നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 2 138അടിപൊളി 

 

 

ആൻ്റപ്പൻ : അശോകനും പറഞ്ഞിട്ടില്ല..! ആകെ ഞങ്ങൾ പറഞ്ഞത് അവൾക്ക് നിന്നെ ഒരു നോട്ടമുണ്ടെന്ന് മാത്രേ ഉള്ളൂ..!

 

 

നീരജ് : ഇപ്പൊ ഇങ്ങനെ ആയ…🤯..! ശെരി നോട്ടം ഉണ്ടല്ലോ അത് മതി ലെ 🤗

 

 

ആൻ്റപ്പൻ : അത് പോര..✋

 

 

നീരജ് : പിന്നെ എന്ത് മൈരാണ് വേണ്ടത്..🫠 ദേ ആൻ്റപ്പ കളിക്കല്ലേ..! വെറുതെ ഇരുന്ന എന്നെ ഇളക്കിവിട്ടത് നീയൊക്കെയാണ്..! ഞാൻ പറഞ്ഞില്ലാന്നെ ഉള്ളൂ എനിക്ക് ഇപ്പൊ നല്ല ഇഷ്ടമാണ്..🥲

 

 

ആൻ്റപ്പൻ : ഹും.. അപ്പോ പ്രണയം മൂത്ത് നിൽക്കുവാണല്ലേ 😌😅..! എന്തായാലും അത് പൂത്ത് തളിർക്കാൻ വരട്ടെ…✋

 

 

നീരജ് : ഇപ്പൊ എന്താടാ ഇങ്ങനെ പറയണേ..😟

 

 

ആൻ്റപ്പൻ : അയ്യേ..നീയെന്താടാ പിള്ളാരെ പോലെ കൂളാവ്..ഞാനില്ലേ കൂടെ..!

 

 

നീരജ് : ഓക്കേ ആവില്ലേ..!👀

 

 

ആൻ്റപ്പൻ : അവൾക്ക് നിന്നോട് ഒരു നോട്ടം ഉണ്ടെന്ന് ശെരിയാണ്…! പക്ഷേ അത് ഏത് രീതിയിലേ നോട്ടമാണെന്നു നമ്മളാദ്യം കണ്ടെത്തണം..!

 

 

നീരജ് : ഓ..അങ്ങനെ..! ഇനി അവളങ്ങാനും പറയോടാ താൽപ്പര്യം ഇല്ലെന്ന്…😶‍🌫

 

 

ആൻ്റപ്പൻ : അവൾടെ തന്തൻ്റെ സ്വഭാവം വച്ചിട്ട് പറയാൻ സാധ്യത ഇണ്ട്..! ഒന്നൂലേലും അവസാനം തന്തയുടെ ഗുണം കാട്ടാതെ ഇരുന്ന മതി ..

 

 

നീരജ് : 🫠

 

 

ആൻ്റപ്പൻ :നി നോക്കിക്കോ നീരജെ .അവള് നിനക്കുള്ളതാണ്…പോരെ..! നീരജെ എന്ന് വിളിച്ച നാവ് കൊണ്ട് ഏട്ടാ എന്ന് വിളിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു..😅

 

 

നീരജ് : 😌

 

 

ആൻ്റപ്പൻ : എന്താടാ.. നാണാ..!

 

 

നീരജ് : 😁

 

 

ആൻ്റപ്പൻ : ഇനി എനിക്ക് പറയാനുള്ളത് എന്താ വച്ചാലേ..! നി കുറച്ച് ആക്ടീവ് ആയി നിക്ക് ടാ..! സംഗതി നിനക്ക് ഈ ശരീരം ഒക്കെ ഉണ്ടേലും ഇത്തരം കാര്യത്തിൽ നി പിള്ളാരെ പോലെയാണ്..! നി കുറച്ച് പക്വത കാട്ട്ട്ടാ എന്നെ പോലെ…😎

 

 

നീരജ് : ഇതാണോ നിൻ്റെ പക്വത..!😅

 

 

കയ്യിൽ മുണ്ട് പൊക്കി കാട്ടി കൊണ്ട് നീരജ് പറഞ്ഞു..! അപ്പോഴാണ് ആൻ്റപ്പനും തൻ്റെ മുണ്ട് നോക്കിയത്..! മുണ്ടഴിഞ്ഞ് റോഡിൽ വീണ കാര്യം അവൻ പോലും അറിഞ്ഞിട്ടില്ലായിരുന്നു..!

