അശോകൻ : അതിനൊന്നുമില്ലേ…! അമ്പലത്തിൽ കയറി അന്യമതസ്ഥൻ മതാചാരത്തെ വ്രണപ്പെടുത്തി എന്നാണ് കേസ്…!
ഞാൻ : ആര് വ്രണപ്പെടുത്തീന്നു…?
അശോകൻ : വേറെയാര് ആൻ്റപ്പൻ…😌
“ഡാ… നീരജെ നീയിതെങ്ങോട്ടാ…” പിന്നിൽ നിന്നുമുള്ള അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ നീരജ് ബൈക്ക് മുന്നോട്ടെടുത്തു…!
.
.
.
.
നീരജ് : എന്താടാ…?
അശോകൻ : ആൻ്റപ്പൻ…!
നീരജ് : ആൻ്റപ്പൻ
അശോകൻ : ആൻ്റപ്പൻ അടിമാലിക്കുള്ള വണ്ടി കയറി…🙂
നീരജ് : എന്തിനെ…👀
അശോകൻ : നൈസ് ആയി സ്കൂട്ടയതാണോ…എന്നൊരു സംശയം…😐
നീരജ് : പോടാ…നിക്ക് ഞാനവനെ ഒന്ന് വിളിച്ച് നോക്കട്ടെ…
” നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന വ്യക്തി ഇപ്പോൾ പരിതിക്ക് പുറത്താണ്…ദയവായി അൽപ്പസമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക…”
അശോകൻ : പരിതിക്ക് പുറത്താണന്നല്ലേ…?
നീരജ് : ഹും…
അശോകൻ : ഞാൻ വിളിച്ചപ്പോഴും ഇതന്നെ അവസ്ഥ..! ഇന്നലത്തെ അടിയുടെ കാര്യം അവൻ്റെ വീട്ടിലറിഞ്ഞു..അവനും അപ്പനും ഇന്നലെ വഴക്കായി പറഞ്ഞു…!
നീരജ് : ആര്…?
അശോകൻ : വേറെയാര്…അവൻ്റെ പെങ്ങള്..! കാലത്ത് പള്ളി പോവുമ്പോ കണ്ടപ്പോ പറഞ്ഞതാണ്…! അവളന്നെയാണ് പറഞ്ഞത് ആൻ്റപ്പൻ അടിമാലിക്ക് പോയീന്ന് ..
നീരജ് : അപ്പോ അവൻ ശെരിക്കും നാട് വിട്ടോ…👀
അശോകൻ : അപ്പോ മുതലാളിക്ക് ഇത്ര നേരം പറഞ്ഞതൊന്നും മനസ്സിലായില്ലേ 😤
” ആ കള്ള പന്നി നാട് വിട്ടാ…” പെട്ടന്നായിരുന്നു അതും ചോദിച്ച് കൊണ്ട് രവിയേട്ടൻ കയറി വന്നത്…!
നീരജ് : ഹും…
രവി : മയിരൻ…എൻ്റെ കയ്യീന്ന് പൈസ വാങ്ങിയിട്ടാ കഴിഞ്ഞ ദിവസം പണി നിറുത്തിയത് തന്നെ…! നി അവൻ്റെ ഫോണിലേക്ക് വിളിച്ച് നോക്കിയാ..
അശോകൻ : പരിതിക്ക് പുറത്താ…
രവി : 🙂
അശോകൻ : വകയിലെ ഏതോ മാമൻ മലരൻ ഇന്നലത്തെ കാര്യം വീട്ടിലേക്ക് വിളിച്ച് പറഞ്ഞു…! രാത്രി എന്നെ ആ തള്ള കിടത്തി ഉറക്കിയിട്ടില്ല…! പോരാണ്ട് വെള്ളം അടിച്ച് പരുപാടി അലംഭാക്കി പറഞ്ഞിട്ട് വേറെ വകയിലും..
രവി : എന്തോ… രാധ അറിഞ്ഞിട്ടില്ല…!😤
അശോകൻ : അറിഞ്ഞോളും…!
രവി : നിൻ്റെ വീട്ടിൽ എങ്ങനെയാ..അറിഞ്ഞ🙄
” ഇത് വരെ ഇല്ല…” നീരജ് ചുമല് കൂച്ചി കൊണ്ട് പറഞ്ഞു..!
അശോകൻ : കേസ് ആവുന്ന പറയണേ…!
നീരജ് : ആര്…?
അശോകൻ : അല്ല …ആവേണ്ടതാണ്…! അവസാനം പിടിച്ച് മാറ്റിയപ്പൊ മോൻ കുതറി കൊണ്ട് ആരെയോ തല്ലിയില്ലേ…?
നീരജ് : തല്ലിയോ…🤨
അശോകൻ : ദേ…എന്നെ കൊണ്ട് പറയിപ്പിക്കണ്ട..നി ..! ഇന്നലെ തല്ലിയതെ എൻഎസ്എസ് കൺവീനർ കൃഷ്ണേട്ടനെയാണ്..!
നീരജ് : വൗ…അല്ലേലും എനിക്ക് ആ എൻഎസ്എസ് മൈരനെ കണ്ടാലേ കലിയാണ്…! ഒന്ന് കൊടുക്കാൻ പറ്റിയത് നന്നായി..😁
അശോകൻ : ആന കാര്യം പറയുമ്പോ ചേന കാര്യം പറയല്ലേ നി…! കേസ് ആവാൻ തൊണ്ണൂറു ശതമാനവും സാധ്യത ഉണ്ട്..!
അത്രയും പറഞ്ഞ് കൊണ്ട് അശോകനും നീരജും രവിയേട്ടനേ നോക്കി…!
രവി : 😳 എന്താടാ…?
അശോകൻ : രാധ ചേച്ചിൻ്റെ കയ്യീന്ന് പെട കൊള്ളണ്ടെങ്കിൽ…ഞാൻ പറയണ പോലെ ചെയ്യോ..?👀
രവി : പറ…🙂
നീരജ് : അപ്പോ പേടി ഉണ്ട്…😆
രവി : നിന്നെപ്പോലെ ഒന്നും അല്ല എൻ്റെ കാര്യം.. ഞാനേ രണ്ട് പിള്ളാരുടെ തന്തയാ …
അശോകൻ : അതിന്…
രവി : അതിന് ഒന്നൂലാ പറയായിരുന്നു…😌നീയെ കളിക്കാണ്ട് എന്താ ചെയ്യണ്ടത് പറ…!
അശോകൻ : നിങ്ങടെ ചങ്ക് അല്ലെ… ആ പ്രഭാകരെട്ടൻ..പുള്ളി വിചാരിച്ച കേസും കൂട്ടവുമൊന്നുമില്ലാതെ കാര്യം സോൾവ് ആക്കാൻ പറ്റും…!
