ആൻ്റപ്പൻ : ആഹ്… മൈരെ…!
കടി കിട്ടിയവിടെ തടവികൊണ്ട് ആൻ്റണി നീരജിനെ നോക്കി..!
ആൻ്റപ്പൻ : ഞാനൊരു കാര്യം പറയാ…! പ്രായത്തിൻ്റേതായ പക്വത കാണിക്കാം..കേട്ടല്ലോ..! ഇതൊരു മാതിരി ചെറിയ പിള്ളാർക്ക് കോലുമുട്ടായി കിട്ടിയ പോലെ കാണിക്കല്ലെ നി..! നിനക്കത് ചേരില്ല …
അങ്ങിനെ കുറെ നേരം നീരജും ആൻ്റപ്പനും കവലയിൽ നിന്ന് തിരിഞ്ഞ് കളിച്ചു.
5 മിനിറ്റുകൾക്ക് ശേഷം..
ബസ് സ്റ്റോപ്പിൽ നിന്ന രവിയേട്ടൻ്റെ മകൻ ഞങ്ങൾടെ അടുത്തേക്ക് വന്നു.
ആൻ്റണി : നീയെന്തട പശു വാ…! പുല്ലും ചവച്ചോണ്ട് നിൽക്കാൻ..😐
ഒരു രസത്തിന് ഞാൻ വയിൽ വച്ചോണ്ടിരുന്ന പുൽനാമ്പ് ആൻ്റപ്പൻ വലിച്ച് കളഞ്ഞു..😕
ആൻ്റണി : എന്താടാ..സ്കൂളിൽ പോണില്ലേ..
ഞങ്ങടെ അടുത്തേക്ക് വന്ന മിഥുൻ്റെ അടുത്ത് ആൻ്റപ്പൻ ചോദിച്ചു.
മിഥുൻ : ബസ് ഇല്ല..! ഞാൻ വീട്ടി പോണു
ആൻ്റപ്പൻ : വീട്ടിൽ പോവാനാ..! അടുത്ത ബസ് വരും..! സ്കൂളി പോടാ..
മിഥുൻ : വേറെ ബസ് ഇല്ല..! പുണ്യാളൻ ടെസ്റ്റിനെ കേറ്റി..!
ആൻ്റപ്പൻ അവനെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു..!
ഞാൻ : പുണ്യാളനും ഇല്ലേ..!
മിഥുൻ : അത് ഒരാഴ്ച ആയി പണിക്ക് കേറ്റി..! ഞാൻ വീട്ടി പോണു..!
ഞാൻ : ഇപ്പൊ കെഎസ്ആർടിസി ഇല്ലേ..👀
ആൻ്റപ്പൻ : ആഹ്…കെഎസ്ആർടിസി ഉണ്ട് ..! നീയതിൽ പോയ മതി..!
മിഥുൻ : ഞാനൊന്നും പോണില്ല..!
മിഥുൻ ഓടാൻ തുടങ്ങിയതും ആൻ്റപ്പൻ അവൻ്റെ കയ്യിൽ പിടിച്ച് നിറുത്തി..!
ഞാൻ : ഹ..വിടടാ..! അവൻ ലീവ് ആക്കട്ടെ..
ആൻ്റപ്പൻ : അങ്ങനെ വിട്ട പറ്റില്ല..! നീയെ രവിയേട്ടനെ വിളിക്ക്..!
ഞാൻ : എന്തിന്..! ഡാ..നി പൊക്കോ..
ഞാൻ മിഥുനെ പോവാൻ വിട്ടു..! അവൻ ബാഗും തൂക്കി ഓടി..!
ആൻ്റപ്പൻ : അവനെ കരയിപ്പിക്കാ വിചരിച്ചതാ..😅
ഞാൻ : ഡേയ് സൈക്കോ..👀😱
ആൻ്റപ്പൻ : പോടാ…! നി നമ്മൾ വന്ന കാര്യം നോക്ക്..!
ഞങ്ങള് പിന്നെയും അവളെ നോക്കാൻ തിരിഞ്ഞതും അവളെ ബസ് സ്റ്റോപ്പിൽ എങ്ങും കാണുന്നില്ല..!
ഞാൻ : അവളെവിടെ👀..?
ആൻ്റപ്പൻ : എനിക്കറിയോ..! ദേ അങ്ങോട്ട് നോക്കടാ.!
വേറെ ഏതോ ചേച്ചിയോട് സംസാരിച്ച് തിരിച്ച് നടക്കാനൊരുങ്ങിയ നീതുനെ പിന്നെയും കണ്ടു..!
ആൻ്റപ്പൻ : അളിയാ..ഞാനൊരു ഐഡിയ പറയട്ടെ..?💡
ഞാൻ : എന്ത് ഐഡിയ..👀
ആൻ്റപ്പൻ : നീയവളെ സ്കൂളിൽ കൊണ്ട് വിട്..! ബൈക്ക് അല്ലെ നിൻ്റെയിൽ ഉള്ളത്..!
ഞാൻ : ഏയ്…! അത് ശരിയാവില്ല…നി വേറെന്തെലും പറ..! ഇത് മാത്രം പറ്റില്ല..!
ഞാൻ ആൻ്റപ്പനെ നോക്കി ദൈന്യമായി കെഞ്ചി.
ആൻ്റപ്പൻ : അതൊക്കെ ശെരിയാവും,ദേ ഞാൻ പറഞ്ഞ് തര അതുപോലെ ചെയ്താൽ മതി.
ഞാൻ : അത് വേണോ..?
ആൻ്റപ്പൻ : വേണം..! എടാ ഇത് സിംപിൾ ആണ് ഞാൻ പറയുന്നത് പോലെ ചെയ്താ മതി.
ഞാൻ അവനെ തന്നെ നോക്കി.
ആൻ്റപ്പൻ : നി കൂൾ ആവ്..! നി ഒന്നും നോക്കണ്ട..! അവളെ ബൈക്കിൽ കയറ്റുന്നു ,സ്കൂളിൽ കൊണ്ട് ഇറക്കി വിടുന്നു..! പോരുന്നു അത്രെ ഉള്ളു.
ആൻ്റപ്പൻ : നി വാ..! വാടാ..!
ഞാൻ : എങ്ങോട്ട്,അവള് ഈ വഴി തന്നെ അല്ല വരുക.
ഞങ്ങള് ക്ലബ്ബിൻ്റെ മുൻപിൽ തന്നെ നിന്നു..! അവള് ഞങ്ങളെ ഒന്ന് അറിയാതെ പോലും നോക്കിയില്ല.അവളും വേറെ ഏതോ ചേച്ചിയും കൂടെ എന്തൊക്കെയോ സംസാരിച്ച് നടന്ന് വന്നു.
ഞങ്ങളെ കണ്ടതും അവൾടെ കൂടെ ഉണ്ടായിരുന്ന ഏതോ ഒരു ചേച്ചി കഴിഞ്ഞ ദിവസം ഉണ്ടായ കാര്യം എടുത്തിട്ടു.