 

 

ആൻ്റപ്പൻ : കുറച്ച് പക്വത വേണേൽ കുറയ്ക്കാം .. 🫣

 

 

തൻ്റെ ജാള്യത മറച്ച് വെച്ച് കൊണ്ട് ആൻ്റപ്പൻ മുണ്ട് വാങ്ങി ഉടുത്തു.

 

 

ആൻ്റപ്പൻ : ആ..അപ്പോ നമ്മളെവിടെയാ പറഞ്ഞ് നിറുത്തിയത്..!

 

 

നീരജ് : പക്വത..! അതെ ഞാനൊരു കാര്യം പറയട്ടെ ..! ഞാൻ എന്താടാ ഒന്നും അറിയാത്ത പൊട്ടനാ..!

 

 

ആൻ്റപ്പൻ : എന്തെ..👀

 

 

നീരജ് : അല്ലാ,നിൻ്റെ ഒപ്പം നടക്കുമ്പോ എനിക്ക് അങ്ങനെ ഒക്കെ തോന്നി തുടങ്ങി

 

 

ആൻ്റപ്പൻ : പ്രണയം വൃദ്ധനെ പോലും പതിനേഴ് കാരനാക്കും എന്നാണല്ലോ.

 

 

നീരജ് : അതിനെ…?

 

 

ആൻ്റണി : അപ്പോ ഇത്തിരി പൊട്ടത്തരങ്ങളും ആവാം..! അങ്ങനെയുള്ള പിള്ളരോടാണ് പെൺപിള്ളാർക്കും താൽപര്യം..! നീയിനി തൊട്ട് പൂക്കിയാണ് ,വെറും പൂക്കിയല്ല ,

 

നീരജ് പൂക്കി..🎀😅

നീരജ് : പൂക്കി നിൻ്റെ തന്ത..! മര്യാദയ്ക്ക് നിനക്കെന്നെ ഹെൽപ്പ് ചെയ്യാൻ പറ്റോ ഇല്ലയോ..😤

 

 

ആൻ്റപ്പൻ : ഇത് ഒരു വട്ടം പറഞ്ഞതല്ലേ…കൂടെ ഉണ്ടാവുംന്ന്..

 

 

നീരജ് : അതൊന്നും കൂടി ചോദിച്ചുന്നെ ഉള്ളൂ..🤗

 

 

 

>>>8:09

 

 

നീരജ് : എന്താ… മൈരെ

 

നീരജ് വണ്ടി ഒതുക്കിക്കൊണ്ട് ആൻ്റപ്പനോടായി ചോദിച്ചു.

 

ആൻ്റപ്പൻ : ദേ..അങ്ങോട്ടേക്കൊന്നു നോക്കിയേ…😌

 

കവലയിലെ ബസ്സ് സ്റ്റോപ്പിലേക്ക് കൈ ചൂണ്ടി ക്കൊണ്ട് ആൻ്റപ്പൻ പറഞ്ഞു. പണിപ്പോകുന്നവരും സ്കൂളിൽ പോകുന്ന കുട്ടികളുമടക്കം ചുരുക്കം ചിലർ ബസ്സ് കാത്ത് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു.

 

 

നീരജ് : പിള്ളാര് ബസ്സ് കയറണത് കാണാനാണോ മലരേ ഉറക്കും മാറുന്നതിന് മുമ്പെ വിളിച്ച് വരുത്തിയത്..😡

Leave a Reply

Your email address will not be published. Required fields are marked *