നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-6 28അടിപൊളി 

 

നീരജ് : ഞാൻ ഇന്ന് ഭയങ്കര ഹാപ്പിയാണ് കല്ലു ..! എന്താ ചോദിക്ക്..! എൻ്റെ ജീവിതത്തിൽ ആദ്യായിട്ടാണ് ഞാൻ പ്രേമിച്ച ഒരു പെൺകുട്ടി എന്നെ തിരിച്ച് ഇഷ്ടപ്പെടുന്നത്..☺️

 

 

നീരജ് എവിടെയൊക്കെയോ തന്നെ തന്നെ മറക്കുന്നതായി അവനെ തോന്നി..!

 

 

മുത്തശ്ശി : ഞാൻ ആദ്യം കരുതിയെ..നി ആ കുട്ടിയുടെ പിന്നാലെയുള്ള നടത്തം നിർത്തിന്നാ..

 

 

നീരജ് : ഞാൻ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞൊ ൻ്റെ കല്ലു..😄

 

 

മുത്തശ്ശി : കുറുമ്പ് ഇത്തിരി കൂടുണ്ട് നെനക്ക്..അടി..😅

 

 

നീരജ് : 😅😅

 

 

മുത്തശ്ശി : ആ കുട്ടിയെ കരയിക്കരുത്ട്ടോ …പാവാത്..!

 

 

നീരജ് : ഞാൻ അവളെ കരയിക്കോ..🙂

 

 

 

 

>>> 10:30

 

 

നീരജ് : ഹലോ എവട്രാ..നി..!

 

 

തേങ്ങയിടാൻ ആളെ കൊണ്ട് വരാമെന്ന് ഏറ്റ കിച്ചുവിനെ കാണാതെ നീരജ് വിളിച്ചു..!

 

 

കിച്ചു : അണ്ണാ ദാ…ഗേറ്റിൻ്റെ അടുത്ത് എത്തി..! ലോക്ക് ആണ് തോന്നുന്നു..!

 

 

നീരജ് : ആ ഞാനിതാ വരുന്നു..!

 

 

നീരജ് ഒരു ബനിയനും എടുത്തിട്ട് കോട്ടേഴ്സിന് പുറത്തെത്തി..! ശേഷം വേഗം പോയി ഗേറ്റ് തുറന്നു..! ഗേറ്റ് തുറന്നതും ബാലമണിക്ക് മുൻപിൽ പ്രത്യക്ഷനായ ശ്രീകൃഷ്ണന് പോലെ ചിരിച്ചുകൊണ്ട് കിച്ചു നിൽക്കുന്നു..! കിച്ചുവിനെ കണ്ട ശേഷം നീരജ് ചുറ്റും നോക്കി..!

 

 

നീരജ് : 👀

 

 

കിച്ചു : അണ്ണൻ ഇതെന്താ നോക്കണേ..?

 

നീരജിൻ്റെ നോട്ടം കണ്ട് കിച്ചു ചോദിച്ചു..!

 

 

നീരജ് : അല്ലടാ തെങ്ങ് കേറാനുള്ള ആളെവിടെ..?

 

 

വേറെ ആരെയും കാണാത്തത് കൊണ്ട് നീരജ് കിച്ചുവിനോടായി ചോദിച്ചു..!

 

 

കിച്ചു : ദേ അണ്ണൻ്റെ മുൻപിൽ നിൽക്കുന്നു..😁

 

കിച്ചു പ്രേതക രീതിയിൽ കൈ കൊണ്ട് ആക്ഷൻ കാണിച്ചു..!

 

 

നീരജ് : നി..നീയാ..😳

 

 

നീരജ് കിച്ചുവാണ് തേങ്ങയിടാൻ വന്നതെന്ന് കണ്ട് അവനോട് ചോദിച്ചു..!

 

 

കിച്ചു : ആ…ഞാൻ തന്നെ..😼

 

 

നീരജ് : എന്നാലും നി..?എടാ ഇത് നിന്നെ കൊണ്ട് പറ്റോ..👀

 

 

കിച്ചു : അണ്ണനെ തേങ്ങ ഇട്ടാ പോരെ..! അത്യാവശ്യം വൃത്തിക്ക് ഞാൻ തെങ്ങ് കേറും ..! പിന്നെന്താ പ്രശ്നം..

 

 

നീരജ് : എനിക്കെന്ത് പ്രശ്നം ..നി കേറുമെങ്കിൽ കേറിക്കോ..!

 

 

നീരജും കിച്ചുവും റോഡിൽ നിന്നും അകത്തേക്ക് കയറി..! നീരജ് ഗേറ്റ് അടച്ചിട്ടു..!

 

 

കിച്ചു : അമ്പോ …പുറത്ത് നിന്ന് കണ്ടിട്ടുണ്ടെങ്കിലും ആദ്യയിട്ടാ ഇതിൻ്റെ അകത്തൊക്കെ കേറുന്നത്..! കൊള്ളാലോ സെറ്റ് അപ്പ്..

 

 

വീടിന് പുറത്ത് നിന്നും അതിൻ്റെ ചന്തം ആസ്വദിച്ച് കൊണ്ട് കിച്ചു പറഞ്ഞു..!

 

 

നീരജ് : നി വീട് വാങ്ങാൻ വന്നതല്ലല്ലോ..തേങ്ങയിടാൻ വന്നതല്ലേ..! അപ്പൊ മോൻ ആ പണി ചെയ്യ് ഇല്ലേ നമ്മൾ രണ്ടാളും നല്ല രീതിക്ക് ചീത്ത കേൾക്കും..😤

 

 

നീരജ് കിച്ചുവിനും കൂട്ടി വീടിൻ്റെ പുറകു വശത്തേക്ക് നടന്നു..!

 

 

ആ സമയത്ത് ഇന്നലെ മുറിച്ച ചക്കയുടെ ബാലൻസ് തിന്നുവായിരുന്നു അച്ചു അപ്പോൾ..!

 

 

അച്ചു : ഹലോ …ഭായ്..!🖐

 

 

കിച്ചുവിനെ കണ്ട മാത്രയിൽ അച്ചു ഉറക്കെ വിളിച്ച് പറഞ്ഞു..!

 

 

കിച്ചു : ഭായ് നിൻ്റെ.. അ..

 

 

നീരജ് കിച്ചുവിൻ്റെ വാ പെട്ടെന്ന് മൂടി..!

 

 

നീരജ് : നി ഇപ്പൊ അവളുടെ അപ്പനെ വിളിച്ചാ..! അവള് നിൻ്റെ അപ്പൻ്റെ അപ്പനെ വരെ വിളിക്കും..! ദയവ് ചെയ്ത് മിണ്ടാതെ ഇരുന്നോ..!😀

 

 

നീരജ് പറഞ്ഞത് കൊണ്ട് മാത്രം കിച്ചു മിണ്ടാതെ ഇരുന്നു..!

 

 

നീരജ് : അച്ചു മിണ്ടാതെ ഇരി..🤫

 

 

നീരജ് അച്ചുവിന് നോക്കി പറഞ്ഞു..!

 

 

അച്ചു : നി പോടാ..😼

 

 

കേൾക്കണ്ടതൊക്കെ കേട്ടപ്പോ നീരജ് കിച്ചുവിനെയും കൊണ്ട് പറമ്പിലേക്ക് നടന്നു..!

Leave a Reply

Your email address will not be published. Required fields are marked *