നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 2 138അടിപൊളി 

 

 

വീണിടത്ത് നിന്നും ഉരുണ്ടെഴുന്നേറ്റു കൊണ്ട് ഞാൻ അഴിഞ്ഞവീണ കാവി മുണ്ട് മടക്കി കുത്തി…! അശോകൻ ഒരുത്തനെ ബൈക്കിൻ്റെ സീറ്റിൽ കിടത്തി അടിക്കുന്നു…! അശോകൻ്റെ കഴുത്തിനെ വട്ടം പിടിച്ച് കൊണ്ട് ഒരുത്തൻ പിന്നിലേക്ക് വലിച്ചു…! അവൻ്റെ മുതുകത്തേക്ക് ഞാൻ ചാടി ചവിട്ടിയതും…! അവൻ അടുത്ത് നിറുത്തിയിരുന്ന പൾസറിൻ്റെ മേലേക്ക് വീണതും ചവിട്ട് കൊണ്ടവനും പൾസറും നിലത്തേക്ക് മറിഞ്ഞ് വീണു…! അപ്പോഴേക്കും ഒരു രണ്ട് മൂന്ന് പേര് കൂടി ഓടി വന്നെന്നെ പൊതിഞ്ഞു…! കൈ മടക്കി തലങ്ങും വിലങ്ങുമായി വീശി…! ഒറ്റ കാലിൽ കറങ്ങി തിരിഞ്ഞ് കൊണ്ട് എതിരെ വന്നവൻ്റെ മുഖം നോക്കി കൈ മുട്ട് മടക്കി രണ്ട് ഇടി വച്ച് കൊടുത്തു…! അവൻ്റെ മൂക്കിൽ നിന്ന് ചോര ഒഴുകിയിറങ്ങി…! ഒപ്പം കൈ പത്തി വിടർത്തി രണ്ട് ചെവിക്ക് സൈഡിലെക്കും ഒപ്പം ഒരറ്റ അടി…! അവൻ തല കറങ്ങി കൊണ്ട് നിലത്തേക്ക് വീണു…!

 

ഏറെ കുറെ അടി അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നില്കുന്ന സമയത്താണ് കമ്മിറ്റിക്കാർ ഓടി കൂടി ഞങ്ങളെ പിടിച്ച് മാറ്റിയത് …!

 

 

പിടിച്ച് മാറ്റുന്നതിനിടയിലും ദേഷ്യത്തോടെ ഞാൻ കിടന്ന് അലറി വിളിച്ചു…!

 

 

 

>>>8:28

 

 

ഉറക്കമുണർന്നപ്പോൾ ശരീരമാസകലം നല്ലപോലെ വേദന ഉണ്ടായിരുന്നു…! അപ്പോഴാണ് ഇന്നലെ നടന്ന അടിയുടെ കാര്യം ഓർമ്മ വന്നത്…🙃..!അപ്പോഴാണ് അമ്മ അങ്ങോട്ടേക്ക് വന്നത്…! അമ്മയെ കണ്ടപ്പോ ഉണക്കമീൻ കട്ട പൂച്ചയെ പോലെ ഞാനൊന്ന് പരുങ്ങി..!

 

 

അമ്മ : എന്താടാ ഇങ്ങനെ നോക്കണേ…! നിനക്ക് പണിക്കൊന്നും പോണ്ടെ…?

 

 

പ്രതേകിച്ചു ഞാനൊന്നും മിണ്ടിയില്ല…!

 

 

അമ്മ : ഡാ…നീരജെ…👀

 

പെട്ടെന്നുള്ള അമ്മയുടെ വിളിയിൽ ഞാനാകെ ഞെട്ടിപ്പോയി…!

 

 

ഞാൻ : എന്താ…?

 

 

അമ്മ : നി ഞാൻ പറയണത് വല്ലതും കേൾക്കിണ്ട…😤

 

 

ഞാൻ : അമ്മയെന്താ പറഞ്ഞത്…!🫩

 

 

അമ്മ : ഈ മുണ്ടിലങ്ങനെയാ ചളി ആയത്…?

 

 

ഇന്നലെ ഉടുത്ത കാവി മുണ്ടും ഉയർത്തിപ്പിടിച്ച് കൊണ്ട് അമ്മ ചോദിച്ചു..! അപ്പോഴാണ് അതിൻ്റെ നിറം ഞാൻ ശ്രദ്ധിച്ചത്..! കറക്ട് ചന്തി വരുന്ന ഭാഗത്ത് വൃത്താകൃതിയിൽ ചളി പറ്റിയിട്ടുണ്ടായിരുന്നു…!

 

 

അമ്മ : ഞാനവിടെ അലക്കി തേച്ച് തരണത് കൊണ്ടാണ് നിനക്കൊക്കെ ഇത്ര എളുപ്പം…! ഈ മുണ്ടെ പൊന്ന് മോൻ തന്ന താൻ അലക്കിയാ മതി..!

 

 

ഞാൻ :🤕

 

അമ്മ : എന്തെ നിനക്കൊന്നും പറയാനില്ലെ…?

 

 

ഞാൻ : ഒന്ന് പോയി തരോ…! രാവിലെ തന്നെ പ്രാന്താക്കാണ്ട് 😡🫩

 

രാവിലെ തന്നെയുള്ള അമ്മയുടെ കുത്തി കുത്തി യുള്ള വർത്തമാനം കേട്ട് എനിക്കാകെ പൊളിഞ്ഞു വന്നു…! അല്ലേലും അമ്മമരോട് എതിർത്ത് സംസാരിക്കാൻ എളുപ്പം ആണല്ലോ..

 

അമ്മ : 😤

 

എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട് അമ്മ റൂമിനെ വെളിയിലേക്ക് പോയി…!

 

 

അപ്പോഴാണ് തലയാണയുടെ അടിയിൽ നിന്നും ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ടത്…! തലയാണ മാറ്റി ഫോൺ എടുത്തപ്പോൾ ഡിസ്‌പ്ലയിൽ അശോകൻ എന്ന് എഴുതി കാണിച്ചു…! കോൾ അറ്റൻ്റ് ചെയ്തുകൊണ്ട് ഞാൻ സംസാരിച്ചു..!

 

 

ഞാൻ : പറയടാ…🙃

 

 

അശോകൻ : വീട്ടിലാണാ…? അതോ

 

 

ഞാൻ : അതോ..?🙄

 

 

അശോകൻ : വീട്ടിലിണ്ടോ അതോ കവലയിലാണോ അറിയാൻ വേണ്ടി ചോദിച്ചതാണ്…🤥

 

 

ഞാൻ : വിളിച്ച കാര്യം പറ…🙂

 

 

അശോകൻ : അളിയാ…ഇന്നലെ ഉണ്ടായ അടി ഇന്ന് ഉണ്ടാവാൻ സാധ്യത ഉണ്ട്…🥲

 

 

ഞാൻ : എന്താന്ന്…👀

 

 

അശോകൻ : ഇന്നലെ നമ്മള് തല്ലി വിട്ടത്… ആ സുകുമാരൻ്റെ പിള്ളാരെ ആണ്…?

 

 

ഞാൻ : ഏത് സുകുമാരൻ…?🙄

 

 

അശോകൻ : എടാ… ആ പാർട്ടിക്കാരൻ പുണ്ട ഇല്ലേ…! കഴിഞ്ഞ ഇല്ലക്ഷനിൽ തൊറ്റില്ലേ,മറ്റെ പഞ്ചായത്തിലെ..!

 

 

ഞാൻ : അതിന്…?

 

 

Leave a Reply

Your email address will not be published. Required fields are marked *