നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-6 28അടിപൊളി 

 

ശോഭമ്മ പറഞ്ഞത് കേട്ട് നീരജ് മുത്തശ്ശിയെ കൊണ്ട് വരാൻ പോയി..!

 

കിച്ചു : ഞാനും വരണു..🙂

 

 

നീരജ് പോകുന്നത് കണ്ട് കിച്ചു പറഞ്ഞു..!

 

 

നീരജ് : ഇപ്പൊ വരാടാ..

 

 

അച്ചു : കരിക്ക്….🔊

 

അച്ചു ഉറക്കെ വിളിച്ച് പറഞ്ഞു..!

 

 

നീരജ് : ഡാ…ഒരു കരിക്ക് വെട്ടിക്കൊടുക്കവൾക്ക്..

 

 

നീരജ് കിച്ചുവിനോട് പറഞ്ഞു കൊണ്ട് നടന്ന് പോയി..! കിച്ചു വാ കത്തി എടുത്തു അതിൻ്റെ വാ ഭാഗത്ത് തൊട്ടുകൊണ്ട് മൂർച്ച നോക്കി..!

 

 

അച്ചു : കരിക്ക് …

 

 

കിച്ചു : ആ യൂട്യൂബിൽ എങ്ങാനും തപ്പിനോക്ക് കിട്ടും..

 

 

ലീല : എന്താ…

 

 

കിച്ചു : അല്ല ഏത് കരിക്ക് വെട്ടണം നോക്കിയതാ..😌

 

 

കിച്ചു നിലത്ത് വീണ് കിടന്ന കുലയിൽ നിന്നും ഒരു കരിക്ക് വെട്ടി അച്ചുവിന് നേരെ നീട്ടി..!

 

 

അച്ചു : ഇത് അല്ല അത് മതി..☺️

 

 

അച്ചു കിച്ചു നീട്ടിയ കരിക്ക് വേണ്ട പകരം വേറെ ഒരു കരിക്കിലേക്ക് ചൂണ്ടിക്കൊണ്ട് അത് മതിയെന്ന് പറഞ്ഞു..!

 

 

ബിന്ദു : എല്ലാത്തിലും ഒരേ വെള്ളം തന്നെയാ അച്ചു..

 

 

അച്ചുവിൻ്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ബിന്ദു ചേച്ചി ഇടയിൽ കയറി..!

 

 

അച്ചു : എനിക്ക് അത് മതിയമ്മ..😒

 

 

ബിന്ദു : അച്ചു ദേ വാശിക്കാണിക്കാതെ അത് കുടിച്ചേ..😤

 

 

ശോഭമ്മ : ആ വിട് ബിന്ദു കരിക്ക് തന്നല്ലെ..! ഡാ..മോനെ ആ കരിക്ക് ഇങ്ങ് തന്നെ ..! എന്നിട്ട് അവള് പറയണത് ഒന്ന് വെട്ടിക്കൊടുക്കണേ..😊

 

 

കിച്ചു : ( കുട്ടി പിശാശ് )..🙂

 

 

കിച്ചു കയ്യിലെ കരിക്ക് ശോഭമ്മയക്ക് കൊടുത്തു..! ശേഷം അച്ചു പറഞ്ഞതനുസരിച്ച് അവൻ വീണ്ടും അതേ കുലയിൽ നിന്നും മറ്റൊരു കരിക്ക് കൂടി വെട്ടി..അച്ചുവിന് കൊടുത്തു..

 

ശോഭ : എന്തായാലും വെട്ടിയില്ലേ..ഒന്നുകൂടി വെട്ടിക്കോടാ..

 

 

കിച്ചു ഒരു കരിക്ക് കൂടി വെട്ടി അത് ശോഭമ്മയ്ക്ക് നീട്ടി..! ശോഭമ്മ അത് ബിന്ദു ചേച്ചിക്ക് കൊടുത്തു..

 

ശോഭ : കുടിച്ചോടി നല്ലതാ..😊..! നീയും വേണേൽ ഒന്ന് വെട്ടി കുടിച്ചോടാ..

 

 

ശോഭമ്മ കിച്ചുനോട് പറഞ്ഞു..! ആ നേരത്തായിരുന്നു എന്തോ ഫോൺ കോളോ മറ്റോ വിളിച്ച് കഴിഞ്ഞ് ലീല അങ്ങോട്ടേക്ക് വന്നത്..! കിച്ചു വീണ്ടും ഒരു കരിക്ക് കൂടി വെട്ടി എന്നിട്ട് അത് ഒരു ചെറിയ ചിരിയോടെ ലീലയുടെ നേരെ നീട്ടി..!

 

 

ലീല : എന്തായിത്..👀

 

 

കിച്ചു : കരിക്ക്..😊

 

 

ലീല : അത് മനസിലായി കയ്യിലുള്ളത് കരിക്കാണന്ന്..! ആർക്കാ..

 

 

കിച്ചു : അല്ല കുടിക്കാൻ..! കരിക്ക് കുടിക്കുന്നത് നല്ലതാ🙂

 

 

ലീല : ഞാൻ പറഞ്ഞോ തന്നോട് എനിക്ക് കുടിക്കാൻ കരിക്ക് വേണന്ന്..

 

 

കിച്ചു : അല്ല ചേച്ചി

 

 

ലീല : ആരാടാ നിൻ്റെ ചേച്ചി…😤

 

 

ലീലയുടെ സംസാരത്തിലെ സൗണ്ട് മോഡലേഷൻ കിച്ചുവിനെ ചെറുതായി അമ്പരപ്പുണ്ടാക്കി..

 

 

കിച്ചു : ( ഭഗവാനെ മലാഖയുടെ രൂപമുള്ള ഒരു വള്ളി ആയിരുന്നോ ഇത്..🙂 )

 

 

കിച്ചു : അല്ല , കരിക്ക് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാ …

 

 

ടെൻഷൻ ആയത് കൊണ്ടാണോ എന്തോ കിച്ചു വായിൽ വന്നത് സെൻസർ ബോർഡിന് പോലും കാണിക്കാതെ ഡയറക്ട് ആയി റിലീസ് ചെയ്തു..

 

 

ലീല : എൻ്റെ ആരോഗ്യം നോക്കാൻ എനിക്കറിയാ..! അതിനെ വെളിയിൽ നിന്നുള്ള ആരും വരണ്ടാ..!

 

ലീല നിന്ന് പൊട്ടിത്തെറിക്കാൻ തുടങ്ങി..!

കിച്ചുവിൻ്റെ കയ്യിലിരുന്ന് കരിക്ക് വിറച്ചു..! അല്ല കിച്ചു വിറച്ചു എന്ന് വേണം പറയാൻ..ലീലയുടെ മറുപടി കേട്ട് കിച്ചു അന്തം വിട്ടു..! പുറമേ നിന്നും കാണുന്ന ലൂക്കെ ഉള്ളൂ ഇവളാളൊരു വെകിളി ആണെന്ന് അപ്പോഴാണ് കിച്ചുവിനെ മനസിലായത്..! അപ്പോഴാണ് തേഡ് ഡൈമെൻഷനിൽ നിന്നെന്ന പോലെ നീരജ് കിച്ചുവിനൊട് മുൻപ് പറഞ്ഞ കാര്യങ്ങള് ഓർമ വന്നത്..!

Leave a Reply

Your email address will not be published. Required fields are marked *