അത്രയും പറഞ്ഞുകൊണ്ട് നീരജ് കുലയിൽ നിന്നും നല്ലൊരു കരിക്ക് നോക്കി വെട്ടി..!
നീരജ് : അച്ചു ..ഒരു ഗ്ലാസ് എടുത്തിട്ട് വാടി..
അച്ചു : നിനക്ക് വേണേൽ നീ പോ..!😤
നീരജ് : അമ്പോ കലിപ്പ് ആണല്ലോ..! ഒന്ന് വാടി..😐
അച്ചു : നി വേണേ പോ..😏
നീരജ് : കയ്യില് കരിക്കാണ് ഇരിക്കുന്നത് ..! ഇതെടുത്ത് തലയിൽ ഇടണ്ടെ മര്യാദയ്ക്ക് പോയി ഗ്ലാസ് എടുത്തിട്ട് വാ..!
നീരജിൻ്റെ ഭീഷണിക്ക് മുൻപിൽ ഇന്നേ വരെ അടിയറവ് പറയാത്ത അച്ചു എന്തോ ഒരു ഉൾപ്രേരണയിൽ ഗ്ലാസ് എടുക്കാൻ പോയി..! നീരജ് ആ നേരം പരിക്കിൻ്റെ മുകൾ ഭാഗം വെട്ടാൻ തുടങ്ങി..! വെട്ട് കൊണ്ട് മുകൾ ഭാഗത്ത് നിന്ന് ചകിരിയും ചെറുതായി വെള്ളവും തുളുമ്പി..! കരിക്ക് വെട്ടി തീരും മുന്നേ അച്ചു ഗ്ലാസും ആയി വന്നു..! നീരജ് കരിക്കിൻ്റെ വെള്ളം ഗ്ലാസിലേക്ക് ഒഴിച്ചു ശേഷം മുത്തശ്ശിക്ക് നേരെ കൊടുത്തു..! കരിക്കിൽ ബാക്കി ഉണ്ടായിരുന്ന വെള്ളം നീരജും കുടിച്ചു…!
നീരജ് : നല്ല മധുരം ഉണ്ട് കല്ലു..,നല്ല ഉഗ്രൻ കരിക്ക്..! ഒന്നും നോക്കണ്ട കണ്ണും പൂട്ടി കുടിച്ചോ..!😄
നീരജ് പറഞ്ഞതനുസരിച്ച് മുത്തശ്ശി കരിക്കിൻ വെള്ളം കുടിക്കാൻ തുടങ്ങി..!
നീരജ് : ഇവനിതെന്ത് പറ്റി..! ഡാ..കിച്ചു മതിയടാ..!
കിച്ചു പണി നിറുത്തി നീരജിൻ്റെ അടുത്തേക്ക് വന്നു..!
നീരജ് : ഡാ..കരിക്ക് വേണേ കുടിച്ചോട്ടാ..!😄
കിച്ചു : ഉം..🙂
നീരജ് : എന്താടാ..🤨
കിച്ചുവിൻ്റെ മുഖഭാവം കണ്ട് നീരജ് ചോദിച്ചു..!
നീരജ് : എൻ്റെ ചെക്കനെ നിങ്ങളാരെങ്കിലും എന്തേലും പറഞ്ഞോ..🤨👀
നീരജ് ശോഭമ്മയേരെ നോക്കി..!
ശോഭമ്മ : ഏയ്..ഞങ്ങളെന്ത് പറയാൻ..🤗
ശോഭമ്മ ഒന്നും നടക്കാത്തത് പോലെ എല്ലാം കൂളായി സംസാരിച്ചു..!
നീരജ് : പിന്നെ എന്താടാ..നിൻ്റെ മുഖം വല്ലാണ്ടിരിക്കുന്നത്..👀
നീരജ് കാര്യം തിരക്കി..
അച്ചു : നിൻ്റെ കൂട്ടുകാരൻ ലൈലൂനോട് എന്തോ പറഞ്ഞോ..😏
അച്ചു ഉറക്കെ വിളിച്ച് പറഞ്ഞു..!
ബിന്ദു : അച്ചൂ…😤
അച്ചു :ഹി…ഹി…😁
നീരജ് : നീയെന്താ അവളോട് പറഞ്ഞത്..?👀😳
നീരജ് കിച്ചുനെ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു..!
ശോഭമ്മ : ഓ..അവനൊന്നും പറഞ്ഞില്ല..! കുടിക്കാൻ കരിക്ക് കൊടുത്തപ്പോൾ ലീലയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല..! അപ്പൊ അവള് എന്തൊക്കെയോ പറഞ്ഞു..! അത് കാര്യമാക്കാനൊന്നും ഇല്ല..!
അച്ചു : കാര്യമാക്കാനിണ്ട്..
ബിന്ദു : അച്ചൂ …നിന്നെ ഞാനുണ്ടല്ലോ..😤
ബിന്ദു ചേച്ചി അച്ചുവിന് തല്ലുന്നത് പോലെ കൈ കാണിച്ചു..! അച്ചു അപ്പൊ തന്നെ അവിടന്ന് ഓടി..!
നീരജ് : അത് കാര്യകണ്ടാ..വിട്ട് കള..!🤗
നീരജ് കിച്ചുവിന് നോക്കി പറഞ്ഞു..!
നീരജ് : എന്തായാലും തേങ്ങ ഒക്കെ പെറുക്കി മാറ്റിയത് നന്നായി..! എൻ്റെ പകുതി പണി കഴിഞ്ഞല്ലോ😅
കുറച്ച് നേരം കൂടി ശോഭമ്മയും ബിന്ദു ചേച്ചിയും അവിടെ നിന്നിട്ട് വീടിനകത്തേക്ക് പോയി..! കിച്ചുവും നീരജും തേങ്ങ പെറുക്കി മാറ്റുകയായിരുന്നു…!
നീരജ് : ഡാ..കിച്ചു..!
നീരജിൻ്റെ വിളികേട്ട് കിച്ചു തിരിഞ്ഞതും നീരജ് കിച്ചൂനെ പിടിച്ച് തെങ്ങിൽ ചാരി നിറുത്തി..! ആദ്യത്തെ ആ പകപ്പോടെ കിച്ചു നീരജിന് നോക്കി..!
നീരജ് : നീ എന്താടാ ആ പെണ്ണിനോട് പറഞ്ഞത്..! അവര് രണ്ടാളും നിക്കുന്നതുകൊണ്ടായിരുന്നു ഞാൻ ഒന്നും പറയാതെ ഇരുന്നത്..😡
നീരജ് കിച്ചുവിനെ തെങ്ങിൽ ചാരി നിറുത്തി കൊണ്ട് ചൂടായി..!
കിച്ചു : അണ്ണാ …ഒരു അബദ്ധം പറ്റിയതാണ്..!🙂
