നിധിയുടെ കാവൽക്കാരൻ – 10 30അടിപൊളി 

 

“ഇവിടുന്ന് നേരേ പോയി റൈറ്റ്…”

 

നിധി അവനോട് മറുപടി പറഞ്ഞു…

 

“എന്ത് നോക്കി നിൽക്കാ പിന്നേ…? വേഗം കേറാൻ നോക്കി…”

 

സച്ചിൻ ബൈക്കിലേക്ക് നോക്കി നിധിയോടായി പറഞ്ഞു…

 

അതു കേട്ടതും നിധി എന്നെയൊന്ന് നോക്കി..

 

അതിന് ഞാനെന്ത് ചെയ്തു… ഇവളെന്നെ ഇങ്ങനെ തുറിച്ചു നോക്കാൻ…?🤔

 

​എന്റെ മനസ്സ് ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് അവളുടെ അടുത്ത ഡയലോഗ് വന്നത്.

​”ഇനി വണ്ടി നീ ഓടിക്ക്…”

 

​കണ്ണുരുട്ടിക്കൊണ്ട് അവൾ പറഞ്ഞു.

 

​ബാക്കിലിരുന്നാൽ ഇനിയും എന്റെ കൈകൾ പണിതുടങ്ങുമെന്ന് അവൾ ഭയക്കുന്നുണ്ടാവാം.

 

അല്ലെങ്കിൽ നേരത്തെ ഉണ്ടായതുപോലൊരു വീഴ്ച അവൾ ആഗ്രഹിക്കുന്നുണ്ടാവില്ല.

 

​പക്ഷേ, അങ്ങനെ അവളുടെ മുന്നിൽ തോറ്റുകൊടുക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു.

 

ഉള്ളിലെ നിരാശ വാശിയായി മാറി.

 

​”നിങ്ങൾ പോയിട്ട് വാ… ഞാനില്ല…”

 

​മുഖം തിരിച്ചുപിടിച്ച് അവരോട് മൂന്നുപേരോടുമായി ഞാൻ പറഞ്ഞു.

 

​”എന്നിട്ട് നീ എന്ത് ചെയ്യാൻ പോവാ…?”

 

​ സച്ചിൻ ചോദിച്ചു.

 

​”ഞാൻ എന്തെങ്കിലും ചെയ്തോളാം.

നീയൊക്കെ വേണേൽ പോയിട്ട് വാ, തിരിച്ചു വരുമ്പോ എന്നെ കൂട്ടിയാൽ മതി. ഇനി അതുമല്ലെങ്കിൽ തിരിച്ചു വീട്ടിലേക്ക് ഞാൻ നടന്നോളാം… എന്നാലും കുഴപ്പമില്ല…”

 

​വിചാരിച്ചതൊന്നും നടക്കാത്തതിലുള്ള ദേഷ്യവും, നേരത്തെ കിട്ടിയ മൂഡ് പോയതിലുള്ള കലിപ്പും എല്ലാം കൂടി ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു

 

​”നീ എന്തിനാടാ വെറുതെ അതിന് ദേഷ്യപ്പെടുന്നേ…?”

 

​സച്ചിന്റെ ആ ചോദ്യം എന്റെ സമനില തെറ്റിക്കാൻ പാകത്തിലുള്ളതായിരുന്നു.

 

ഉള്ളിലേ ദേഷ്യത്തിലേക്ക് അവൻ വീണ്ടും എണ്ണ ഒഴിക്കുകയാണ്.

 

​”സച്ചിനേ… ഞാൻ നിന്നോട് ഒരു വട്ടം പറഞ്ഞു, നിനക്ക് വേണമെങ്കിൽ നീ പൊയ്ക്കോ എന്ന്. ഓരോന്ന് പറഞ്ഞ് വെറുതെ എന്റെ മെക്കിട്ട് കയറാൻ നിക്കല്ലേ… എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്…”

 

​എന്റെ ശബ്ദം കടുത്തു. ആ മുഖത്ത് നോക്കി വിരൽ ചൂണ്ടിയാണ് ഞാൻ അത് പറഞ്ഞത്.

 

​അതുകേട്ട് അന്തരീക്ഷം ഒന്ന് മുറുകി.

 

സച്ചിനും രാഹുലും എന്ത് പറയണമെന്നറിയാതെ നിന്നു.

 

അപ്പോഴാണ് നിധിയുടെ ശബ്ദം ഉയർന്നത്.

 

​”അങ്ങനെയാണെങ്കിൽ ആരും പോവണ്ട…”

 

​വാശിക്ക് ഒട്ടും കുറവില്ലാതെ അവളും പ്രഖ്യാപിച്ചു.

 

​വെറുതെ പറയുക മാത്രമല്ല, പറഞ്ഞത് പ്രവർത്തിച്ച് കാണിക്കാനെന്നോണം അവൾ ആ ബൈക്കിൽ തന്നെ കയറി ഇരുന്നു. കൈകൾ മാറിൽ പിണച്ചുകെട്ടി, ‘നീ വരാതെ ഞാൻ ഇവിടുന്ന് അനങ്ങില്ല’ എന്ന മട്ടിൽ അവൾ അവിടെ ഉറച്ചുനിന്നു.

 

​പക്ഷേ, അവളുടെ ഈ ഷോ കണ്ടിട്ട് എന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുമെന്നാണ് അവൾ കരുതുന്നതെങ്കിൽ, അവൾക്ക് തെറ്റി.

 

എന്റെ വാശി അവളുടെ വാശിയേക്കാൾ ഒട്ടും കുറവല്ലെന്ന് അവൾ അറിയാൻ പോകുന്നതേയുള്ളൂ…

 

സമയം ഏകദേശം ഒരു മണിക്കൂറോളം കടന്നുപോയി.

 

​ആരും അവിടുന്ന് അനങ്ങാനോ, ഒരക്ഷരം മിണ്ടാനോ കൂട്ടാക്കിയില്ല. ആ ഇടവഴിയിൽ പ്രതിമകളെപ്പോലെ ഞങ്ങൾ നാലുപേരും നിൽക്കുകയാണ്.

 

സച്ചിനും രാഹുലും ഇടയ്ക്ക് എന്നെയും അവളെയും മാറി മാറി നോക്കുന്നുണ്ടെന്നല്ലാതെ, എന്റെ കലിപ്പ് കണ്ടിട്ടാവാം ആരും വായ തുറന്നില്ല.

 

​അവസാനം എന്റെ മൗനത്തിനും കടുപ്പമേറിയ വാശിക്കും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അവൾക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.

 

​അവൾ ബൈക്കിൽ നിന്നും എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.

 

​”ശരി… ഞാൻ തോറ്റു. ഇനി നീ പറ, നിന്നെ ഇവിടുന്ന് കൊണ്ടുപോവാൻ ഞാൻ എന്ത് ചെയ്യണം? കാലുപിടിക്കണോ?അതോ ഞാൻ വേറേ വല്ലതും പിടിക്കാൻ തരണോ..?”

 

എനിക്ക് മാത്രം കേൾക്കാൻ പാകത്തിനാണ് അവൾ അത് ചോദിച്ചതെങ്കിലും, ആ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ കൂടുതൽ നിസ്സഹായതയായിരുന്നു നിഴലിച്ചു നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *