നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-6 28അടിപൊളി 

 

 

കിച്ചു : അണ്ണാ ആ ടോക്ക് വിട്ടേ..! ഫ്രഷ് ആയി എന്തേലും ഒന്ന് ചിന്തിച്ചേ എന്നിട്ട്..🤓

 

 

നീരജ് : എടാ…നിൻ്റെ പരിചയത്തിൽ ഈ തെങ്ങ് കയറുന്ന ആരേലും ഉണ്ടോ..?

 

 

നീരജ് മിററിൽ നോക്കി മുടി ശെരിയാക്കികൊണ്ട് പറഞ്ഞു..!

 

 

കിച്ചു : തെങ്ങ് കയറുന്നവര്.. ഉം നോക്കട്ടെ നോക്കിയിട്ട് പറയാ..🤔 അല്ല എന്തിനാ അണ്ണാ…

 

 

നീരജ് : ഒരു വീടും പറമ്പും എഴുതി കൊടുക്കാൻ..😤

 

 

കിച്ചു : ഏഹ്..😳

 

 

നീരജ് : എടാ പൊട്ടാ തെങ്ങ് കയറുന്നവർ എന്തിനാടാ ഊളെ സാധാരണ..😤

 

 

കിച്ചു : ഇഹ്..സോറി അണ്ണാ..! അത് പിന്നെ അണ്ണൻ പെട്ടെന്ന് എന്നെ ടെൻഷൻ ആക്കി..😕

 

 

കിച്ചു ഒരു വളിച്ച മുഖത്തോടെ നീരജിന് നോക്കി..!

 

നീരജ് : അണ്ടി..! പറമ്പിലെ തേങ്ങ ഒക്കെ ഇടീക്കണം..! ഒപ്പം ഉണങ്ങിയ കുറച്ച് ഓലയും വെട്ടണം..! അത്രേ ഉള്ളൂ ,ഇപ്പൊ തിരിഞ്ഞാ..🙂

 

 

 

കിച്ചു : ഓ.. എപ്പോഴത്തേക്കാ വേണ്ടേ..?

 

 

നീരജ് : നിൻ്റെയിൽ ആളുണ്ടോ..? ഇല്ലേ വെളിയിലെ ആരേലിനും വിളിക്കാൻ ആണ്..!

 

 

 

കിച്ചു : ആളുണ്ടോ ഇല്ലയോ..! അതൊന്നും അണ്ണൻ അറിയണ്ടാ പറഞ്ഞ സമയത്ത് തേങ്ങയിടാൻ വീട്ടിൽ ആളെത്തിയിരിക്കും..!ഇല്ലേൽ എത്തിച്ചിരിക്കും ഈ കിച്ചു..!

 

 

നീരജ് : എത്തുവോടെ..🤨

 

 

കിച്ചു : എത്തുന്നു പറഞ്ഞ എത്തിയിരിക്കും..!ഞാൻ ഏറ്റ ഏതേലും കാര്യം ഇന്നേ വരെ നടക്കാതെ പോയിട്ടുണ്ടോ..! ഉണ്ടോ..,ഉണ്ടോ..! ഇല്ലാ..

 

 

നീരജ് : നിന്ന് അങ്കമാലി ഡയറീസ് കളിക്കാതെ ആളെ നാളെ കൊണ്ട് വാ..!

 

 

കിച്ചു : എൻ്റെ കൊക്കിന് ജീവനുണ്ടേൽ നാളെ ആള് നിങ്ങള് പറഞ്ഞ സ്ഥലത്ത് എത്തിയിരിക്കും..😌😏

 

 

നീരജ് : നിൻ്റെ കൊക്കിനെ ജീവനുണ്ടോ കോഴിക്ക് ജീവനുണ്ടോ എന്നൊന്നും എനിക്കറിയണ്ട..! നാളെ ആളെ കണ്ടില്ലേ.. നി സത്തെ ..😏

 

 

കിച്ചു : നാളെ എപ്പൊ വരണം..!😏

 

 

നീരജ് : നാളെ ഒരു പത്തര പത്തേമുക്കാൽ ആവുമ്പോ ഞാൻ ഫ്രീ ആയിരിക്കും..! അപ്പൊ ആളേന് കൊണ്ട് നി അങ്ങോട്ട് പോര്..!

