ആൻ്റപ്പൻ : അടിച്ചതിൻ്റെ കെട്ടിറങ്ങിയപ്പോ ഇന്നലെ പറഞ്ഞ കാര്യമൊക്കെ മറന്ന..😤
നീരജ് : അതിനെ ഞാനിന്നലെ ഒന്നും പറഞ്ഞില്ലല്ലോ..👀
ആൻ്റപ്പൻ : അപ്പോ ഇന്നലത്തെ കാര്യം ഒട്ടും നിനക്ക് ഓർമയില്ലേ..😟
നീരജ് : നിനക്കെന്ത്…വയ്യേ..🤨
ആൻ്റപ്പൻ : എനിക്കല്ല നിനക്കാണ് വയ്യാത്തത്..! ഇന്നലെ നീയല്ലേ എൻ്റെ കൈ തിരിച്ച് പിടിച്ച് നീതുൻ്റെ കാര്യത്തിന് കൂടെ നിക്കണം പറഞ്ഞത്..!
നീരജ് : അതായിരുന്ന ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു…🙈
ആൻ്റപ്പൻ : ഹാവു..അതോർമ്മയുണ്ടെല്ലോ..!
നീരജ് : ഹമ്മ്…😁🤗
നീരജ് ചിരിച്ചു കൊണ്ട് ആൻ്റപ്പനെ നോക്കി..!
നീരജ് : അല്ലളിയ..അത് ചോദിക്കാൻ വേണ്ടിയാണോ ഈ രാവിലെ തന്നെ എന്നെ വിളിച്ച് വരുത്തിയത്.ഇത് നിനക്കൊന്ന് വിളിച്ച് ചോദിച്ചാൽ പോരായിരുന്നോ..!
ആൻ്റപ്പൻ : ഇനി തൊട്ട് ഞാൻ പറയും നി ചെയ്യും..✋
നീരജ് : ഉത്തരവ് പോലെ…😁
ആൻ്റപ്പൻ : ഇനി തൊട്ട് നിയവളുടെ പിന്നാലെ ഉണ്ടാവണം..
നീരജ് : ഈ പിന്നാലെ നടക്കാ പറയുമ്പോ…🫠
ആൻ്റപ്പൻ : എന്ന ശെരി..നി പിന്നാലെ നടക്കണ്ടാ..😤
നീരജ് : 😃
ആൻ്റപ്പൻ : ഞാൻ നടന്നോളം…! എന്നിട്ടവസാനം ഞാൻ തന്നെ അവളെ കെട്ടിക്കോള എന്താ അത് മതിയ..😡
നീരജ് : 🙂
ആൻ്റപ്പൻ : അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ.. നിനക്കിതിനെ കുറിച്ചൊരു ധാരണയും ഇല്ലാലേ..കഷ്ടം…😤
നീരജ് : എന്നാലും പിന്നാലെ നടക്കാ പറയുമ്പോ..
ആൻ്റപ്പൻ : ഇവനിത്..! എൻ്റെ പൊന്നു മൈരെ ഇരുപത്തിനാല് മണിക്കൂറും അവൾടെ പിന്നാലെ മണപ്പിച്ച് നടക്കണമെന്നല്ല..😤 നി പിന്നാലെ നടക്കിണ്ടെന്ന് അവൾക്ക് മനസിലായാൽ മതി.അങ്ങനെ മനസിലായ നിങ്ങടെ പ്രണയം പൂത്തുലയും, പൊട്ടി വിടരും..ഇതൊക്കെ ഒരു ഫീൽ അല്ലളിയ..! നോക്കടാ നോക്ക് ദേ എൻ്റെ രോമം വരെ എഴുന്നേറ്റു..!
ആൻ്റപ്പൻ തനിക്കുണ്ടായ രോമാഞ്ചം നീരജിനെ കാണിച്ചു കൊടുത്തു.
ആൻ്റപ്പൻ : എന്തളിയ.. നിനക്കാ ഫീല് കിട്ടിയില്ലേ..!👀
നീരജ് : സംഗതി കേൾക്കുമ്പോ കൊള്ളാം ഒന്ന് ചാർജായി വരിണ്ട് .! പക്ഷേ ഇതൊക്കെ നടക്കോ..!🙂
ആൻ്റപ്പൻ : നടക്കും…ഇതേ നിൻ്റെ പ്ലാൻ അല്ല ആൻ്റണിയുടെ പ്ലാനാ…🤗
നീരജ് : അത് തന്നെയാ എൻ്റെ പേടിയും..😅
ആൻ്റപ്പൻ : നി മാറ്…ഞാൻ പോണ്…! നിനക്കൊന്നും പ്രേമവും കല്യാണവുമൊന്നും പറഞ്ഞിട്ടില്ല..! നീയേ ഈ മസിലും പെരുപ്പിച്ച് നടന്നോ..! എന്നിട്ട് അവസാനം അവൾടെ കല്യാണത്തിന് ബോഡിഗാർഡ് ആയി നടന്നോ…ശവം..😤😡
നീരജിനെ പ്രാകിക്കൊണ്ട് ആൻ്റപ്പൻ ബൈക്ക് തിരിച്ചു.ചാവി തിരിച്ച്, കിക്കർ അടിച്ചുകൊണ്ടിരുന്നു..!
നീരജ് : അങ്ങനെ വല്ലതും നടന്ന അന്ന് നിൻ്റെ അടിയന്തരമാണ്..!😈
ആൻ്റപ്പൻ : 🙂👀
നീരജിൻ്റെ ഭീഷണി കേട്ടതും അൻ്റപ്പൻ്റെ മനസ്സൊന്നു പാളി..! അതിൻ്റെ ഫലമായി കിക്കറടിച്ചു കൊണ്ടിരുന്ന കാല് വഴുതി കണംകാല് കിക്കറിൽ ഇടിച്ചു…😖
ആൻ്റപ്പൻ : ദേ…അവള്..അവള് നോക്ക്
ആൻ്റപ്പൻ ബസ് സ്റ്റോപ്പിലേക്ക് കൈചൂണ്ടിക്കൊണ്ട് നീരാജിനോടായി പറഞ്ഞു.
നീരജ് : നി എന്നെ കൂടി പേടിപ്പിക്കുന്നതെന്തിനാ മൈരെ 😤
ആൻ്റപ്പൻ : അത് വിട്..! വാ അങ്ങോട്ടേക്ക് പോവ..
നീരജ് : എന്തിനെ..ഇവിടെ നിന്നാ മതി.
ആൻ്റപ്പൻ : അയ്യേ..അളിയാ നിനക്ക് പേടിയാ 😂
നീരജ് : ഞാൻ പറഞ്ഞില്ലേ…ഇനി നീതുനെയും കൊണ്ടെ ഒരു മടക്കമുള്ളു..! ഞാൻ ശെരിക്കും പ്രണയത്തിലായി മച്ചാ..
ആൻ്റപ്പൻ്റെ പിന്നിൽ മറഞ്ഞ് നിന്ന് കൊണ്ട് നീരജ് അവൻ്റെ തോളത്ത് കടിച്ചു.
