നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-6 28അടിപൊളി 

 

 

നീരജ് : 👀

 

 

ദേവി : വേറൊന്നും കൊണ്ടല്ല..! സംസാരിക്കാൻ കഴിയാത്ത കുട്ടിയായത് കൊണ്ട് എല്ലാരും അവളെ ഭയങ്കര ശ്രദ്ധയോടെയാണ് നോക്കിയിട്ടുള്ളത്..! ഇപ്പോഴത്തെ ഒരു താൽപ്പര്യത്തിൻ്റെ പുറത്ത് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞ് പിന്നെ ഇഷ്ടം അല്ലാ പറഞ്ഞു വേദനിപ്പിക്കരുത്..!

 

 

ദേവി ചേച്ചി വാക്കുകൾ നിറുത്തി നിറുത്തി പറഞ്ഞു..!

 

 

നീരജ് : ചേച്ചിയുടെ പേടി എനിക്ക് മനസിലായി…! ഞാനൊരിക്കലും കൃഷ്ണയെ വേദനിപ്പിക്കില്ല..! ഒരിക്കലും ആ ഇഷ്ടം കുറയില്ല..! കുറയാതെ ഞാൻ മര്യാദയ്ക്ക് നോക്കിക്കോളാം..!

 

 

ദേവി : ഇപ്പോഴാണ് എനിക്കൊരു ആശ്വാസം ആയത്..! അവളെ മനസിലാക്കാൻ ഒരാളെ കിട്ടിയല്ലോ..😊

 

 

നീരജ് : ചേച്ചി ഒന്നും കൊണ്ടും പേടിക്കണ്ട ..ഞാൻ എന്തായാലും ആരെയും പറ്റിക്കില്ല..🤗

 

 

ദേവി : ഞാൻ പറഞ്ഞല്ലോ അവളുടെ ഇഷ്ടം കൂടി നോക്കിയാണ് ഞാൻ ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്നത്..! കൃഷ്ണയുടെ അച്ചനും ഏട്ടന്മാരും ഇതൊക്കെ അറിഞ്ഞാ നിങ്ങടെ ബന്ധത്തിന് സമ്മതിക്കോ പോലും അറിയില്ല..!

 

 

നീരജ് : അതൊക്കെ ഞാൻ നോക്കിക്കോളാം ചേച്ചി..! വീട്ടിൽ വന്ന് സംസാരിച്ച ഓകെ ആവോ..🙂

 

 

ദേവി : 👀

 

 

നീരജ് : ഇപ്പോഴല്ല ,പിന്നീട് വീട്ടുകാരെയും കൂട്ടി വന്ന് സംസാരിക്കാ..! അപ്പോഴേക്കും ഞാൻ നല്ലൊരു ജോലി കണ്ടെത്താം..!

 

 

അപ്പോഴേക്കും കൃഷ്ണ അങ്ങോട്ടേക്ക് വന്നു..! കൃഷ്ണയുടെ മുഖത്ത് നാണം ആണോ അതോ ചമ്മലോ..! എന്തായാലും വലിയ ലുക്ക് ഒന്നും പുള്ളിക്കാരി നീരജിന് തന്നില്ല..!

 

 

ദേവി : എന്നാലും നി എങ്ങനെ അവളെ വളച്ചെടാ..! സാധാരണ ആരെയും അങ്ങനെ അടുപ്പിക്കാത്ത പ്രകൃതകാരി ആണേ..!

 

 

ഹെൽമെറ്റ് തലയിൽ വച്ച് കൊണ്ട് ദേവി ചേച്ചി നീരജിനോട് ഉറക്കെ ചോദിച്ചോ..! നീരജ് അതിനെ ചിരിക്കുക മാത്രമാണ് ചെയ്തത്..!

 

 

ദേവി : എന്തായാലും ഞങൾ പോണു..! ഇല്ലേ ഇവിടെ ഇപ്പൊ തന്നെ എന്നെ ഒരാൾ പിച്ചാനും മാന്താനും തുടങ്ങി..!

 

 

അവിടെ ഒരു കൂട്ട ചിരി പടർത്തിക്കൊണ്ട് ദേവി ചേച്ചി ആക്ടീവ മുന്നോട്ട് എടുത്തു..! ദേവി ചേച്ചിയും കൃഷ്ണയും പോകുന്നതും നോക്കി നീരജ് ആ റോഡിൽ അങ്ങനെ തന്നെ നിന്നു..! ആ നോട്ടത്തിന് ഇടയിൽ നീരജ് പോലും പ്രതീക്ഷിക്കാതെ കൃഷ്ണ നീരജിന് തിരിഞ്ഞ് നോക്കി..! ആ ഒരു നോട്ടത്തിൽ ശരീരത്തിൽ നിന്നും ആയിരം പൂമ്പാറ്റ ഒപ്പം പറന്നുയർന്നത് പോലെ നീരജിന് തോന്നി..!

 

 

>>>8:30

 

 

നീണ്ട കാലം വെള്ളം നനയാതെ കിടന്ന മരുഭൂമിയിലെ മഴ നനഞ്ഞവനെ പോലെയായിരുന്നു നീരജ് വീട്ടിലേക്ക് തിരികെ വന്നത്..! ഏഴുമണിക്ക് മുൻപായി എത്തിക്കണ്ടാ പാല് എട്ടരയ്ക്കാണ് നീരജ് കിച്ചണിൽ എത്തിച്ചത്..! അതിൻ്റെ റിയാക്ഷൻ എന്നോണം ബിന്ദു ചേച്ചി മുതൽ അച്ചു വരെ നീരജിൻ്റെ അടുത്ത് പൊട്ടിത്തെറിച്ചു..! അതിനൊന്നും വലിയ ഭാവ മാറ്റം ഒന്നും വരുത്താതെ നീരജ് ചിരിച്ചു..! അന്ന് രാവിലെ സൊസൈറ്റിയിൽ നടന്ന കാര്യങ്ങള് അതിൻ്റെ ചൂട് പോകുന്നതിനെ മുൻപായി മുത്തശ്ശി മുൻപാകെ സ്വകാര്യമായി പറഞ്ഞു കേൾപ്പിച്ചു..! നീരജിൻ്റെ സന്തോഷം അത് മുത്തശ്ശിയുടെ മുഖത്തും പ്രതിഫലിച്ചു..!

 

 

നീരജ് : അവസാനം അവളൊരു നോട്ടം നോക്കി മുത്തശ്ശി..! ഞാനാകെ പറന്ന് നടക്കുന്നത് പോലെ തോന്നി അപ്പൊ..!

 

 

മുത്തശ്ശി : വേറൊന്നും സംസാരിച്ചില്ലേ..!😃

 

 

നീരജ് : മ്ച്ചും ..😐

 

നീരജ് ഇല്ലെന്ന് ചുമൽ കൂച്ചി പറഞ്ഞു..!

 

 

മുത്തശ്ശി : സാരൂല.. ഇനിയും സംസാരിക്കാല്ലോ അങ്ങോട്ട്..🥰

 

 

നീരജ് : കല്ലൂ….😘😘

 

നീരജ് മുത്തശ്ശിയെ അമർത്തി ഉമ്മ വെച്ചു..!

 

 

മുത്തശ്ശി : ഈ കുട്ടിയുടെ ഒരു കാര്യം..🥰

 

നീരജിൻ്റെ തലയിൽ തലോടി കൊണ്ട് മുത്തശ്ശി പറഞ്ഞു..!

 

Leave a Reply

Your email address will not be published. Required fields are marked *