നീരജ് : അവളെ പറഞ്ഞിട്ടും കാര്യം ഇല്ലാടാ..! മൊത്തത്തിലിപ്പൊ നിന്നെ കാണാൻ ഒരു ഭായ് ടച്ച് ഒക്കെ ഉണ്ട്..😹
കിച്ചുവിനെ അടിമുടി നോക്കി കൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : 😏
നീരജ് : ശെരി ..എന്നാ പിന്നെ കിച്ചു ഭായ് പണി തുടങ്ങിക്കോ..! ഈ കാണുന്ന തെങ്ങ് മൊത്തം കയറി ഇറങ്ങാൻ ഉള്ളതാണ്..🤓
പറമ്പിലെ തെങ്ങുകളെ ചൂണ്ടിക്കൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : ഇത് മൊത്തം ഞാൻ കയറണോ..?👀
നീരജ് : വേണ്ട..ആദ്യത്തെ രണ്ടെണ്ണം നി കേറ്..! ബാക്കി കയറാൻ ഞാൻ വെളിയിൽ നിന്ന് വേറെ ആളെ കൊണ്ട് വരാ..!
കിച്ചു : അല്ലണ്ണാ…തെങ്ങ് പറഞ്ഞപ്പോ ഞാൻ കരുതി ഒന്ന് രണ്ടെണ്ണം ആയിരിക്കുമെന്ന്..! ഇതിപ്പോ ഒരു ഫാമിനുള്ള വകുപ്പ് ഉണ്ടല്ലോ
നീരജ് :പ്ഫാ…മര്യാദയ്ക്ക് എല്ലാത്തിലും കയറി തേങ്ങ ഇട്ടോണം..! 😤
ഒരു ദയ ദാക്ഷിണ്യവും ഇല്ലാതെ നീരജ് കിച്ചുവിനെ നോക്കി പറഞ്ഞു..!നീരജിൻ്റെ നിർദ്ദേശപ്രകാരം കിച്ചു ആദ്യത്തെ അഞ്ച് തെങ്ങിൽ വലിഞ്ഞ് കയറി തേങ്ങ ഇട്ടു..! ആറാമത്തെ കയറാനുള്ള ത്രാണി ഇല്ലാതെ കിച്ചു കിടന്ന് കിതച്ചു..!
നീരജ് : എന്താ… മൈരാ ചാകൊ നി..👀
കിച്ചു : എന്നെ കൊണ്ട് ഇത് കൂട്ടിയ കൂടുന്നു തോന്നണില്ല അണ്ണാ..! ഞാൻ വേണേ പുറത്ത് നിന്ന് പണിയറിയാവുന്ന ആരെങ്കിലും വിളിച്ചോണ്ട് വരാ..😐
കിച്ചു കിതച്ചുകൊണ്ട് പറഞ്ഞു..!
നീരജ് : ഓ..അത് നിനക്കൊരു ബുദ്ധിമുട്ടാവും..! തൽക്കാലം വാചകം അടി നിറുത്തി കയറ്..!
കിച്ചു : അണ്ണാ..🙂
നീരജ് : മിണ്ടല്ലേ നി..! മര്യാദയ്ക്ക് ഞാൻ അപ്പോഴേ പറഞ്ഞാ വേറെ ആളെക്കൊണ്ട് വരാൻ..! അപ്പൊ നീയല്ലേ നിന്ന് കൊണച്ചത് ” അണ്ണനെ തേങ്ങ ഇട്ടാ പോരെ..അതിന് ഞാൻ മതീന്ന്..”😡
കിച്ചു : ഒരു അബദ്ധം പറ്റിയതാണ്..മാപ്പാക്കണം..🥲
കിച്ചു സങ്കടഭാവത്തോടെ നീരജിന് നോക്കി..!
നീരജ് : ശെരി..! ഇപ്പൊ വിളിച്ചാ വരാൻ പാകത്തിന് ആരേലും ഉണ്ടോ..?
കിച്ചു : സുമേഷേട്ടൻ്റെ അച്ചൻ..! പുള്ളി കയറും നല്ല വൃത്തിക്ക്..😃
നീരജ് : എന്നാ പിന്നെ നി സുമയെ വിളിച്ച് കാര്യം പറ..! പുള്ളി വന്നിലേൽ നി ഇന്ന് വീട്ടിൽ പോവില്ല..!😈
നീരജ് ഒരാവശ്യം ഇല്ലാതെ കിച്ചുവിനെ പ്രാന്താക്കി..! കിച്ചു ഫോൺ എടുത്ത് സുമയെ വിളിച്ചു..!
കിച്ചു : ഹലോ..സുമേഷേട്ടാ മാമൻ വീട്ടിൽ ഉണ്ടാ..?
സുമ : ആ ..അവിടെവിടേലും കാണും..! എന്തടാ..
കിച്ചു : അർജൻ്റായിട്ട് പുള്ളിയെ ഒന്ന് വേണം..! ഇവിടെ കുറച്ച് തെങ്ങ് കയറാൻ..🤧
സുമ : ആ ഞാൻ കൊടുക്കാ..! ദാ…നിങ്ങക്കാണ് എന്തോ തെങ്ങ് കയറാൻ ആണത്രേ..!
മാമൻ : ഹലോ…
കിച്ചു : ഹലോ മാമ..ഞാനാണ് കിച്ചു..!
മാമൻ : ഏത് കിച്ചു..?
കിച്ചു : നാരായണൻ ഇല്ലേ പുള്ളിയുടെ രണ്ടാമത്തെ മകൻ..🫠
മാമൻ : ഏത് നാരായണൻ..! ചെക്കാ നി ഏതാടാ..🙄
കിച്ചു : 😐
നീരജ് : എന്തോന്നടാ..? ഇത് വല്ലതും നടക്കൊ👀
ഫോണിലെ സംസാരം കേട്ട് നീരജ് കിച്ചുവിനെ നോക്കി ചെറഞ്ഞു..!
കിച്ചു : നിക്ക് ഒരു മിനിറ്റ്..!
കിച്ചു നീരജിന് കൊണ്ട് കൈ കാണിച്ചു..!
കിച്ചു : ഹലോ മാമ നിങ്ങക്കെന്നെ മനസ്സിലായില്ലേ..! ഞാനാണ് ബാറ്ററി നാരായണൻ്റെ ചെറിയ മകൻ..!😪
മാമൻ : ആ…നാരായണൻ്റെ മകനാ..! തെളിച്ച് പറയണ്ടേ , അച്ചൻ വീട്ടിൽ ഉണ്ടാടാ..👀
കിച്ചു : അച്ചൻ പണിക്ക് പോയി..! മാമ ഇവിടെ കുറച്ച് തേങ്ങ ഇടാൻ ഉണ്ട് നിങ്ങള് പെട്ടെന്ന് വാ..
മാമൻ : എവിടെയാണ്..?
കിച്ചു സുമയുടെ അച്ചൻ്റെ അടുത്ത് വരണ്ട സ്ഥലവും കാര്യങ്ങളും ഒക്കെ പറഞ്ഞു..! ഒടുവിൽ കിച്ചു ഗതികെട്ട് പുള്ളിക്കാരനെ വിളിച്ചോണ്ട് വരേണ്ടി വന്നു..!