 

 

കിച്ചു : ഡീൽ..👍

 

>>>11:25

 

 

നീരജ് : ഒരു പത്തടി മാറി നിന്നോ..! ആയുധം വെച്ചുള്ള കളിയാണ് ചോര തെറിക്കും ഇല്ലേ….😈

 

 

ഇടുപ്പിൽ കയ്യും കുത്തി സസൂക്ഷ്മം നോക്കി നിൽക്കുന്ന അച്ചുവിനോടായി നീരജ് പറഞ്ഞു..!

 

 

അച്ചു : ഞാൻ മറൂല…😏

 

 

ബിന്ദു : അച്ചു ,കുറച്ച് മാറി നിക്ക് മോളെ…

 

 

അച്ചു വലിയ ഭാവം മാറ്റം ഒന്നും വരുത്താതെ ഒരു സ്റ്റെപ്പ് പിന്നിലേക്ക് ഇറങ്ങി നിന്നു..! വലതുക്കയ്യിൽ പിടിച്ച വാ കത്തി അന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങി , അതിൻ്റെ പതിന്മടങ്ങ് ഊർജത്തോടെ ,വേഗതയിൽ വാ കത്തി താഴോട്ട് വന്നു..! ഒറ്റ വെട്ടിനെ ആ വലിയ ചക്കയെ നീരജ് രണ്ടായി പിളർത്തി 🤗😌..! അച്ചു നീരജിന് തന്നെ നോക്കി..!

 

 

അച്ചു : എടുക്കട്ടെ…🙂

 

 

നീരജ് : ചക്കയിലെങ്ങാനും തൊട്ട നി തീർന്നു..!😈

 

 

 

അച്ചു : ഞാൻ തൊടും..നി പോടാ..!😼

 

 

അച്ചു ചക്ക ചുളയിൽ തൊട്ടതും അതിൻ്റെ സൈഡിലായി ഉണ്ടായിരുന്ന പശ അവളുടെ കയ്യിലായി..! കയ്യിൽ പശ ആയതും അച്ചു നീരജിന് നോക്കി..!

 

 

നീരജ് : ഞാൻ മര്യാദയ്ക്ക് പറഞ്ഞതല്ലേ .. തൊടണ്ടാന്ന്..!😹

 

 

അച്ചു : നി പോടാ..😤

 

 

നീരജ് : നിനക്ക് അങ്ങനെ തന്നെ വേണടി..😅

 

 

അപ്പോഴേക്കും വീൽ ചെയറും ഉന്തിക്കൊണ്ട് ബിന്ദു ചേച്ചി അങ്ങോട്ടേക്ക് വന്നു..!

 

 

നീരജ് : ഇന്നാ കയ്യ് ഈ പേപ്പറിൽ തുടയ്ക്ക്..!

 

 

തൊട്ടടുത്ത് കിടന്ന ന്യൂസ് പേപ്പർ നീരജ് അച്ചുവിന് നേരെ ഇട്ടു കൊടുത്തു..! അച്ചു പേപ്പർ കൊണ്ട് കൈ വിരലിലെ പശ തുടച്ചെടുത്തു..! നീരജ് കയ്യിൽ എണ്ണ തേച്ച ശേഷം ചക്കയിൽ നിന്നും ഒരു അഞ്ചാറു ചുള പറിച്ചെടുത്തു..! ശേഷം അതിലെ കുരുവും ചവിണിയും കളഞ്ഞ ശേഷം ഒരു ചുള വായിലേക്ക് ഇട്ടു..!

Leave a Reply

Your email address will not be published. Required fields are marked *