” അതൊരു താടകയാണ് , പുറമെ നിന്നും കാണുന്ന ലൂക്കെ ഉള്ളൂ..! മുട്ടാൻ പോയ നമ്മടെ വില കൂടി പോവും..! ഇമ്മാതിരി ഐറ്റത്തിനെ ഒന്നും വെറുതെ തന്നാൽ പോലും വാങ്ങരുത്..! കണ്ടാ പാവം കയ്യിലിരിപ്പൊ ..പൂതനയുടേത്..! ”
മുൻപ് എങ്ങോ നീരജ് പറഞ്ഞ കാര്യം കിച്ചുവിൻ്റെ കാതുകളിൽ മുഴങ്ങി കേട്ടു..!
കിച്ചു : ( അണ്ണാ…നിങ്ങള് പറഞ്ഞതാ ശെരി..ഇതൊരു മാരണമാണ്..☹️ )
കിച്ചുവിന് ഏത് നേരത്താണാവോ കരിക്ക് വെട്ടി കൊടുക്കാൻ തോന്നിയത്..! എന്തായാലും അവൻ്റെ ഒരു ടൈം നല്ല ബെസ്റ്റ് ടൈം..( ബൈ ദി ബൈ കരിക്ക് കുടിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലതാണ് എന്ന് പറയപ്പെടുന്നു..! അതുകൊണ്ടാണ് നാരിയേൽക്കാ പാനി എന്ന് വിളിക്കുന്നത്…🤗😌)
ലീല : ആരാൻ്റി ഇവനെ പണി ഏൽപ്പിച്ചത്..! പണി കഴിഞ്ഞേൽ..പറഞ്ഞ് വിട്ടേ.😤
ലീല ഒരു കാര്യവും ഇല്ലാതെ ചൂടാവാൻ തുടങ്ങി..!
കിച്ചു എന്തോ അവരാതിയേ.., സോറി അപരാതിയെ പോലെ ശോഭമ്മയുടെ മുഖത്തേക്ക് നോക്കി..!
ശോഭമ്മ : ഓ അത് വലിയ കാര്യമാക്കൊന്നും വേണ്ട മോളെ.! അവൻ ഒരു തമാശയ്ക്ക് പറഞ്ഞതായിരിക്കും..! അല്ലെടാ ..😊😐
കിച്ചു : ഉം..🙂🙂
കിച്ചു അതേ എന്ന രീതിയിൽ തലയാട്ടി..! കിച്ചുവിന് സപ്പോർട്ട് ചെയ്ത് ശോഭമ്മ രംഗത്ത് വന്നു..!
ലീല : ആ വെറുതെ അല്ല..! അപ്പൊ പിന്നെ ഇവനെ പറഞ്ഞിട്ടും കാര്യം ഇല്ല..! ആൻ്റി എന്തിനാ വേണ്ടതിനും വേണ്ടാത്തതിനും കണ്ട തെണ്ടികളേ സപ്പോർട്ട് ചെയ്യുന്നത് ..!
ശോഭമ്മ : ലീലേ..😤
ശോഭമ്മയുടെ ശബ്ദം ഉയർന്നു..!
ശോഭ : നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് മര്യാദയ്ക്ക് സംസാരിക്കണം എന്ന്..!
ലീല : ആരോട് എങ്ങനെ സംസാരിക്കണം എന്ന് എനിക്കറിയാ ആൻ്റി..😤
ശോഭ : നി അകത്ത് പോയെ.. മോളെ..😤
ആ സംഭാഷണം നിർത്താനായി ശോഭമ്മ ലീലയോട് അകത്തേക്ക് പോകാൻ പറഞ്ഞു..!
ലീല : കൾചെർലെസ്..😤
പോകുന്നതിനെ മുൻപായി ലീല കിച്ചുവിനെ നോക്കി പറഞ്ഞു..!
.
.
.
നീരജ് മുത്തശ്ശിയെയും ആയി വീൽ ചെയർ ഉരുട്ടി വരുവായിരുന്നു..! അപ്പോഴായിരുന്നു എതിരെ ലീല നടന്ന് വന്നത്..!
മുത്തശ്ശി : എങ്ങോട്ടാ മോളെ..😊
ലീല ഒന്നും പറയാതെ മുഖം വീർപ്പിച്ച് വീടിനകത്തേക്ക് കയറി പോയി..! ലീലയുടെ പോക്കും മുഖഭാവവും കണ്ടപ്പോ നീരജും മുത്തശ്ശിയും പരസ്പരം മുഖം നോക്കി..!
മുത്തശ്ശി : 👀
നീരജ് : ഇനീം ഉണ്ടോ കല്ലു ഇതുപോലെ മക്കളൊ പേരക്കുട്ടികളോ അങ്ങനെ ആരെങ്കിലും..😅
മുത്തശ്ശി : എന്തേ..😊
നീരജ് : അല്ല ഒരു കല്യാണം ആലോചിക്കാൻ…!😌
മുത്തശ്ശി : ആർക്കാ നിനക്ക് കല്യാണം കഴിക്കാൻ ആണോ..! ഞാൻ വേണേൽ മുൻകൈ എടുക്കാം..🤗
നീരജ് : അയ്യോ വേണ്ടേ..! ഇത് ഒരുത്തനെ പണി കൊടുക്കാൻ ആണ്..! ഇവളെ കെട്ടിയാൽ പിന്നെ അവനെ പിന്നെ എട്ടിൻ്റെ പണി കൊടുത്തപ്പോലെ ആകുമല്ലോ..😹
മുത്തശ്ശി : അതൊരു പാവാടാ, ഈ കാണുന്ന ഒരു ഇതേ ഉള്ളൂ..! പിന്നെ ഇത്തിരി കുറുമ്പും..അത്രേയുള്ളൂ..😊
നീരജ് : ഇതാണോ കുറുമ്പ്…😳
നീരജും മുത്തശ്ശിയും വീടിന് പിന്നിലെ പറമ്പിൽ എത്തി..! നല്ല തണലും അതുപോലെ തന്നെ ഒരു ശാന്തതയാർന്ന കാറ്റും ആ തെങ്ങിൻ തോപ്പിനിടയിലൂടെ ഒഴുകി നടന്നു..! നീരജ് മുത്തശ്ശിയെ ശോഭമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി വീൽ ചെയർ നിറുത്തി..!
നീരജ് : ഡാ…ആ വാകത്തി ഒന്ന് തന്നെടാ..!
നീരജ് കിച്ചുവിൻ്റെ കയ്യിൽ നിന്നും വാക്കത്തി വാങ്ങി..! കിച്ചു കാര്യമായിട്ട് പണിയിലായിരുന്നു..! നിലത്ത് വീണ് കിടക്കുന്ന തേങ്ങകൾ അവൻ പെറുക്കി മാറ്റുന്നു..!
നീരജ് : ഇവനിതെന്ത് പറ്റി.. കാര്യയായിട്ട് പണിയിൽ ആണല്ലോ..😃
