നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-6 28അടിപൊളി 

 

പണി കഴിഞ്ഞ് പോവാൻ നിക്കുന്ന കിച്ചുനോട് നീരജ് പറഞ്ഞു..!

 

 

കിച്ചു : എൻ്റെ പൊന്നണ്ണാ..വേണ്ട..! കിട്ടിയിടത്തോളം ഞാൻ ഹാപ്പി ആണ്..!🙏

 

 

നീരജ് : എടാ…ഫുഡ് വച്ചിട്ടുണ്ട്..വാ കഴിച്ചിട്ട് പോവ..!

 

 

കിച്ചു : എൻ്റെ പേരിൽ ആ പട്ടിക്ക് കൊടുത്തോ ഫുഡ്..! ആ പുണ്യം എങ്കിലും കിട്ടട്ടെ..! ഇനി തിന്നാൻ ഇരിക്കുമ്പോ ചോറിൽ മണ്ണ് വാരി ഇടിലാന്ന് ആര് കണ്ട്…👀

 

 

അപ്പോഴാണ് ബാൽക്കണിയിൽ ഇതെല്ലാം കേട്ട് ലീല നിക്കുന്നത് കിച്ചുൻ്റെ ശ്രദ്ധയിൽ പെട്ടത്..!

 

 

കിച്ചു : അണ്ണാ …ആ പെണ്ണ് മേലെ നിക്കിണ്ട്..! നമ്മൾ പറഞ്ഞതൊക്കെ കേട്ട് കാണൊ…

 

 

കിച്ചു നീരജിനോട് ചേർന്ന് നിന്നുകൊണ്ട് നീരജ് കേൾക്കാൻ പാകത്തിന് പറഞ്ഞു..!

 

 

നീരജ് : അവള് കേട്ട എനിക്ക് മൈരാണ്..😌

 

 

കിച്ചു : രണ്ട് തെറി പറയണം എന്നുണ്ട്..! പക്ഷേ അണ്ണനെ ഓർത്തിട്ടാണ്..😤

 

 

കിച്ചു അവൻ്റെ സങ്കടം പറഞ്ഞു..! സോ സാഡ്..

 

 

നീരജ് : എടാ…അവള് ആരാണെന്നാണ് അവളുടെ വിചാരം..! ഇതിൻ്റെ അപ്പുറത്തെ ലുക്കും കാശുമുള്ള പെൺപിള്ളാരുമായി നമ്മൾ ഇടപഴകിയിട്ടുമുണ്ട് നൈസായി ഒഴിവാക്കണ്ടവരെ ഒഴിവാക്കിയിട്ടും ഉണ്ട്..! ഈ മുപ്പത് വയസായ ഹാഫ് തള്ള പുട്ടിയും ഇട്ട് ആൾക്കാരെ പറ്റിക്കുമ്പോലെ നമ്മളെ പറ്റിക്കാമെന്ന് കരുതണ്ട..! കാലിന് ചുവട്ടിലെ മണ്ണിന് സമമാണ് നീയൊക്കെ…വെറും മണ്ണ്..!

 

 

നീരജ് ഉറക്കെ കഥാപ്രസംഗം നടത്തുമ്പോലെ വിളിച്ച് പറഞ്ഞു..!

 

 

കിച്ചു : എന്താണ്ണാ ചുഴലിയാണാ…അതോ ഏതേലും പാർട്ടിക്കാരൻ്റെ പ്രേതം കേറിയതോ..👀

 

 

കിച്ചു നീരജിൻ്റെ പ്രവർത്തിയിൽ അന്തം വിട്ടു നിന്നു..!

 

 

നീരജ് : ചുഴലിയും പ്രാന്തൊന്നും അല്ലടാ..! നീയൊന്ന് മുകളിലേക്ക് നോക്കിക്കേ..😌

 

 

നീരജ് പറഞ്ഞത് കേട്ട് കിച്ചു മുകളിലേക്ക് നോക്കി..!

