പുള്ളിക്കാരൻ വന്ന് ഓരോ തെങ്ങ് വീതം കയറാൻ തുടങ്ങി..! കിച്ചു ചുവട്ടിൽ നിന്നും അതൊക്കെ നോക്കി നിന്നു..!
അപ്പോഴാണ് തേങ്ങയിടുന്നത് നോക്കാൻ ശോഭമ്മയും ബിന്ദു ചേച്ചിയും സംസാരിച്ചു കൊണ്ട് അങ്ങോട്ട് വന്നത്..! ആ നേരം കിച്ചു കിടന്ന് മെയിൻ മേസ്തിരി കളിക്കുവായിരുന്നു..! ശോഭമ്മയെയും ബിന്ദു ചേച്ചിയെയും കണ്ടപ്പോ കിച്ചു ഒന്ന് പരുങ്ങി നീരജിൻ്റെ പിന്നിലേക്ക് നിന്നു..!
നീരജ് : എന്താടാ…?👀
കിച്ചു : നിങ്ങടെ മൊതലാളി വരണു..😐
ശോഭമ്മയും ബിന്ദു ചേച്ചിയും വരുന്ന ഭാഗത്തേക്ക് കണ്ണ് കൊണ്ട് ആംഗ്യം കാട്ടി കിച്ചു പറഞ്ഞു..!
നീരജ് : അതിനിപ്പോ എന്താ..😅
കിച്ചു : അതിനെ ഒന്നൂലെ..🙂
നീരജ് എന്തോ തിരയുന്നതുപോലെ കിച്ചുവിൻ്റെ ചുറ്റും നോക്കി
കിച്ചു : എന്താണ്ണാ..👀
നീരജ് : അല്ല ഇനി നി ഞാൻ അറിയാതെ വല്ലതും തൂക്കിയൊ നോക്കിയതാണ്..!😅
കിച്ചു : ഇത്തിരി കാശിൻ്റെ കുറവേ ഉള്ളൂ വല്ലവൻ്റെയും മുതല് കട്ട് ജീവിക്കണ്ട അവസ്ഥയൊന്നും ഞങ്ങൾക്കില്ല..😤
നീരജ് : എന്നിട്ടാണൊ മൈരാ അന്ന് നീയും ജിത്തുവും കൂടി വല്ലവൻ്റെയും വാഴ കുല വെട്ടി കടയിൽ കൊണ്ട് പോയി കൊടുത്തത്..!😌
കിച്ചു : അത്…പിന്നെ..! ഉള്ളവൻ ഇല്ലാത്തവന്നെ കൊടുക്കണം എന്നാണല്ലോ..ദൈവം പറഞ്ഞിരിക്കുന്നത്..😌
നീരജ് : അത് സ്വന്തം കയ്യിൽ ഉണ്ടെങ്കിൽ കൊടുക്കാനാണ് പറഞ്ഞിരിക്കുന്നത്..!അന്യൻ്റെ മുതൽ ആഗ്രഹിക്കാൻ പാടില്ലന്നും ദൈവം പറഞ്ഞിട്ടുണ്ട്..!
കിച്ചു : ദൈവത്തിന് അങ്ങനെയൊക്കെ പറയാ..! ഇവിടെ ആവശ്യക്കാർ ഉണ്ടാകുമ്പോ എങ്ങിനെയാ കൊടുക്കാതിരിക്കുക..! അപ്പൊ നമ്മൾ അധികം ഉള്ളിടത്ത് നിന്നും കുറച്ച് എടുത്ത് ഇല്ലാത്തവനെ കൊടുക്കും..! കൊടുക്കുന്നവനും വാങ്ങുന്നവനും തിന്നുന്നതവനും ഹാപ്പി..🤗
നീരജ് : നിനക്ക് രാഷ്ട്രീയത്തിലേക്ക് ഒന്ന് ഇറങ്ങിക്കൂടെ..!😅🤗
ബിന്ദു ചേച്ചിയും ശോഭമ്മയും അവരുടെ അടുത്തെത്തി..!
ബിന്ദു : ഇവനേതാ…?👀
ബിന്ദു ചേച്ചി നീരജിന് കേൾക്കാൻ പാകത്തിന് ഒച്ചയിൽ ചോദിച്ചു..!
നീരജ് : ആ ഇവനെ മനസിലായില്ലേ..! ഇവനാണ് ഈ തേങ്ങ മുഴുവൻ ഇടാനുള്ള കോൺട്രാക്ട് ഏറ്റത്..😂
നീരജ് കിച്ചുവിൻ്റെ തോളിൽ കയ്യിട്ട് കൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു..! ഒപ്പം ബിന്ദുചേച്ചിയും ശോഭമ്മയും ചിരിച്ചു..! കിച്ചു ആകെ ചൂളി പോയി..! അപ്പോഴാണ് ലീലയും അച്ചുവും അങ്ങോട്ടേക്ക് വന്നത്..! അച്ചു ഇപ്പൊ ചേരി മാറിയത് പോലെയാണ്..! ഇപ്പൊ അവൾ , ആ ലീലയാണ് കൂട്ട്..! എന്ത് ചെയ്യാനാ സം വുമൺ തിങ്ങ്സ്..
അച്ചു വന്നപാടെ കിച്ചുവിന് ചൊറിയാൻ തുടങ്ങി..!
അച്ചു : ഹലോ…ഭായ്…✋
അച്ചു ഉറക്കെ വിളിച്ച് കൊണ്ട് കിച്ചുവിന് നോക്കി..! കിച്ചു പിന്നെയും എന്നെ നോക്കി..
നീരജ് : 😹
കിച്ചുവിന് അച്ചുവിൻ്റെ സംസാരം വന്നപ്പോ തൊട്ടേ പിടിക്കുന്നില്ല എന്നത് അവൻ്റെ മുഖത്ത് നിന്ന് വായിച്ചറിഞ്ഞ കാര്യമാണ്..!
കിച്ചു : അതേ ഞാൻ ..ബംഗാളി അല്ല മലയാളി ആണ്..😼
കിച്ചു പല്ല് കടിച്ചു കൊണ്ട് അച്ചു കേൾക്കാൻ പാകത്തിന് പറഞ്ഞു..! ഇതെങ്ങാനും വീടിന് പുറത്ത് വച്ച് വേറെ ആരേലും ആണ് വിളിച്ചതെങ്കിൽ ഉറപ്പായും അവനവരെ വലിച്ച് കീറിയേനെ…
ശോഭമ്മ : ഡാ…അമ്മ അവിടെ ഒറ്റയ്ക്കാ..! നീയൊന്ന് ഇങ്ങോട്ട് കൊണ്ട് വരൊ..!🤗
നീരജ് : എന്തിനാണ് അവിടെ ഇരുന്നോട്ടെ..! ഇതിപ്പോ കഴിഞ്ഞ എല്ലാരും അങ്ങോട്ട് അല്ലെ പോണത്..
ശോഭമ്മ : ഒന്ന് കൊണ്ട് വാടാ..! അത് വരെ അമ്മ അവിടെ ഇരിക്കണ്ടേ..
നീരജ് : ഡാ..ഇപ്പൊ വരാ..!
