്നിയില്ല…! കാരണം വേറൊന്നുമല്ല , അവൾടെ അപ്പൻ്റെ പൈസയ്ക്കൊന്നുമല്ലല്ലോ ഞാൻ കുടിച്ചേ ,എൻ്റെ പൈസയക്കല്ലേ..😈
ഞാൻ : ആ ചെറുതായിട്ട്…! എന്താ നിനക്കും വേണാ..! 😌
നീതു : 😄
ചിരിച്ചതല്ലാതെ അവള് വേറൊന്നും പറഞ്ഞില്ല..! ഞാൻ പിന്നെയും അശോകനെ നോക്കി, അവനെ കാണാനെയില്ല…! ” ഇനീ നായി മൂത്രഴിക്കാൻ വീട്ടിൽ പോയി കാണോ..”..!
നീതു : എന്താണ് കാര്യായിട്ട് ചിന്തയിലാണല്ലോ..🤨
എൻ്റെ ആലോചനകളെ തിരികെ കൊണ്ട് വന്നത് നീതുൻ്റെ ചോദ്ധ്യങ്ങളായിരുന്നു..!
ഞാൻ : ഏയ്…ഒന്നുല്ല…!
നീതു : ആട്ടെ…! മോൻ്റെ പിഎസ്‌സി പഠിത്തമൊക്കെ എങ്ങിനെ പോണ്…!😅
ഞാൻ : ഒ…നീയും തുടങ്ങിയ കളിയാക്കാൻ…😒
മൊത്തത്തിലുള്ള മൂഡ് കളയുന്ന ചോദ്യമായിരുന്നു ജോലിയുടേത്..!
ഞാൻ : അതൊന്നും പറയാണ്ടിരിക്കണതാ ഭേദം…! കിട്ടും ..,കിട്ടുന്നു വിചാരിക്കും..! അവസാനം…😢
അധികമൊന്നും അതിനെ കുറിച്ച് പറയാൻ താൽപര്യം ഇല്ലായിരുന്നു..! ഒളിഞ്ഞും തെളിഞ്ഞും പലരും ” എന്തെ ജോലിയൊന്നും ആയില്ലേ…? “.ചോദിക്കുമ്പോ പൊളിഞ്ഞങ്ങ് വരും…! അല്ലേലും നാട്ടാര് മൈരന്മാർക്ക് വല്ലോരുടെയും കാര്യം തിരക്കാനാണല്ലോ ഇൻ്ററസ്റ്റ്…😤.
നീതു : അതൊക്കെ… കിട്ടൂട..! നി എന്തായാലും ട്രൈ ചെയ്യ്..!
ഞാൻ : ഇനി എപ്പൊ ജോലി കിട്ടി ലൈഫ് സെറ്റ് ആവാനാണ്…?
നീതു : കിട്ടും… വെയിറ്റ് ചെയ്യ് ..!
ഞാൻ : എന്തായി…നിൻ്റെ വാധ്യാർ ജോലിയൊക്കെ…?
നീതു : മെനക്കേടാണ്…! ജോലി കിട്ടിയോ ഇല്ലയോ…! വീട്ടിലേക്ക് കല്യാണാലോചന ഒക്കെ വരാൻ തുടങ്ങി..!😕
ഞാൻ : എന്നിട്ടോ…?
നീതു : നി ഞെട്ടിയില്ലെ…?👀
ഞാൻ : എന്തിനെ…? നിന്നെ ആരേലും കെട്ടി പോവാൻ വന്ന ഞാൻ എന്തിനാടി ഞെട്ടണത്..😅
നീതു :അല്ല…! എനിക്ക് പെട്ടെന്ന് കല്യാണം ഒക്കെ വരണു പറയുമ്പോ…!
ഞാൻ : പറയുമ്പോ..🙄
നീതു : അല്ല..! ഒരേ പ്രായം ആണല്ലോ…! അപ്പോ ചോദിക്കാല്ലോ…,അല്ല പറയാലോ..!
