( തിരികെ എത്തിയപ്പോൾ )
ബിന്ദു : ഹാ എവിടാർന്നു എൻ്റെ പൊന്ന് മോൻ..!😅
നീരജിന് കണ്ടപാടെ ബിന്ദു ചേച്ചി ചോദിച്ചു..!
ബിന്ദു : പോയാ അങ്ങനെ ഒരു പോക്കാണല്ലേ..😤
നീരജ് : കൊറെ നാളായില്ലേ ചേച്ചി പിള്ളാരെയൊക്കെ കണ്ടിട്ട്..! അപ്പൊ രണ്ടു ദിവസം അവിടെ നിന്നു..!🤗
ബിന്ദു : ഉവാ…വെള്ളമടിച്ച് തലകുത്തി മറിയാനുള്ള ഓരോരോ നുണ കഥകളെ..😤
നീരജ് : വെള്ളമടിയാ.. ഞാനാ..! ആരാ ചേച്ചി ഇങ്ങനത്തെ അപവാദങ്ങൾ ഒക്കെ അടിച്ച് വിടുന്നത്..🙀🤧
നീരജ് ബിന്ദു ചേച്ചിയുടെ മുന്നിൽ നിന്നും കഥാപ്രസംഗം നടത്തി..!
നീരജ് : അല്ല രണ്ടൂസം എന്നെ കാണാത്തത് കൊണ്ട് ശോഭമ്മ എന്തേലും പറഞ്ഞോ..
നീരജ് ബിന്ദു ചേച്ചിയോട് ചോദിച്ചു നിർത്തിയതും പിന്നിൽ നിന്നും നീരജിൻ്റെ പുറത്തേക്ക് ഒരു അടി വീണു..! വേദന കുറഞ്ഞ ,എന്നാൽ ശബ്ദം കൂടിയ ഒരടി..! നീരജ് തിരിഞ്ഞ് നോക്കിയപ്പോ ശോഭമ്മ..!
നീരജ് : ഹാ…ഗുഡ് മോണിംങ്ങ്..🤠
ശോഭമ്മയെ കണ്ടതും നീരജ് ഇളിച്ചുകൊണ്ട് പറഞ്ഞു..!
ശോഭമ്മ : അവൻ്റെയൊരു ഗുഡ്മോർണിങ്..! പോയാ ഒരു പോക്കാലേ..😤
നീരജ് : ഹാ..എന്താ ശോഭാ ഇത്..! ഇത്രേം ചെറിയ കാര്യത്തിനാണോ ഈ സുന്ദര മുഖം വികൃതമാക്കുന്നത്..😌
നീരജ് ശോഭമ്മയേ പതയ്പ്പിക്കാൻ തുടങ്ങി..!
ശോഭമ്മ : ഓ…വലിയ സോപ്പിടലൊന്നും വേണ്ട..! ഒരു ആവശ്യത്തിന് നിന്നെ കിട്ടാണ്ടിരുന്ന എന്താ ചെയ്യാ..😤
നീരജ് : എന്താ ആവശ്യമാണുള്ളത് അരുളി ചെയ്താലോ..ഭവതി..!😁
ശോഭമ്മ : കളിക്കല്ലേ നി രാവിലെ തന്നെ..😄
ശോഭമ്മ നീരജിന് തല്ലാൻ കൈ ഓങ്ങി കൊണ്ട് പറഞ്ഞു..! നീരജ് ചിരിച്ച് കൊണ്ട് ആ അടിയിൽ നിന്നും ഒഴുവായി..!
നീരജ് : ഇവിടെ പിന്നെ ആളുള്ളത് കൊണ്ടല്ലേ ഞാൻ ധൈര്യായിട്ട് പോയത്..! പാതിരാത്രിയും പേടിക്കാത്ത ഒരു ധീര വനിത വസിക്കുന്ന വീടല്ലേ ഇത്..🤗
നീരജ് ശോഭമ്മയേ നോക്കി പറഞ്ഞു
ബിന്ദു : ആ കുട്ടി പോയി..!
നീരജ് : ഏ…പോയാ..😃
ബിന്ദു : ആ നീ പോയ ദിവസം വൈകീട്ട് തന്നെ അവളും പോയി..😀
നീരജ് : ഞാനും ചോദിക്കണം പറഞ്ഞിരിപ്പായിരുന്നു..! പുള്ളിക്കാരി എപ്പോഴാ പോണത് എന്ന്..! എന്തായാലും പോയല്ലോ എനിക്ക് സമാധാനം ആയി..😚
ശോഭമ്മ : അവള് വോട്ട് ചെയ്യാൻ പോയതാടാ..! നി പേടിക്കണ്ട രണ്ടു ദിവസം കഴിഞ്ഞ അവള് തിരിച്ച് വരും..😅
നീരജ് : ആ സന്തോഷം അങ്ങോട്ട് പോയി ..! ആ കാര്യം ഇല്ല രണ്ട് സമാധാനപൂർവമായ ദിവസങ്ങൾ എനിക്ക് മുൻപിലുണ്ടെല്ലോ….🤗
______________________________________
ഡിയർ അമിഗോസ് , ഈ പാർട്ട് എത്രത്തോളം നന്നായിട്ടുണ്ടെന്ന് എനിക്കറിയാൻ പാടില്ല..! ഈ പാർട്ട് പെട്ടെന്ന് തീർന്നത് പോലെ എനിക്കും തോന്നി..! മുൻപത്തെ പാർട്ടുകളിൽ ഒന്നും കാണാത്ത അതേ കമ്പി മയം ഇതിലും ഉണ്ടാവില്ല..! കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ട്, അതിൻ്റെ കൂടെ ഞാൻ അനാവശ്യമായ കണ്ടൻ്റ് ഇട്ട് സ്റ്റോറിയെ വലിച്ച് നീട്ടി ലാഗ് അടുപ്പിക്കുന്നുണ്ടോ തോന്നി..! അതോണ്ട് തന്നെ എഴുതിയ കുറച്ചധികം ഭാഗം ഞാൻ തന്നെ കട്ട് ചെയ്തു കളഞ്ഞു..! ചില ഭാഗം വായിക്കുമ്പൊ അത്ര ഓകെ ആയി എനിക്കും തോന്നിയില്ല..! ഇതൊരു ചെറിയ പാർട്ട് അവനാണ് സാധ്യത..! കുറച്ചും കൂടി എഴുതിയിട്ട് പോസ്റ്റ് ചെയ്യാ കരുതിയതാണ്..! പിന്നെ തോന്നി ഇത്ര നാളും ലാഗ് അടിപ്പിച്ചില്ലേ അതോണ്ട് ,എഴുതിയത് വരെയെങ്കിലും പോസ്റ്റ് ചെയ്യാ എന്ന്..! പിന്നെ പറഞ്ഞത് പോലെ എക്സാം,പൂരം വേല ഇതൊക്കെ കാരണം ആണ് ലാഗ് ആയത്..! അപ്പൊ ഇനി അടുത്ത പാർട്ടുമായി കാണാം..( NB: എല്ലാ മാസവും ഒന്നാം തീയതി ഉണ്ടല്ലോ.. ലെ..😌)
