പെട്ടെന്നാണ് അത് സംഭവിച്ചത്.
ആ ഗുഹയുടെ ആഴങ്ങളിൽ നിന്നും, ഇരുട്ടിന്റെ അടിത്തട്ടിൽ നിന്നും ഒരു ഭയാനകമായ ശബ്ദം മുഴങ്ങി!
ഒരു വന്യമൃഗത്തിന്റെ അലർച്ചയാണോ, അതോ വലിയ പാറക്കെട്ടുകൾ ഇടിഞ്ഞു വീഴുന്നതാണോ, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ഭീകരമായ, മുഴക്കമുള്ള ഒരു ശബ്ദം.
ആ ശബ്ദത്തിന്റെ പ്രകമ്പനത്തിൽ എന്റെ കാലിനടിയിലെ മണ്ണ് പോലും ഒന്ന് വിറച്ചതുപോലെ തോന്നി….
“എന്നാൽ പോയാലോ… ”
ഞാൻ അവരോടായി ചോദിച്ചു…
“എങ്ങോട്ട്…”
അമ്പരപ്പ് നിറഞ്ഞ രാഹുലിന്റെ ശബ്ദം..
“വീട്ടിലോട്ട് മൈരേ.അല്ലാതെ അതിന്റെ മടയിലേക്ക് നിനക്ക് പോണോ…”
പറയുന്നതിനൊപ്പം കാലുക്കൊണ്ട് ചെറിയൊരു ചവിട്ടും ഞാൻ കൊടുത്തു…
അവസാനമായി ആ ഗുഹയുടെ ഉള്ളിലേക്ക് ഒരു തവണക്കൂടി നോക്കിയ ശേഷം ഞങ്ങൾ അവിടുന്ന് തിരിച്ചു..
പുഴയുടെ വക്കത്തെത്തിയപ്പോൾ ഞാൻ വണ്ടിയൊന്ന് നിർത്തി..
ശേഷം സച്ചിനേയും രാഹുലിനെയും ഒന്ന് നോക്കി..
എന്റെ മനസ്സ് വായിക്കാൻ അവർക്ക് മോതിരമൊന്നും വേണ്ടി വന്നില്ല..
ഞങ്ങൾ മൂന്ന് പേരും പെട്ടെന്ന് വണ്ടിയിൽ നിന്നും ഇറങ്ങി പുഴയിലേക്ക് ഒറ്റ ചാട്ടം…
ശരീരത്തിലേക്ക് ആ അമൃത് തട്ടിയപ്പോഴുണ്ടായിരുന്ന ആ സുഖം..
ഹോ… ❤️
ഒന്ന് മുങ്ങി താഴ്ന്ന ശേഷം ഞാൻ നിധിയേ ഒന്ന് നോക്കി..
താടിക്ക് കയ്യുംകൊടുത്തുക്കൊണ്ടവൾ ഞങ്ങളുടെ കളി ചിരികൾ ആസ്വദിക്കുകയാണ്…
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ
ഞാൻ മനസ്സിൽ മന്ദ്രിച്ചു.
“ഇറങ്ങി വാടി….”
എന്റെ മനസ്സ് വായിച്ചു എന്നതുപോലെയവൾ ചിരിച്ചുകൊണ്ട് ഇട്ടിരുന്ന ചെരുപ്പ് ഊരി മാറ്റി…
തുടരും….
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
പിന്നേ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം എന്നാലും പറയാം
ഇഷ്ട്ടപെട്ടാൽ ഒരു ലൈക്ക് ഒരു കമന്റ്… ❤️🙂
