നീരജ് റാങ്ക് ഫയലും എടുത്ത് കോട്ടേഴ്സിലേക്ക് നടന്നു..!
>>> 6:00
ബിന്ദു : ഇത്ര നേരത്തെ നി ഇതെങ്ങോട്ട് പോണു..😳
ആറുമണി ആവുമ്പോഴേക്കും കുളിച്ച് റെഡിയായി നിൽക്കുന്ന നീരജിനോട് ബിന്ദു ചേച്ചി അത്ഭുതത്തോടെ ചോദിച്ചു..!
നീരജ് : സൊസൈറ്റിക്ക്..😌
ബിന്ദു : ഇത്ര നേരത്തെയാ..👀
നീരജ് : പോയിട്ട് വേറെ കാര്യം ഉള്ളതാണ്..! ആ പാത്രം താ ബിന്ദു..😎
ബിന്ദു : ഏഹ് …വേറെന്ത് കാര്യം..!👀
നീരജ് : അല്ല പോയിട്ട് വന്നിട്ട് ഇവിടെ കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലോ..അതാ..😁
നീരജ് പാത്രവും വാങ്ങി സൊസൈറ്റിയിലേക്ക് തിരിച്ചു..! പോകുന്ന വഴിക്ക് കിച്ചുവിനെ കൂടി തൂക്കാം എന്ന് കരുതിയെങ്കിലും ആ പന്നി വന്നില്ല..!
( എന്നത്തേയും പോലെ സൊസൈറ്റിയിൽ..)
രമ : ആ…ഇന്ന് നേരത്തെ ആണല്ലോ..!😃
നീരജ് : ആ ചെറുതായിട്ട്..😁
രമ : പോയിട്ട് എന്തേലും വർക്ക് ഉണ്ടോ..?
നീരജ് : എന്തേച്ചി..?👀
രമ : അല്ല എന്തോ സംസാരിക്കാൻ ഉണ്ട് പറഞ്ഞു..!
നീരജ് : ആർക്ക്..😳
രമ : ദേവിക്ക് ☺️
നീരജ് : എന്തിനെ..? അല്ല എന്ത് സംസാരിക്കാൻ..👀
രമ : അറിയില്ല ചിലപ്പോ കൃഷ്ണയുടെ കാര്യം പറയാൻ ആയിരിക്കും..😌
നീരജ് : കൃഷ്ണയുടെ കാര്യൊ..! അല്ല ചേച്ചിക്ക് ഇതെങ്ങനെ അറിയാ..😳
രമ : അതൊക്കെ എനിക്കറിയാ…! ഞാനാണ് ദേവിയോട് നിങ്ങടെ കാര്യം പറഞ്ഞത് തന്നെ..😅
നീരജ് : അപ്പോ ചേച്ചിക്ക് ഇതൊക്കെ അറിയായിരുന്നോ..🙂
രമ : തുടക്കം തൊട്ടേ എല്ലാം അറിയായിരുന്നു..! പിന്നെ പിന്നാലെ നടക്കുന്ന കാര്യം കൃഷ്ണ പറഞ്ഞിട്ടുണ്ട്..😌
നീരജ് : സഭാഷ്…🙂
( ആളുകളൊഴിഞ്ഞ ശേഷം സൊസൈറ്റിയിൽ )
ദേവി : എന്താ നീരജിൻ്റെ ഉദ്ദേശം..?
നീരജ് : എന്ത് ഉദ്ദേശം..👀
ദേവി : അല്ല ഇവളുടെ പിന്നാലെ ഇങ്ങനെ നടക്കാൻ ആണോ നീരജ് തീരുമാനിച്ചിരിക്കുന്നത്..!
നീരജ് : ചേച്ചി തന്നല്ലേ അന്ന് പറഞ്ഞത് കൃഷ്ണയ്ക്ക് എന്നോട് ഇഷ്ടക്കുറവൊന്നും ഇല്ലാന്ന്..!
ദേവി : ശെരിയാണ്..ഞാൻ തന്നെയാണ നീരജിനോട് അങ്ങനെ പറഞ്ഞത്..! എന്ന് വെച്ച് അവളുടെ പിന്നാലെ നടന്ന് ശല്യപെടുത്താൻ ഞാൻ പറഞ്ഞോ..?😤
നീരജ് : ഞാൻ ആരുടെയും പിന്നാലെ നടന്ന് ശല്യപെടുത്താൻ ഉദ്ദേശിച്ചിട്ടില്ല..! എനിക്ക് കൃഷ്ണയെ ഇഷ്ടാണ്..അവൾക്ക് എന്നെയും ഇഷ്ടമാണെങ്കിൽ ഞാൻ നോക്കിക്കോളാം..!
ദേവി : അതൊക്കെ ഈ പ്രായത്തിൻ്റെ തോന്നലാണെങ്കിലോ..? അവളുടെ അഛനും ഏട്ടന്മാരും അറിഞ്ഞാലുണ്ടല്ലോ..!
നീരജ് : ആരറിഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല..എനിക്കവളെ ഇഷ്ടാണ്..!
ദേവി : ഉറപ്പാണോ ഇനി പറഞ്ഞ വാക്കിൽ വല്ല മാറ്റം വരോ..!കേട്ടല്ലോ..ഇനി നിനക്ക് വല്ലതും പറയാൻ ഉണ്ടോ..?
നീരജ് : ഏഹ്..🧐
അപ്പോഴാണ് കൗണ്ടറിനകത്ത് നിന്ന കൃഷ്ണയെ നീരജ് കാണുന്നത്..!
ദേവി : നിൻ്റെ വായിൽ നിന്ന് ഇത് കേൾക്കാൻ വേണ്ടിയാണ് ഞാൻ ഒന്നും കൂടി ചോദിച്ചത്..🤗
നീരജ് : 😃
ദേവി : ഹലോ… മോളെ..! നിന്ന് സ്വപ്നം കാണാതെ ആ ജനൽ ഒക്കെ ഒന്ന് അടയ്ക്കാൻ കൂടിക്കെ..!
കൃഷ്ണ രമചേച്ചിയോടൊപ്പം അകത്തേക്ക് എന്തൊക്കെയോ എടുത്ത് വയ്ക്കാൻ പോയി..! കൃഷ്ണ പോകുന്നതും നോക്കി നീരജ് നിന്നു..!
ദേവി : നീരജെ…!
നീരജ് : ആ..😀
ദേവി : അറിയാലോ..അവൾക്ക് ഒരിക്കലും സംസാരിക്കാൻ കഴിയില്ല എന്ന്..!
നീരജ് : ഉം..
ദേവി : സത്യം പറഞ്ഞ ഈയൊരു റിലേഷൻ തന്നെ എനിക്ക് താൽപ്പര്യം ഇല്ല…!