 

 

കിച്ചു : ആ മേഘത്തിന് കാണാൻ ആനയെപ്പോലെ ഉണ്ടല്ലേണ്ണാ..😍

 

 

നീരജ് : ആനയോ..👀..! ആനയും പറിയൊന്നുമല്ല നി ആ പെണ്ണിപ്പൊ ബാൽക്കണിയിൽ ഉണ്ടോന്ന് നോക്കി പറഞ്ഞേ..😉

 

 

കിച്ചു ബാൽക്കണിയിലേക്ക് നോക്കി..!

 

 

കിച്ചു : ഇല്ലണ്ണാ…അകത്തേക്ക് എങ്ങാനും പോയി കാണും..!👀

 

 

നീരജ് : ഹാവൂ..അപ്പൊ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു..😌….

 

പിറ്റേന്ന് രാവിലെ എന്നത്തേയും പോലെ സൊസൈറ്റിയിൽ പോയി പാല് വാങ്ങി തിരികെ വന്നു..! ദേവി ചേച്ചിയുള്ളത് കൊണ്ട് സൊസൈറ്റിക്ക് മുൻപിൽ ചുറ്റി തിരിയാൻ എന്തോ ഒരു നാണക്കേട് പോലെ..! കൃഷ്ണയോടും അതുകൊണ്ട് മര്യാദയ്ക്ക് ഒന്നും പറയാനും പറ്റിയിട്ടില്ല..! ഇൻസ്റ്റഗ്രാമിൽ തപ്പി നോക്കിയിട്ടും അവളെ കണ്ടെത്താൻ പറ്റിയില്ല..! കൃഷ്ണ എന്നടിക്കുമ്പോൾ തന്നെ വെള്ളപ്പാച്ചിലിൽ തേങ്ങ ഒലിച്ച് വരുന്നത് പോലെ ഒരു നൂറ് കൃഷ്ണമാരും വരും ..! അതിൽ തന്നെ കൃഷ്ണമാരും ഉണ്ട് കൃഷ്ണന്മാരുമുണ്ട് ആരെന്ന് പറഞ്ഞ് ഞാൻ മെസ്സേജ് അയക്കും..! അങ്ങനെ ഒന്ന് രണ്ടു ദിവസം സൊസൈറ്റിക്ക് മുൻപിൽ നിന്നു ഞാൻ കൃഷ്ണയെ നല്ല വൃത്തിക്ക് വായ് നോക്കി എന്ന് വേണം പറയാൻ..! അത് അവളും മനസ്സിലാക്കിയിട്ടുണ്ടാവും തോന്നുന്നു..! അതിൻ്റെ ഇടയിൽ വീട്ടിൽ നിന്നും അമ്മ വിളിച്ചു , ആൻ്റപ്പൻ വിളിച്ചു , മെമ്പർ വരെ വിളിച്ചു..! കാരണം ഇലക്ഷൻ ആണല്ലോ വരുന്നത് വോട്ട് ചെയ്യാൻ വരില്ലേ എന്നായിരുന്നു എല്ലാ കോളിൻ്റെയും സാരാംശം..! പിന്നെ നമ്മളൊക്കെ ഒരു ജനാധിപത്യ രാഷ്ട്രീയ ഭരണത്തിൻ്റെ ഭാഗമായി ജീവിക്കുന്നത് കൊണ്ട് ഞാനും പോയി വോട്ട് ചെയ്യാൻ..! വോട്ടിന് പോയത് കൊണ്ട് രണ്ട് ദിവസം ഒരു കാര്യവുമില്ലാതെ നാട്ടിൽ തന്നെ നിന്നു..! അതിനിടയ്ക്കറിഞ്ഞ ഒരു കാര്യം കൂടി പറയാം..! നീതുൻ്റെ വീട്ടുകാര് അശോകൻ്റെ വീട്ടുകാരുമായി സംസാരിച്ച് ഒരു ചെറിയ രീതിയിൽ കല്യാണം പോലെ നടത്താമെന്ന് പറഞ്ഞു..! അങ്ങനെയെങ്കിലും രണ്ട് വീട്ടുകാരും ഒന്നിക്കട്ടെ …നമുക്ക് സന്തോഷം മാത്രം..! ഇലക്ഷനെ ശേഷമുള്ള രണ്ട് ദിവസത്തെ ആരവത്തിന് ശേഷം നീരജ് പിന്നെയും തിരിച്ചെത്തി..!

Leave a Reply

Your email address will not be published. Required fields are marked *