നീരജ് : അബദ്ധം പറ്റിയതൊ..? നിന്നോട് ഞാൻ പണിക്ക് വരുമ്പോ തന്നെ പറഞ്ഞോ അനാവശ്യമായിടത്ത് നി സംസാരിച്ച് പോകരുതെന്ന്..! പിന്നെ എന്ത് മൈരാണ് ആ പെണ്ണിനോട് നി പറഞ്ഞത്..😡
കിച്ചു : അനാവശ്യം ആയി ഒന്നും പറഞ്ഞില്ല അണ്ണാ..! 🙂
നീരജ് : പിന്നെ..?
കിച്ചു : അവർക്ക് എല്ലാർക്കും കുടിക്കാൻ കരിക്ക് വെട്ടി കൊടുക്കാൻ പറഞ്ഞു..!
നീരജ് : ആര് അവളോ..?🤨
കിച്ചു : തോക്കിൽ കേറി വെടിവെക്കല്ലണ്ണാ..ഞാൻ പറയട്ടെ..😕
കിച്ചു പറയാൻ പോകുന്നതെന്താണെന്ന് കേൾക്കാനായി നീരജ് അക്ഷമനായി നിന്നു..!
കിച്ചു : നിങ്ങടെ മൊതലാളി ഇല്ലേ..,ഇവിടത്തെ ആ വലിയമ്മ..! അവര് പറഞ്ഞു എല്ലാർക്കും കരിക്ക് വെട്ടിക്കൊടുക്കാൻ ..! ഞാനവര് പറഞ്ഞതുപോലെ എല്ലാർക്കും കരിക്ക് വെട്ടി കൊടുത്തു..! അപ്പോഴാണ് ആ പെണ്ണുമ്പിള്ള ഫോൺ വിളി എന്തോ കഴിഞ്ഞിട്ട് വന്നത്..! ഇനി അവർക്ക് കൂടി കരിക്ക് വെട്ടണല്ലോ കരുതി ഞാൻ ചോദിക്കുന്നതിനു മുൻപ് ഒരു കരിക്ക് വെട്ടികൊടുത്തു..! ഞാൻ ചെയ്തത് തെറ്റാണോ..!
നീരജ് : ഏയ്…അല്ലെ ..അല്ല..!എന്നിട്ട്
കിച്ചു : കരിക്ക് കൊടുത്തപ്പോ അവര് ചാടി കടിക്കാൻ വന്നു..! ടെൻഷൻ ആയ എന്നെ അറിയാലോ അണ്ണാ..! ഞാൻ ‘ കരിക്ക് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് ” എന്ന് അറിയാതെ പറഞ്ഞും പോയി..! അതിനെ ആ പിശാച്മോറി എന്നെ തിന്നില്ല എന്നെ ഉള്ളൂ..😤
കിച്ചു പറഞ്ഞ കാര്യങ്ങള് നീരജ് ഭാവമാറ്റം ഒന്നും വരുത്താതെ കേട്ട് നിന്നു..! കാരണം നീരജിന് അറിയാ ലീലയെ.., അറിയാലോ അനുഭവം ഗുരു എന്നാണല്ലോ..🤗
നീരജ് : നി ആരോഗ്യത്തിൻ്റെ കാര്യം പറഞ്ഞപ്പോ അവളെന്ത് പറഞ്ഞ്..
കിച്ചു : എൻ്റെ ആരോഗ്യം നോക്കാൻ എനിക്കറിയാ വേറെ ആരും വരണ്ടാ പറഞ്ഞു..!🙂
നീരജ് കിച്ചുവിൻ്റെ അവസ്ഥക്കാരണമത്രാണ് ചിരിക്കാതെ ഇരുന്നത്..!
നീരജ് : നിനക്കിതിൻ്റെ വല്ല ആവശ്യം ഉണ്ടായിരുന്ന..😅
നീരജ് കിച്ചുൻ്റെ മേലുള്ള പിടിവിട്ടുകൊണ്ട് ചോദിച്ചു..!
കിച്ചു : ഒരു കയ്യബ്ധം..😁
നീരജിൻ്റെ മുഖത്തെ ചിരികണ്ടപ്പോ പ്രശ്നം ഒന്നും ഇല്ല മനസിലാക്കി കിച്ചുവും ആശ്വാസത്തോടെ ചിരിച്ചു..!
കിച്ചു : ആ പെണ്ണിനെ പ്രാന്താണാ അണ്ണാ..! ചേച്ചി വിളിച്ചപ്പോ ആരാടാ നിൻ്റെ ചേച്ചി പറഞ്ഞിട്ട് അടുത്ത വള്ളി..😄🙂
നീരജ് : മുപ്പത് വയസ് എങ്ങാണ്ടിണ്ട് …! 😄
കിച്ചു : പക്ഷേ കണ്ടാ പറയില്ല..😌
നീരജ് : അവളുടെ വായിൽ ഇരിക്കുന്നത് കേട്ടപ്പോ തോന്നിയോ..! അല്ല നിനക്കല്ലേ അന്ന് ഒന്ന് മുട്ടിനോക്കണം പറഞ്ഞത്..ട്രൈ ചെയ്യുന്നോ 😅
കിച്ചു : ഓ…എൻ്റെ പൊന്നെ മുട്ടിയിടത്തോളം മതിയേ..! എന്നാലും അണ്ണൻ ഇതിനെയൊക്കെ എങ്ങിനെ സഹിക്കുന്നു..🥵
കിച്ചു തൻ്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ സംശയം ചോദിച്ചു..!
നീരജ് : അതിനെ അവൾക്കൊക്കെ ഞാൻ വെറും പുല്ല് വിലയെ കൊടുക്കുന്നുള്ളൂ..! നീയാ കൂട്ടിലെ പട്ടിയെ കണ്ടോ..അതിനെ കൊടുക്കുന്ന പരിഗണന പോലും ഞാനവൾക്ക് കൊടുക്കില്ല..! കാരണം എന്താ..😏
കിച്ചു : കാരണമെന്താ..😼
നീരജ് : ഞാൻ പണിക്കല്ലേ വന്നത്..! അപ്പൊ അത് മാത്രം നോക്കിയപ്പോരെ എനിക്ക്..🙈
കിച്ചു : ഇഹ്…🥵
നീരജ് : ശെരി…ശെരി വാ ആ തേങ്ങ ഒക്കെ പെറുക്കി ഇട്…😜
നീരജിൻ്റെയും കിച്ചുവിൻ്റെയും സംസാരം മുകളിൽ നിന്നും രണ്ടാൾക്കാർ കേൾക്കുന്നുണ്ടായിരുന്നു..! ഒന്ന് ലീലയും മറ്റൊന്ന് തെങ്ങിൻ്റെ മുകളിൽ ഇരുന്ന് സുമയുടെ അച്ചൻ വിശുദ്ധ രാജനും…🤞
Faah………🫰
>>>13:35
നീരജ് : എടാ…കഴിച്ചിട്ട് പോവ..!
