നീരജ് : ഐവ..😋
ചക്കയുടെ മധുരത്തിൽ നീരജ് ചുണ്ട് വരെ നൊട്ടി നുണഞ്ഞു..!
ബിന്ദു : എടാ…എനിക്കൊരെണ്ണം താടാ..! ഞാനും നോക്കട്ടെ എങ്ങിനെ ഉണ്ടെന്ന്..😃
നീരജ് ബിന്ദു ചേച്ചിക്കും മുത്തശ്ശിക്കും ഓരോ ചുള വീതം കൊടുത്തു..!
ബിന്ദു : ഇത് കൊള്ളാലോ..നന്നായിട്ടുണ്ടല്ലെ..☺️
മുത്തശ്ശി : നല്ല മധുരവുംണ്ട്
ചക്ക ചവച്ചു കൊണ്ട് മുത്തശ്ശിയും അഭിപ്രായം പറഞ്ഞു..!
ബിന്ദു : എന്തായാലും വെട്ടിയില്ലേ … ആ ചൊള കൂടി പറിച്ചൂടെ..!☺️
മുത്തശ്ശിയുടെ തൊട്ടടുത്തായി ഇരുന്ന് കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!
നീരജ് : ഓ..അത് ചേച്ചിക്കൊരു ബുദ്ധിമുട്ടാവും 😌..! ഇല്ലേ ദേ സല്പുത്രി ഇരുന്ന് തോണ്ടുന്നുണ്ട്..അവള് പറിച്ചോളും..
നീരജ് ചുളയ്ക്കുവേണ്ടി ചക്കയുമായി മല്ലടിക്കുന്ന അച്ചുവിന് ചൂണ്ടി പറഞ്ഞു..!
ബിന്ദു : എന്നാലും നി ചെയ്യില്ലാല്ലെ..😕
നീരജ് : സോറി.. സേച്ചി 😁..! നമ്മൾ തമ്മിലുള്ള ഉടമ്പടി പ്രകാരം ഞാൻ വെട്ടിപ്പൊളിക്കാമെന്നും ചേച്ചി ചുള
എടുക്കാമെന്നുമാണ് കരാർ..! സോ എൻ്റെ ഭാഗം ഞാൻ ചെയ്തു ,ഇനി ചുള പറിക്കേണ്ടത് ചേച്ചിയാണ്..😄
ബിന്ദു : 🙂↔️
നീരജ് : മനുഷ്യന്മാരായ പറഞ്ഞ വാക്ക് പാലിക്കണ്ടേ കല്ലു ..🤨
വീൽ ചെയറിൻറെ കയ്യിൽ പിടിച്ചു കൊണ്ട് നീരജ് ചോദിച്ചു…!
മുത്തശ്ശി : പിന്നെ വേണം ..വേണം..!
ബിന്ദു ചേച്ചി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..! ചക്കയുടെ അടുത്തേക്ക് പോയി കയ്യിൽ രണ്ടിലും എണ്ണ തേച്ച ശേഷം ചുള പറിക്കാൻ തുടങ്ങി..! നീരജ് തിരിച്ച് നടക്കാൻ തുടങ്ങി..!
ബിന്ദു : ഡാ… ആ അടുക്കളയിൽ ഒരു ചരുവം വല്ലതും ഉണ്ടാവും അതൊന്ന് എടുത്ത് താ..!
നീരജ് : അകത്താണോ പുറത്താണോ..!
ബിന്ദു : പുറത്തായിരിക്കും..
നീരജ് ചക്ക ചുള പറിച്ചിടാൻ ചരുവം എടുക്കാൻ അടുക്കള ഭാഗത്തേക്ക് പോയി..! പുറത്തായി കഴുകി വെച്ചിരുന്ന ഓരോ പാത്രങ്ങളിലൂടെയും നീരജ് കണ്ണോടിച്ചു..! ഏതെടുക്കും എന്നറിയാതെ നിൽക്കുമ്പോഴാണ് ശോഭമ്മ അകത്ത് നിന്നും വരുന്നത് കണ്ടത്..! നീരജിൻ്റെ നിൽപ്പും ഭാവവും കണ്ടിട്ട് ശോഭമ്മ കാര്യം തിരക്കി..!
ശോഭമ്മ : ഇന്നാ ഇതെടുത്തോ..!
ശോഭമ്മ നീരജിൻ്റെ നേരെ ഒരു കസ്ട്രോൾ നീട്ടി..!
നീരജ് : ഇത് കസ്റോൾ അല്ലെ..😐
ശോഭമ്മ : ചക്ക ആക്കാൻ അല്ലെ ഇതൊക്കെ മതി..! ബിന്ദു എവടെ…😊
നീരജ് : ചേച്ചി ചുള പറിക്കുന്നു..!
ശോഭമ്മ : മോളെ ലീലെ..ചക്ക വേണെങ്കിൽ വായോ..!
ശോഭമ്മ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു..! നീരജ് പാത്രവും കൊണ്ട് ബിന്ദു ചേച്ചിൻ്റെ അടുത്തേക്ക് നടന്നു..! ചക്കയിൽ നിന്നും ചുള അടർത്തി ബിന്ദു ചേച്ചി പാത്രത്തിലേക്ക് ഇട്ടു കൊണ്ടിരുന്നു..! അതിൽ നിന്നും ഓരോന്ന് വീതം നീരജും അച്ചുവും ഇടവിട്ടിടവിട്ട് മാറി മാറി തിന്നുണ്ടായിരുന്നു..! ഇടയ്ക്ക് ഓരോ ചുള മുത്തശ്ശിക്കും നീരജ് കൊടുത്തു..! അപ്പോഴായിരുന്നു ശോഭമ്മയും ലീലയും അങ്ങോട്ടേക്ക് വന്നത്..!
നീരജ് : ആ…ഹ്
പാത്രത്തിൽ നിന്നും ചക്ക കയ്യിട്ടെടുക്കുന്നതിനിടയിൽ ബിന്ദു നീരജിൻ്റെ കയ്യിൽ ചെറുതായി ഒന്ന് കൊടുത്തു..!
ബിന്ദു : ഇനി ഇതിലെങ്ങാനും കയ്യിട്ട് വാരിയാൽ നല്ലത് തരും ഞാൻ..😤
നീരജിന് നോക്കി ദഹിപ്പിച്ച് കൊണ്ട് ബിന്ദു പറഞ്ഞു..!
നീരജ് : ഞാൻ മാത്രം അല്ലല്ലോ..! ദേ ഒരു കുരുട്ട് റൈസ് മില്ല് പോലെയാണ് ചവച്ച് കൊണ്ടിരിക്കുന്നത്..😕
ബിന്ദു : ഞാൻ രണ്ടാളോടും കൂടിയാണ് പറഞ്ഞത്..!😅
നീരജ് : മുത്തശ്ശി കേക്കണം.. താനൂര് ചക്ക തിന്നാൻ പോയപ്പോ ചക്കയെല്ലാം തമ്പാനൂർക്ക് പോയെന്ന്.. തമ്പാനൂര് ചെന്നപ്പോ മാവിലാ ചക്ക കായിക്കണന്ന്..! മാവിലെ ചക്ക തിന്നാൻ പാടുണ്ടോന്ന് മാവിലാ ചെന്ന് കാരണന്മാരോട് ചോദിച്ചപ്പോ അവര് പറഞ്ഞു ഞങ്ങളീ നാട്ടുകാർ അല്ലെന്ന്…🥹
